AI girlfriend

admin@10vision

വീടിൻ്റെ ഓട് ഇളക്കി അകത്തു കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.

പൊന്നാനി :മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍ പൊന്നാനി കാട്ടിലവളപ്പില്‍ അക്ബറിനെയാണ് പൊലീസ് അറസ്റ്റ് ചെയതത്. കടലോരത്ത് താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് അര്‍ധരാത്രി വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വീടിൻ്റെ ഓട് ഇളക്കി മാറ്റിയാണ് പ്രതി അകത്തുകയറിയത്. ശരീരത്ത് തൊട്ടപ്പോള്‍ കുട്ടി ഉണര്‍ന്ന് ബഹളം വെയ്ക്കുകയായിരുന്നു. സമാനമായ രീതിയില്‍ ഇതിനുമുമ്പും ഇയാളെ നാട്ടുകാര്‍ പിടികൂടിയിട്ടുണ്ട്. പെണ്‍കുട്ടി താമസിക്കുന്ന വീടിൻ്റെ പരിസരത്ത് രാത്രിസമയങ്ങളില്‍ മീന്‍ പിടിക്കാനെന്ന വ്യാജേന പ്രതി എത്തിയിരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. സംഭവത്തിനു ശേഷം ഇയാളെ കാണാറില്ലെന്ന്…

Read More

പൂജാരി യോടൊപ്പം പോയ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പൂജാരി അറസ്റ്റിൽ

ഇരിക്കൂർ: പൂജാരി യോടൊപ്പം പോയ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ ഇരിക്കൂർ കല്യാട്ട് നാലു ലക്ഷം രൂപയും 30പവന്‍ സ്വര്‍ണവും മോഷണം പോവുകയും യുവതി കൊല്ലപ്പെടുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര പൂജാരിയെ പൊലീസ് പിടികൂടി. പ്രതി ക്രൂരമായാണ് കൊലപാതകം നടത്തിയെതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കർണാടക സിംഗപട്ടണം സ്വദേശി മഞ്ജുനാഥ് ആണ് പിടിയിലായത്. കൊല്ല​പ്പെട്ട ദർശിതയോട് പ്രേതശല്യം ഒഴിപ്പിക്കാൻ രണ്ട് ലക്ഷം രൂപ മാത്രമാണ് താൻ വാങ്ങിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ആഗസ്ത് 22നാണ്…

Read More

ഗസ്സയിൽ കുടിവെള്ളമെത്തിച്ച് മലയാളിയുടെ അഭിമാനമായി ശ്രീ രശ്മി

ഗസ്സ ലോകത്തിൻ്റെ വേദനയും അമർശവുമായി മാറുമ്പോൾ ലോകം നൽകുന്ന ചെറിയൊരു ആശ്വാ’സം പോലും ഗസ്സക്കാർക്കുള്ള അതിജീവനത്തിൻ്റെ തെളിനീരായി മാറും. മലയാളിയായ രശ്മി ഗസ്സ ക്കാർക്ക് നൽകിയ ദാഹ ജലവും ഭക്ഷണവും അവർക്ക് നൽകിയ സന്തോഷം ഏറെയാണ്. അതുകൊണ്ടുതന്നെ അവർ ലോക ശ്രദ്ധ നേടിയിരിക്കുകയാണ്. മലയാളി സന്നദ്ധപ്രവര്‍ത്തകയും കലാകാരിയുമായ ശ്രീരശ്മിയാണ്സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ വ്യക്തി ശ്രീരശ്മിക്ക് നന്ദി പറഞ്ഞ് ഗസയിലെ കുടുംബങ്ങളും സാമൂഹ്യപ്രവര്‍ത്തകരും ചെയ്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ചൂരല്‍മലയുള്‍പ്പടെ വിവിധ ദുരന്ത മേഖലകളില്‍ സന്നദ്ധ…

Read More

തോന്നിയപോലെ വാഹനമോടിച്ചാൽ പിടി വീഴും; ദേശീയപാത 66-ൽ വാഹനങ്ങൾ ഇനി ക്യാമറാ നിരീക്ഷണത്തിൽ

മലപ്പുറം :ദേശീയപാത 66-ൽ വാഹനങ്ങൾ ഇനി ക്യാമറാ നിരീക്ഷണത്തിൽ. മലപ്പുറം ജില്ലയിലൂടെ കടന്നുപോവുന്ന ഇടിമൂഴിയ്ക്കൽ മുതൽ കാപ്പിരിക്കാട് വരെയുള്ള റീചുകളിൽ 116 ക്യാമറകളാണ് മിഴി തുറന്നത്. അടുത്ത മാസത്തോടെ നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കിത്തുടങ്ങും. ആറുവരിയായി മാറിയ ദേശീയപാതയിൽ ഇനി തോന്നിയപോലെ വാഹനമോടിച്ചാൽ പിടി വീഴും. ഇടിമൂഴിയ്ക്കല്‍ മുതല്‍ വളാഞ്ചേരി വരെയും വളാഞ്ചേരി മുതല്‍ കാപ്പിരിക്കാട് വരെയുമുള്ള രണ്ട് റീച്ചുകളിലായി 58 വീതം കാമറകളാണ് സ്ഥാപിച്ചത്. ഇതിൽ 60 കാമറകള്‍ക്ക് 360 ഡിഗ്രിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുണ്ട്….

Read More

വിദ്യാര്‍ഥികള്‍ക്കിടയില്‍ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നു; റിപ്പോര്‍ട്ട് പുറത്തുവിട്ട് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

ന്യൂഡൽഹി |രാജ്യത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. 2019നെ അപേക്ഷിച്ച് 2023ല്‍ ജീവനൊടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 34 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. മുന്‍ വര്‍ഷങ്ങളെ ആത്മഹത്യാനിരക്ക് 65 ശതമാനവും വര്‍ധിച്ചിട്ടുണ്ട്. 2013ല്‍ 8,423 വിദ്യാര്‍ഥി ആത്മഹത്യ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2023ല്‍ അത് 13,892 ആയി വര്‍ധിച്ചു. 2013 നെ അപേക്ഷിച്ച് 2023 ല്‍ ആത്മഹത്യയിലൂടെയുള്ള മൊത്തം മരണങ്ങളുടെ എണ്ണം 27 ശതമാനം വര്‍ധിച്ചു. 2023ല്‍ രാജ്യത്ത് നടന്ന മൊത്തം…

Read More

മാഞ്ചസ്റ്ററിലെ  സിനഗോഗിലേക്ക് കാർ ഇടിച്ചു കയറ്റി  നടന്ന അക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു

ലണ്ടൻ: മാഞ്ചസ്റ്ററിലെ  സിനഗോഗിലേക്ക് കാർ ഇടിച്ചു കയറ്റി  നടന്ന അക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട പോലീസ് വെടിവച്ചതിനെ തുടർന്ന് പ്രതി മരിച്ചതായി കരുതപ്പെടുന്നു. ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനവും പാപപരിഹാര ദിനവുമായ യോം കിപ്പൂരിൽ ആളുകൾ ഒത്തുകൂടിയ സമയത്താണ് സംഭവം നടന്നത്. ആക്രമണത്തിൽ താൻ ഞെട്ടിപ്പോയെന്നും യുകെയിലുടനീളമുള്ള സിനഗോഗുകളിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു

Read More

പെരുവയലിൽ പെയിൻ്റ് കടയിൽ തീപ്പിടുത്തം.

പെരുവയൽ:കോഴിക്കോട് പെരുവയലിൽ പെയിൻ്റ് കടയിൽ തീപ്പിടുത്തം രണ്ട് മുറിയുള്ള കളർമാർട്ട് പെയിൻ്റ് കടയിൽ ഇന്ന് വൈകിട്ട് 3 മണിയോടെ യാണ് തീപടർന്നത്. കട പൂർണമായും കത്തിനശിച്ചു. വെള്ളിമാട് കുന്ന്, മീഞ്ചന്ത , മുക്കം എന്നിവിടങ്ങളിൽ നിന്നും വന്ന ഫയർ റസ്ക്യു ടീം എത്തിയാണ് തീ കെടുത്തിയത്. തൊട്ടടുത്ത കടയിലേക്ക് തീ പടർന്നെങ്കിലും നിയന്ത്രണ വിധേയമാക്കി. പെയിൻ്റ് കടക്ക് മുകളിലുള്ള മുറികൾ പുക മൂടിയിട്ടുണ്ട്. തീപ്പിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല.

Read More

എം.എൽ.എ, കെ.പി. മോഹനന് നേരെ പെരിങ്ങത്തൂരിൽ നാട്ടുകാരുടെ കൈയ്യേറ്റ ശ്രമം.

കണ്ണൂര്‍: കുത്തുപറമ്പ് എം.എൽ.എ, കെ.പി. മോഹനന് നേരെ പെരിങ്ങത്തൂരിൽ നാട്ടുകാരുടെ കൈയ്യേറ്റ ശ്രമം.പ്രദേശത്തെ ഡയാലിസിസ് സെന്ററുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്‌നത്തെ ചൊല്ലിയാണ് പ്രതിഷേധം. അംഗനവാടി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ എംഎൽഎയെ സ്ത്രീകളടക്കമുള്ള നാട്ടുകാർ പിടിച്ചു തള്ളി. കരിയാട് പുതുശ്ശേരി പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന തണൽ അഭയ ഡയാലിസിസ് സെന്ററിനെ ചൊല്ലി പ്രദേശത്ത് കുറച്ച് നാളായി നാട്ടുകാർ പ്രക്ഷോഭത്തിലാണ്. സെന്ററിലെ മലിനജലം പ്രദേശത്തെ കുടിവെള്ളത്തെ അടക്കം ബാധിക്കുന്നുവെന്നാണ് ആരോപണം. പരാതിയെ തുടർന്ന് പൊലൂഷൻ കൺട്രോൾ ബോർഡ് ഡയാലിസിസ് സെന്ററിന്റെ…

Read More

എയ്ഡഡ് ഭിന്നശേഷി നിയമനത്തിൽ ക്രിസ്ത്യൻ സ്കൂൾ മാനേജ്മെന്‍റുകൾക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി.

തിരുവനന്തപുരം: എയ്ഡഡ് ഭിന്നശേഷി നിയമനത്തിൽ ക്രിസ്ത്യൻ സ്കൂൾ മാനേജ്മെന്‍റുകൾക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി സമാധാനപരമായി മുന്നോട്ടുപോകുന്ന വിദ്യാഭ്യാസമേഖലയെ കുഴപ്പമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് സമരത്തിന് വരുന്നത്. ഒരു വെല്ലുവിളിയും സർക്കാർ അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഒഴിവ് റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രിയുടെ മുന്നറിയിപ്പ്. 5000ത്തിൽ അധികം ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്യേണ്ടിടത്ത് 1500ൽ താഴെ ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

Read More

ഇന്ന് വിജയദശമി; ആദ്യാക്ഷരമെഴുതി കുരുന്നുകൾ

ഇന്ന് വിജയദശമി. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍ ചുവടുവയ്ക്കുന്ന വിദ്യാരംഭം ഇന്നാണ്. കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. ‘ കുട്ടികളെ മൂന്നാം വയസ്സിലാണ് എഴുത്തിനിരുത്തുന്നത്. നവരാത്രിയുടെ അവസാന ദിവസമായ വിജയ ദശമി നാളിൽ പ്രഭാതത്തിലാണ് വിദ്യാരംഭം നടത്താറുള്ളത്. ക്ഷേത്രങ്ങളിൽ വിദ്യാരംഭം നടത്തുന്നത് ഈ ദിവസമാണ്, വിശേഷിച്ചു ഭഗവതി ക്ഷേത്രങ്ങളിൽ ഈ ചടങ്ങ് ഏറ്റവും പ്രധാനമാണ്. ആരാധനാലയങ്ങള്‍ക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ ഇന്ന് നടക്കുകയാണ്. വാദ്യ-നൃത്ത-സംഗീത കലകള്‍ക്ക്…

Read More