AI girlfriend

admin@10vision

കോഴിക്കോട് അമ്മത്തൊട്ടിലില്‍ രണ്ടാമത്തെ അതിഥിയെത്തി

കോഴിക്കോട് അമ്മത്തൊട്ടിലില്‍ വെള്ളിയാഴ്ച രണ്ടാമത്തെ കുഞ്ഞെത്തി. ഇന്നലെ വൈകീട്ടാണ് 20 ദിവസത്തോളം പ്രായമുള്ള ആണ്‍കുഞ്ഞിനെ ലഭിച്ചത്. കുഞ്ഞിന് ഹോര്‍ത്തൂസ് എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി അറിയിച്ചു. കഴിഞ്ഞ ദിവസം ബീച്ച് ആശുപത്രിയില്‍ സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ ആണ്‍കുട്ടിയെ ലഭിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ആദ്യത്തെയും സംസ്ഥാനത്തെ ഏഴാമത്തെയും അമ്മത്തൊട്ടിലാണ് ബീച്ച് ആശുപത്രിയിലേത്. ഒക്ടോബര്‍ 2ന് തിരുവനന്തപുരത്തും ആലപ്പുഴയിലും അമ്മത്തൊട്ടിലില്‍ ഒരേ ദിവസം പെണ്‍ കുഞ്ഞുങ്ങളെത്തിയിരുന്നു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലുകളിൽ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ എട്ട് കുരുന്നുകളാണ് എത്തിയത്….

Read More

പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു

പത്തനംതിട്ട :പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ച. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. 65 വയസ്സായിരുന്നു. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാക്സിൻ സ്വീകരിച്ചിരുന്നു. തെരുവുനായ ആക്രമിച്ചപ്പോൾ കൃഷ്ണമ്മ നിലത്തുവീഴുകയും തുടർന്ന് മുഖത്ത് കടിയേല്‍ക്കുകയും ചെയ്തു. മൃഗങ്ങളുടെ കടിയോ മാന്തലോ ഏറ്റാൽ ഒട്ടും വൈകാതെ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യണം മുറിവ് കഴുകുക: കടിയേറ്റ മുറിവ് ഉടൻതന്നെ, ഒഴുകുന്ന വെള്ളത്തിലും സോപ്പിലും വെച്ച് കുറഞ്ഞത്…

Read More

ഗസയിലെ വംശഹത്യയില്‍ പ്രതിഷേധിച്ച് ഇസ്രഈലി കപ്പലിന് സേവനങ്ങള്‍ നിരസിച്ച് ഇറ്റലിയിലെ ലിവോര്‍ണോ തുറമുഖത്തെ തൊഴിലാളികള്‍

ലിവോര്‍ണോ: ഗസയിലെ വംശഹത്യയില്‍ പ്രതിഷേധിച്ച് ഇസ്രഈലി കപ്പലിന് സേവനങ്ങള്‍ നിരസിച്ച് തിരികെ അയച്ച് ഇറ്റലിയിലെ ലിവോര്‍ണോ തുറമുഖത്തെ തൊഴിലാളികള്. സിം വിര്‍ജീനിയ (ZIM Virgina)എന്ന ഇസ്രഈലി കണ്ടെയ്‌നര്‍ കപ്പലാണ് ഇറ്റലിയിലെ തുറമുഖത്തെത്തിയിട്ടും ചരക്കുകള്‍ ഇറക്കാനോ കയറ്റാനോ സാധിക്കാതെ തുറമുഖം വിട്ടത്. സിം വിര്‍ജീനിയ കപ്പല്‍ തീരത്തെത്തിയിട്ടും കപ്പലിന് ആവശ്യമായ സേവനങ്ങള്‍ നല്‍കില്ലെന്ന് തുറമുഖത്തെ തൊഴിലാളികള്‍ നിലപാടെടുക്കുകയായിരുന്നു. ചെറുതും വലുതുമായ എല്ലാ ഡോക്ക് തൊഴിലാളി ഗ്രൂപ്പുകളും ഒന്നിച്ചാണ് ഇസ്രഈല്‍ കപ്പലിന് സേവനം നല്‍കില്ലെന്ന തീരുമാനമെടുത്തത്. ഇതോടെയാണ് അഞ്ച് ദിവസം…

Read More

കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു

കുറ്റിക്കാട്ടൂർ:കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ച.വൈത്തിരി പൊഴുതന സ്വദേശി നന്തി ദാറുസ്സലാം വിദ്യാർഥിയായ ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്നാൽ കാറിനെ വെട്ടിച്ച് കടക്കുന്നതിനിടയിൽ എതിർ ദിശയിൽ സഞ്ചരിച്ച സ്കൂട്ടറിന് പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഫർഹാൻ ബസ്സിനുള്ളിലേക്കും മറ്റൊരാൾ പുറത്തേക്കുംതെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഫർഹാനെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബൈക്ക് ഓടിച്ച കുറ്റിക്കടവ്…

Read More

ഗസ്സക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ച് വിവിധ സംഘടനകൾ പ്രതിജ്ഞയും റാലിയും സംഘടിപ്പിച്ചു.

കുറ്റിക്കാട്ടൂർ: ഗസ്സക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ച് വിവിധ സംഘടനകൾ പ്രതിജ്ഞയും റാലിയും സംഘടിപ്പിച്ചു’ സുന്നി മഹല്ല് ഫെഡറേഷൻ്റെ ആഹ്വാന പ്രകാരം വിവിധ മസ്ജിദുകളിൽ ജുമഅ പ്രാർഥനക്കു ശേഷം ഗസ്സ കോർണറുകൾ സംഘടിപ്പിച്ചു.പരിപാടിയിൽ പങ്കെടുത്ത വർ ഗസ്സക്കൊപ്പം ചേർന്നു നിൽക്കുമെന്ന് പ്രതിഞ്ജയെടുത്തു. കുറ്റിക്കാട്ടൂർ പ്രദേശത്തെ മഹല്ലുകളിൽ മസ്ജിദ് ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി. വിശന്നു മരിക്കുന്നവരുടെ അന്നം നിഷേധിക്കുന്ന ഇസ്രായേലി ക്രൂരതക്കെതിരെ ചെറുത്തു നിൽപ്പിന്റെ ശ്രമം നടത്തുന്ന പലസ്തീനിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് എസ് വൈ എസ് കുന്ദമംഗലം സോൺ…

Read More

ഉപരോധിക്കപ്പെട്ട ഗസ്സയിൽ ഇസ്റാഈൽ റിമോർട്ട് കൺട്രോൾ വാഹനം ഉപയോഗിച്ച് ഗസ്സയെ തകർക്കുന്നു

ഗസ്സ: ഉപരോധിക്കപ്പെട്ട ഗസ്സയിൽ ഇസ്റാഈൽ റിമോർട്ട് കൺട്രോൾ വാഹനം ഉപയോഗിച്ച് ഗസ്സയെ തകർക്കുന്ന.ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുമ്പോഴുംഗസ്സയിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് പലസ്തീനികളെ നിർബന്ധിത കുടി ഒഴിപ്പിക്കലിന് അവസാന അവസരം നൽകിയതിനു ശേഷം , ഉപരോധിക്കപ്പെട്ട ഗാസ നഗരത്തിലെ മുഴുവൻ പ്രദേശങ്ങളുംതകർക്കാൻ ഇസ്രായേൽ സൈന്യം സ്ഫോടകവസ്തുക്കൾ നിറച്ച റിമോട്ട്കൺട്രോൾ വാഹനങ്ങൾ ഉപയോഗിക്കുകയാണ്. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, ഗാസയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കുട്ടികളടക്കം 63 പേർ കൊല്ലപ്പെട്ടു 227 പേർക്ക് പരിക്കേറ്റു. ഇസ്രായേലിന്റെ സൈനിക…

Read More

നാലു മാസം പ്രായമായ പെൺകുഞ്ഞിന്റെ മരണം; അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കോഴിക്കോട്: നാലു മാസം പ്രായമായ പെൺകുഞ്ഞിന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. കുറ്റിക്കാട്ടൂർ സ്വദേശിയായ കുട്ടിയുടെ മരണത്തിലാണ് കേസെടുത്തത്. കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടതിനെ തുടർന്നാണ് നടപടി. ശ്വാസം മുട്ടലിനെ തുടർന്ന് ബോധരഹിതയായ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഡോക്ടർമാരാണ് പരിക്ക് സംബന്ധിച്ച വിവരം പൊലീസിന് കൈമാറിയത്.

Read More

രാവിലെ ആര്‍എസ്എസ്സിന്റെ പരിപാടിയില്‍ പങ്കെടുത്ത് കോൺഗ്രസ് നേതാവ് വൈകിട്ട് കോണ്‍ഗ്രസിന്റെ ഗാന്ധി സ്മൃതിയില്‍.

കൊല്ലം : രാവിലെ ആര്‍എസ്എസ്സിന്റെ പരിപാടിയില്‍ പങ്കെടുത്ത് കോൺഗ്രസ് നേതാവ് വൈകിട്ട് കോണ്‍ഗ്രസിന്റെ ഗാന്ധി സ്മൃതിയില്‍.കഴിഞ്ഞ ദിവസം രാവിലെ ആര്‍.എസ്.എസിന്റെ 100-ാം വാര്‍ഷിക പരിപാടില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നേതാവിനെയാണ് വൈകീട്ട് ഗാന്ധി സ്മൃതിയിലും പങ്കെടുത്തതായി ചിത്രങ്ങൾ പുറത്ത് വന്നത് . കൊല്ലം കുളക്കട കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയായ എന്‍. രാമദാസിന്റെ ചിത്രങ്ങളാണ് ഇതിനോടകം തന്നെ ചർച്ചയായത്. ഒരേ ദിവസം രണ്ട് പരിപാടികളിലും പങ്കെടുത്തത് കൊല്ലം കുളക്കട കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയായ എന്‍. രാമദാസ് ആണ്. രണ്ട് പരിപാടിയിലും…

Read More

വിളയിൽ ഫസീലയുടെ ഓർമക്ക് ‘ ഫസീല കോർണർ’ഒക്ടോബർ 6 ന് നാടിന് സമർപ്പിക്കും.

വെള്ളിപ്പറമ്പ് :മലയാളികളുടെ മനസ്സില്‍ മാപ്പിളപ്പാട്ടിന്റെ ഇശല്‍ മഴ പെയ്യിച്ച വിളയില്‍ ഫസീല ക്ക് വിടപറഞ്ഞ നാട്ടിൽ ഓർമകളുടെ സ്മാരകമുയുരുന്നു മലപ്പുറത്തെ വിളയിൽ ഗ്രാമത്തിൽ നിന്നും മാപ്പിളപ്പാട്ടിൻ്റെ ഇശലുകകളുമായെത്തി കോഴിക്കോട്ടെ വെള്ളിപ്പറമ്പിൽ താമസമാക്കിയ ഫസീലയുടെ ഓർമകളിലാണ് നാടിൻ്റെ സ്നേഹ സ്മരണയായി പെരുവയൽ പഞ്ചായത്തിലെ 19-ാം വാർഡിൽ ‘ഫസീല കോർണർ ‘ഒരുങ്ങുന്നത്. 2023 ആഗസ്റ്റ് 12 നാണ് വിളയിൽ ഫസീല വിട പറഞ്ഞത്. ജനഹൃദയങ്ങളിൽ മാപ്പിള പ്പാട്ടിൻ്റെ ഈണവും താളവും തീർത്ത ഫസീലയെ മറക്കാൻ കഴിയാത്ത ഓർമകളായി നില നിർത്താൻ…

Read More

രണ്ടുവയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 67 വർഷം തടവ്.

തിരുവനന്തപുരം: രണ്ടുവയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസ പ്രതി ഹസ്സൻകുട്ടിക്ക് 67വർഷം തടവുശിക്ഷ വിധിച്ച് കോടതി. 1220000 പിഴയും വിധിച്ചു. തിരുവനന്തപുരം ചാക്കക്ക് സമീപം അച്ചനമ്മമാർക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ഹൈദരബാദ് സ്വദേശിയായ നാടോടി പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഢിപ്പിച്ച ശേഷം കൊലപ്പെടുത്താൻ ശ്രമിച്ചത്. തിരുവനന്തപുരം ഇടവ സ്വദേശി ഹസ്സൻകുട്ടിയെ തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി നേരത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 2024 ഫെബ്രുവരി 18ന് അർദ്ധരാത്രിയാണ് കേസിനാസ്‌പദമായ സംഭവം. കേസിൽ ഒരു വർഷം പിന്നിടുമ്പോഴാണ് വിധി വരുന്നത്.

Read More