AI girlfriend

admin@10vision

വെടി നിർത്തൽ കരാർ കാറ്റിൽപ്പറത്തി ഇസ്റാഈൽ അക്രമണം , കുടുംബത്തിലെ 11പേർ കൊല്ലപ്പെട്ടു.

ഗസ്സ : അധിനിവേശത്തിൻ്റെ രക്ത ദാഹ ത്തിൽ ഒരു കുടുംബത്തിലെ 11 പേർ വധിക്കപ്പെട്ടു. ഗാസയിൽ ഇസ്രായേൽ സൈന്യത്തിൻ്റെ ക്രൂരതയിൽ പലസ്തീൻകുടുംബത്തിലെ 11 പേരാണ് കൊല്ലപ്പെട്ടത്. എട്ട് ദിവസം മുമ്പ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഉണ്ടായ ഏറ്റവും മാരകമായ അക്രമണമാണ് ഇത്. വെടി നിർത്തലിന് ശേഷം ഇതു വരെ 28 പേരെ ഇസ്റാഈൽ വധിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഗാസ നഗരത്തിലെ സെയ്തൂൺ പരിസരത്ത് അബു ഷാബാൻ കുടുംബം സഞ്ചരിച്ചിരുന്ന സിവിലിയൻ വാഹനത്തിന് നേരെ ഇസ്രായേൽ സൈന്യം ടാങ്ക്…

Read More

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. വരും ദിവസങ്ങളില്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. വരും ദിവസങ്ങളില്‍ കേരളത്തില് അതിശക്തമായ മഴയ്ക്ക സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ (ഞായര്‍) നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രവചിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് (ശനി) നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലവിലുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് തുടരുന്നത്. ഈ ജില്ലകളില്‍ 24…

Read More

ദീർഘകാല ലിബിയൻ ഭരണാധികാരിയായിരുന്ന മുഅമ്മർ ഗദ്ദാഫിയുടെ മകൻ ഹാനിബൽ ഗദ്ദാഫി യെ ഒരു പതിറ്റാണ്ട് നീണ്ട തടങ്കലിന് ശേഷം ജാമ്യത്തിൽ വിടാൻ ലെബനൻ ജഡ്ജി ഉത്തരവിട്ടതായി എ.എഫ്. പി. റിപ്പോർട്ട് .

ബൈറൂത്ത് ( ലബനൻ ): ദീർഘകാല ലിബിയൻ ഭരണാധികാരിയായിരുന്ന മുഅമ്മർ ഗദ്ദാഫിയുടെ മകൻ ഹാനിബൽ ഗദ്ദാഫി യെ ഒരു പതിറ്റാണ്ട് നീണ്ട തടങ്കലിന് ശേഷം ജാമ്യത്തിൽ വിടാൻ ലെബനൻ ജഡ്ജ വെള്ളിയാഴ്ച ഉത്തരവിട്ടതായി ഒരു ജുഡീഷ്യൽ ഉദ്യോഗസ്ഥൻ പറഞ്ഞതായി എ.എഫ് പി റിപ്പോർട്ട് ചെയ്തു. ഹാനിബൽ ഗദ്ദാഫിയെ വിചാരണ ചെയ്ത , ജഡ്ജി അദ്ദേഹത്തെ 11 മില്യൺ ഡോളർ ജാമ്യത്തിലാണ് വിട്ടയക്കുക എന്ന് പറഞ്ഞു .ജാമ്യത്തിന്റെ ഭാഗമായി യാത്ര വിലക്കും തുടരും ഒരു ഏകപക്ഷീയ തടങ്കൽ കേസിൽ…

Read More

സെൻ്റ് റീത്താസിലെ പ്രിൻസിപ്പിലിൻ്റെ ചിരിയുടെ അശ്ലീലം ചർച്ച ചെയ്ത സോഷ്യൽ മീഡിയ അവരുടെ ഇംഗ്ലീഷ് ഭാഷയുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നു.

കൊച്ചി: ശിരോവസ്ത്രത്തിന് വിലക്ക് നിൽകിയ പള്ളുരുത്തി സെന്റ്. റീത്താസ് പബ്ലിക് സ്‌കൂളിലെ തട്ടം വിവാദത്തില്‍ വിശദീകരണം നല്‍കാനായി വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സ്‌കൂള്‍ പ്രധാനധ്യാപിക ഉപയോഗിച്ച ഇംഗ്ലീഷ് ഭാഷയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് സോഷ്യല്‍മീഡിയ വ്യാകരണ പിഴവുകളും വ്യക്തമല്ലാത്ത പ്രയോഗങ്ങളും നിറഞ്ഞ പ്രധാനധ്യാപികയുടെ ഇംഗ്ലീഷ് ഇങ്ങനെയാണെങ്കില്‍ അവിടെ പഠിപ്പിക്കുന്ന അധ്യാപകരുടെ അവസ്ഥ എന്താണെന്നാണ് സോഷ്യല്‍മീഡിയയില്‍ ചോദ്യമുയരുന്നത്. ഉയര്‍ന്ന ഫീസ് വാങ്ങി സി.ബി.എസ്.ഇ സിലബസ് പഠിപ്പിക്കുന്ന സ്‌കൂളിന് തീരെ നിലവാരമില്ലെന്നാണ് സോഷ്യല്‍മീഡിയയുടെ നിരീക്ഷണം. മലയാളികളായ മാധ്യമപ്രവര്‍ത്തകരോട് അധ്യാപിക ഇംഗ്ലീഷില്‍ സംസാരിച്ചത് മുഴുവന്‍ ഗ്രാമര്‍…

Read More

അനീതിക്കെതിരെ യുവതയുടെ തിരുത്ത്’ യൂത്ത് ലീഗ് പെരുവയൽ പഞ്ചായത്ത് സമ്മേളനം നടത്തി.

കുറ്റിക്കാട്ടൂർ:’അനീതിക്കെതിരെ യുവതയുടെ തിരുത്ത് സമ്മേളന പ്രമേയമാക്കി മുസ്ലിം യൂത്ത് ലീഗ് പെരുവ പഞ്ചായത്ത് കമ്മിറ്റി ശക്തി പ്രകടനവും പൊതുസമ്മേളനവും നടത്തി. കുറ്റിക്കാട്ടൂർ നടന്ന പൊതു സമ്മേളനം സംസ്ഥാന യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. എം.എസ്. എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് യാസർ അറഫാത്ത് അധ്യക്ഷത വഹിച്ചു. കെ മൂസ മൗലവി ,ടി പി മുഹമ്മദ് ,കെ എം എ…

Read More

വിസിറ്റ് വിസയിൽ ബഹ്‌റൈനിൽ എത്തിയ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു.

മ​നാ​മ: വിസിറ്റ് വിസയിൽ ബഹ്‌റൈനിൽ എത്തിയ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു.കൊല്ലം കുറ്റിക്കാട് സ്വദേശി ഇബ്രാഹിം കുട്ടി (62) ആണ് മരിച്ചത്. ഭാര്യ: ശൈല. മക്കൾ: മാലിക് റുസ്താൻ, മൻസാർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

Read More

മുസ്‍ലിം ലീഗ് എന്നൊരു പാർട്ടി കേരളത്തിനോ മുസ്ലിം സമുദായത്തിനോ ഒരു ഗുണത്തിനും പെടില്ല . ശിരോ വസ്ത്ര വിവാദത്തിൽ ലീഗിനും കോൺഗ്രസിനും എതിരെ വിമർശനവുമായി പി. സരിൻ

പാലക്കാട്:ശിരോവസ്ത്ര വിലക്കിൽ മുസ്‍ലിം ലീഗിനും കോൺഗ്രസിനുമെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് ഡോ.പി.സരിൻ. മുസ്‍ലിം ലീഗ് എന്നൊരു പാർട്ടി കേരളത്തിനോ മുസ്ലിം സമുദായത്തിനോ ഒരു ഗുണത്തിനും പെടില്ലഎന്ന് ഹിജാബ് വിഷയത്തിൽ നിന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ടെന്ന് സരിൻ ഫേസ്ബുക്കിൽ കുറിച്ചു. വിദ്യാർഥിനിക്കും കുടുംബത്തിനും ലീഗ് എന്ന സമുദായ പാർട്ടിയിൽ നിന്നും രാഷ്ട്രീയ പിന്തുണ ലഭിച്ചിരുന്നെങ്കിൽ പഠിച്ചിരുന്ന സ്കൂൾ ഉപേക്ഷിക്കേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്‍ലിം ലീഗ് എന്നൊരു പാർട്ടി കേരളത്തിനോ മുസ്ലിം സമുദായത്തിനോ ഒരു ഗുണത്തിനും പെടില്ല എന്ന് ഹിജാബ്…

Read More

ആര്‍ എസ് എസ് ഗണവേഷത്തിൽ ചോരയിൽ കുളിച്ചു നിൽക്കുന്ന വിജയ് ൻ്റെ പോസ്റ്റർ ഇറക്കി ഡി.എം. കെ

ചെന്നൈ: കരൂര്‍ ദുരന്തം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും കരൂരിൽ പോവാത്ത വിജയ് നെതിരെ അക്രമണം കടുപ്പിച്ച് ഡി.എം. കെ. ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ ഡി എം കെ. ഇറക്കിയ പോസ്റ്ററിലാണ് വിജയ് ആര്‍ എസ് എസ് ഗണവേഷത്തിൽ ചോരയിൽ കുളിച്ചു നിൽക്കുന് ചിത്രമുള്ളത്. എക്സ് പോസ്റ്റിലാണ് ഡിഎംകെ വിജയ്ക്കെതിരെ തുറന്നടിച്ചത്. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന വിജയുടെ ഗ്രാഫിക്സ് ചിത്രമാണ് പുറത്തുവിട്ടത്.വിജയ് എൻ.ഡി. എ…

Read More

പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ തട്ടം വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ നിലപാട് സ്വാഗതം ചെയ്തവര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. നജാഫ്.

ഹിജാബിനുവേണ്ടി പോരാട്ടം നായകനാക്കിയുള്ള ശിവന്‍കുട്ടി മിനിസ്റ്ററുടെ പ്രഛന്ന വേഷത്തിന് താഴെ തക്ക്ബീര്‍ വിളിക്കുന്ന ഊളകളേ, വഞ്ചനയാണ് നിങ്ങള്‍ ചെയ്യുന്നത് തിരുവനന്തപുരം:പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ തട്ടം വിവാദത്തില എം.എസ്.എഫ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. സജല്‍ ഇബ്രാഹിം  വിദ്യാഭ്യാസ വകുപ്പിനെ അഭിനന്ദിച്ച് പോസ്റ്റ് ചെയ്തതിന് പിറകെ മന്ത്രി ശിവൻകുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ നിലപാട് സ്വാഗതം ചെയ്തവര്‍ക്കെതിരെയും എം.എസ് എഫ് . ജനറൽ സെക്രട്ടറി പി.കെ. നജാഫ് ശിവന്‍കുട്ടിയെ നായകനാക്കിയുള്ള പ്രച്ഛന്ന വേഷത്തിന് തക്ബീര്‍ മുഴക്കുന്നവര്‍ വഞ്ചനയാണ് ചെയ്യുന്നത്…

Read More

പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ ആശാവർക്കർ മരിച്ചു.

പത്തനംതിട്ട: പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ ആശാവർക്കർ മരിച്ചു പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തനംതിട്ട കീഴ്‌വായ്പൂർ സ്വദേശി ലതാകുമാരി (61)ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണം. മോഷണശ്രമം തടയുന്നതിനിടെയാണ് ലതാകുമാരിക്ക് പൊള്ളലേറ്റത്. ഒക്ടോബർ ഒമ്പതിനായിരുന്നു സംഭവം. മോഷണശ്രമം തടുക്കുന്നതിനിടെയാണ് തനിക്ക് പൊള്ളലേറ്റതെന്ന് ചികിത്സയിലിരിക്കെ ലതാകുമാരി പൊലീസിന് മൊഴി നൽകിയിരുന്നു. സമീപത്തെ ക്വാട്ടേഴ്സിൽ താമസിക്കുന്ന പൊലീസുകാരന്റെ ഭാര്യ സുമയ്യയാണ് വീട്ടിൽ അതിക്രമിച്ചുകയറി തീകൊളുത്തിയതെന്നും മൊഴിലുണ്ട്.സുമയ്യ തന്നോട് സ്വർണാഭരണങ്ങൾ ചോദിച്ചിരുന്നു. അത് കൊടുക്കാത്തതിലുള്ള പകയാണ് അതിക്രമത്തിന്…

Read More