കാമുകനോട് പിണങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിക്കും രക്ഷിക്കാന്‍ ശ്രമിച്ച് മുങ്ങിത്താഴ്ന്ന യുവാവിനും രക്ഷകനായി ജലഗതാഗത വകുപ്പ്.
കൊല്ലം: കാമുകനോട് പിണങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിക്കും രക്ഷിക്കാന്‍ ശ്രമിച്ച് മുങ്ങിത്താഴ്ന്ന യുവാവിനും രക്ഷകനായി ജലഗതാഗ വകുപ്പിലെ ജീവനക്കാര്‍. ഇന്നലെ രാവിലെ 11.15ന് കൊല്ലം ആശ്രാമം ലിങ്ക് റോഡ് പാലത്തിന് സമീപമാണ് സംഭവം നടന്നത്. കൊല്ലത്ത് ബാങ്ക് കോച്ചിങ്ങിന് പഠിക്കുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനിയായ 22കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയെ രക്ഷിക്കാനായി കായലില്‍ ചാടിയ യുവാവ് മുങ്ങിത്താഴ്ന്നതോടെയാണ് ആ ഭാഗത്തുകൂടി പോകുകയായിരുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടിലെ ജീവനക്കാര്‍ രക്ഷയ്‌ക്കെത്തിയത്. കേരള യാത്രാ പാക്കേജ് പ്രദേശവാസിയായ രാജേഷാണ് യുവതി…

