AI girlfriend

admin@10vision

ബംഗളുരുവിൽ സ്കൂട്ടറിൽ നിന്നു തെറിച്ചുവീണു മലപ്പുറത്തു കാരനായ നാല് വയസ്സുകാരൻ മരിച്ചു.

ബെംഗളൂരു:ഗുഡ്സ് ഓട്ടോയുടെ പിന്നിലിടിച്ച സ്കൂട്ടറിൽനിന്നു തെറിച്ചുവീണു നാലു വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു മലപ്പുറം കോട്ടക്കയ്ൽ പറപ്പൂർ കിഴക്കേകുണ്ട് ചാലിൽ വീട്ടിൽ എം.സി ആദിലിന്റെ മകൻ ഈസ ആദിൽ ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മാതാവ് ഷഹീബയെ പരുക്കുകളോടെ വർത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈസ ആദിലിനെ നഴ്സറിയിൽനിന്നു തിരികെ വീട്ടിലേക്കു കൊണ്ടുവരുമ്പോൾ ബുധനാഴ്ച രാവിലെ സർജാപുരയിലായിരുന്നു അപകടം. മൃതദേഹം അത്തിബലെ ഓക്സ്ഫഡ് മെഡിക്കൽ കോളജ്b ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ഇന്നു…

Read More

കുവൈത്ത് വ്യോമാതിർത്തി താത്കാലികമായി അടച്ചു. ഇറാൻ്റെ കുടിവെള്ള സ്രോതസ്സിന് നേരെ യുഎസ് അക്രമണം

കുവൈത്തിനു നേരെ വീണ്ടും ആക്രമണം. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ ആയിരുന്നു പുതിയ ആക്രമണം. അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും. പ്രതിരോധിച്ചതായി സൈന്യം അറിയിച്ചു. ആക്രമണത്തിന് പിറകെ കുവൈത്ത് വ്യോമാതിർത്തി താത്കാലികമായി അടച്ചു വ്യോമയാന നാവിഗേഷന്റെയും യാത്രക്കാരുടെയും സുരക്ഷയുടെ ഭാഗമായാണ് നടപടി. വിമാനങ്ങൾ ഇതര വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. ഇതിനിടെ ഇറാനിലെ തന്ത്രപ്രധാന നഗരങ്ങളിൽ അമേരിക്കൻ വ്യോമസേനയുടെ അതിശക്തമായ ആക്രമണം. ഹുർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്‍റെ തെക്കൻ തീരദേശ നഗരങ്ങളായ സിരിക്, ജാസ്ക്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിലാണ് ബുധനാഴ്ച…

Read More

നിപ ; അകോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത. മെഡിക്കൽ കോളേജിൽ നിയന്ത്രണം

കോഴിക്കോട്:നിപസ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത.രോഗബാധിതനായ ഫറോക്ക് സ്വദേശിയുടെ പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ലഭിക്കും.കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇയാൾക്ക് നിപ സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് സ്രവം പൂനെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിനാൽ പേ വാർഡ് മേഖലയിലും പരിസര പ്രദേശങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്….

Read More

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫറോക്ക് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫറോക്ക് സ്വദേശിക്ക് നടത്തിയ പിസിആര്‍ ടെസ്റ്റില്‍ നിപ സ്ഥിരീകരിച്ച. കോഴിക്കോട് മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗിക്ക് എംആര്‍ഐ സ്‌കാന്‍ എടുത്തിരുന്നു. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു.രോഗിയുമായുള്ള സമ്പര്‍ക്ക പട്ടികയില്‍ നിരവധി പേരുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കും. രോഗിയില്‍ നിന്നെടുത്ത സ്രവം പൂനൈ വൈറോളജി ലാബിലേക്ക് അയച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. സ്വകാര്യ ആശുപത്രി ആവശ്യപ്പെട്ടാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് രോഗിയെ മാറ്റും.

Read More

കൊണ്ടോട്ടിയിൽ തിരക്കേറിയ നടുറോഡിൽ മുട്ടിലിഴ ഞ്ഞെത്തിയ പിഞ്ചു കുഞ്ഞിനെ ബസ് ജീവനക്കാർ അത്ഭുതക രമായി രക്ഷപ്പെടുത്തി

കൊണ്ടോട്ടി:മലപ്പുറം കൊണ്ടോട്ടിയിൽ തിരക്കേറിയ നടുറോഡിൽ മുട്ടിലിഴഞ്ഞെത്തിയ പിഞ്ചുകുഞ്ഞിനെ ബസ് ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെടുത്ത. വലിയപറമ്പ്-ചെറുമുറ്റം റോഡിൽ ഫറോക്ക് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച, എന്നാൽ വലിയ ആശ്വാസം നൽകിയ ഈ സംഭവം ഉണ്ടായത്. രാവിലെ എട്ടരയോടെ സ്കൂളുകളിലേക്കും ഓഫീസുകളിലേക്കും വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി പോകുന്ന തിരക്കേറിയ സമയത്താണ് കുഞ്ഞ് റോഡിലേക്ക് ഇഴഞ്ഞെത്തിയത്. റോഡിന് സമീപത്തുള്ള വീട്ടിൽ നിന്നും വീട്ടുകാരുടെ ശ്രദ്ധ ഒന്നുമാറിയ നിമിഷത്തിലാണ് കുഞ്ഞ് മുറ്റത്തുനിന്നും റോഡിലേക്ക് ഇറങ്ങിയത്. ആ സമയത്ത് കുഞ്ഞിന്റെ രക്ഷിതാവ് വീട്ടുമുറ്റത്തിരുന്ന്…

Read More

കോഴിക്കോട് നിപ സംശയം. ഒരാളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴി ക്കോട് :കോഴിക്കോട് നിപ സംശയം. ഒരാളെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച. ഇയാളുടെ സ്രവം പിസിആർ പരിശോധനയ്ക്കായി അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ അറിയിച്ചു. 2018ലാണ് സംസ്ഥാനത്ത് സമീപകാലത്ത് ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്തത്. അന്ന് കോഴിക്കോടും മലപ്പുറത്തുമായി 17 പേര്‍ മരിച്ചിരുന്നു. പിന്നീട് 2019ല്‍ കൊച്ചിയിലും 2021ലും 2023ലും കോഴിക്കോട്ടും 2024ല്‍ മലപ്പുറത്തും നിപ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്താണ് നിപ? നിപ രോഗം ഒരു ജന്തുജന്യ വൈറസ് രോഗമാണ്. വവ്വാലുകളും പന്നികളുമാണ് വൈറസിന്റെ സ്വാഭാവിക…

Read More

വീട്ടിൽ ഒളിഞ്ഞു നോക്കി ; മദ്യപനെ കൈകാലുകൾ കെട്ടിയിട്ട്   മർദിച്ച് ആൾക്കൂട്ടം

റാന്നി:റാന്നി കരിങ്കുറ്റിയിൽ വീട്ടിൽ ഒളിഞ്ഞു നോക്കി എന്ന് ആരോപിച്ച് മദ്യപനെ കൈകാലുകൾ കെട്ടിയിട്ട്   മർദിച്ച് ആൾക്കൂട്ട. പൂർണ്ണ നഗ്നനായി വീട്ടിൽ അതിക്രമിച്ചു കയറി കിടപ്പുമുറിയിൽ ഒളിഞ്ഞുനോക്കി എന്ന് ആരോപിച്ചായിരുന്നു മര്‍ദനം. റാന്നി ഉന്നക്കാവ് സ്വദേശി 58 വയസ്സുള്ള വർഗീസ് മാത്യുവിനാണ് മർദനമേറ്റത്. മർദിച്ച ശേഷം നാട്ടുകാർ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസാണ് ഇയാളെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഈ മാസം ഏഴാം തീയതി അർദ്ധരാത്രിയിലാണ് ആൾക്കൂട്ട മർദ്ദനം ഉണ്ടായത്. പിറ്റേന്ന് പ്രദേശവാസിയായ സ്ത്രീയുടെ പരാതിയിൽ…

Read More

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഹിറ്റ്‌ലറെ ക്കുറിച്ചുള്ള പരാമർ ശത്തെ തള്ളി കോൺഗ്രസ് നേതൃത്വം.

ഹൈദരബാദ്:തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഹിറ്റ്‌ലറെക്കുറിച്ചുള്ള പരാമർശത്തെ തള്ളി കോൺഗ്രസ് നേതൃത്വ. രേവന്ത് റെഡ്ഡിയുടെ പ്രസ്താവന തികച്ചും അസ്വീകാര്യമാണെന്നും പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പൊതുവേദികളിൽ സംസാരിക്കുമ്പോൾ കൂടുതൽ അച്ചടക്കം പാലിക്കണമെന്ന് പാർട്ടി നേതൃത്വം അദ്ദേഹത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തെലങ്കാനയിലെ കയ്യേറ്റ വിരുദ്ധ ദൗത്യസേനയായ ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്‌ഷൻ ഏജൻസിക്ക് (HYDRAA) പ്രചോദനമായത് അഡോൾഫ് ഹിറ്റ്ലർ ആണെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശം.ബി.ജെ.പി, ബി.ആർ.എസ്, ഇടതുപക്ഷ…

Read More

യുഎസ് നടത്തിയ ആക്രമണ ത്തിന് തിരിച്ചടി യായി ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ അക്രമണം

ടെഹ്റാൻ : ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ തുറമുഖങ്ങളിലും ദ്വീപുകളിലും യുഎസ് നടത്തിയ ആക്രമണത്തിന് പ്രതികാരമായി ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങ ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പടയ്ക്കും കുവൈറ്റിലെ അലി അൽ സലേം വ്യോമതാവളത്തിനും നേരെ ഡ്രോൺ ആക്രമണം നടത്തിയതായും ജോർദാനിലെ അസ്രാഖിലെ ഒരു വ്യോമതാവളത്തിൽ ദീർഘദൂര മിസൈൽ ആക്രമണം നടത്തിയതായും ബുധനാഴ്ച സ്റ്റേറ്റ് മീഡിയ നടത്തിയ പ്രസ്താവനയിൽ ഐആർജിസി പറഞ്ഞു ജോർദാനിലെ…

Read More

മലമ്പുഴ ഡാമിൽ കാണാതായ മലപ്പുറം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: മലമ്പുഴ ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം തിരൂർ സ്വദേശിയായ ഷെമീൽ (22) ആണ് മരണപ്പെട്ടത്. പാലക്കാട് കൊടുമ്പ് ഇരട്ടയാലിലെ സ്വകാര്യ കോളേജിലെ അവസാന വർഷ ഫാർമസി വിദ്യാർത്ഥിയാണ്. ചൊവ്വാഴ്ച (ജൂൺ 9) വൈകുന്നേരം അഞ്ച് മണിയോടെ തെക്കേ മലമ്പുഴ മേലയിലായിരുന്നു അപകടം സംഭവിച്ചത്. തിരൂരിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയ പത്തംഗ സംഘത്തിലായിരുന്നു ഷെമീൽ. ഡാമിൽ ഇറങ്ങി കുളിക്കുന്നതിനിടയിൽ യുവാവ് അപകടത്തിൽപ്പെടുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഫയർ…

Read More