ചെന്നൈ അന്താ രാഷ്ട്ര വിമാനത്താ വളത്തിൽ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി.
ചെന്നൈ : ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിന് പിന്നാലെ ടാക്സിവേയിലൂടെ നീങ്ങിക്കൊണ്ടിരുന്ന വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി ഷാർജയിൽ നിന്നും ചെന്നൈയിലേക്ക് എത്തിയ എയർ അറേബ്യ വിമാനത്തിലാണ് ഞായറാഴ്ച പുലർച്ചെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തമിഴ്‌നാട് സ്വദേശിയായ 34കാരനാണ് ഇത്തരത്തിൽ വിമാനത്തിന് പുറത്തേക്ക് ചാടിയത്. വിമാനം റൺവേയിൽ നിന്നും മാറി ടാക്സിവേയിലൂടെ സാവധാനം പാർക്കിംഗ് ബേയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് അപകടകരമായ ഈ പ്രവൃത്തി നടന്നത്. 231 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രയ്ക്കിടയിൽ ഇയാൾക്ക് ശാരീരിക…

