AI girlfriend

admin@10vision

നിയമ വിരുദ്ധമായി മൂന്നുമാസത്തോളം യുവാവിനെ തടങ്കലില്‍ വെച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് 10 ലക്ഷം രൂപ പിഴ ചുമത്തി അലഹബാദ് ഹൈക്കോടതി

ലഖ്നൊ: .നിയമ വിരുദ്ധമായി മൂന്നുമാസത്തോളം യുവാവിനെ തടങ്കലില്‍ വെച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് 10 ലക്ഷം രൂപ പിഴ ചുമത്തി അലഹബാദ് ഹൈക്കോടത. ജസ്റ്റിസ് അബ്ദുല്‍ മോയിൻ, ജസ്റ്റിസ് പ്രമോദ് കുമാർ ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഹേബിയസ് കോർപ്പസ് ഹരജി പരിഗണിക്കവെയാണ് ഉത്തരവ്. 2026 ജനുവരി 27 മുതൽ ഏപ്രിൽ 29 വരെയാണ് ഹരജിക്കാരൻ ജയിലിൽ കഴിഞ്ഞത്. അറസ്റ്റ് മെമോയിൽ കേസ് നമ്പർ മാത്രമാണ് രേഖപ്പെടുത്തിയിരുന്നതെന്നും അറസ്റ്റ് ചെയ്യാനുള്ള കൃത്യമായ കാരണങ്ങൾ വ്യക്തമാക്കിയിരുന്നില്ലെന്നും…

Read More

വീട്ടിൽ നടത്തിയ കുടുംബ സൽക്കാ രത്തിന് ശേഷം ആതിഥേയ കുടുംബം ഒന്നടക്കം മരണപ്പെ സംഭവത്തിൽ ദുരൂഹത

മുംബൈ: വീട്ടിൽ നടത്തിയ കുടുംബ സൽക്കാരത്തിന് ശേഷം ആതിഥേയ കുടുംബം ഒന്നടക്കം മരണപ്പെ സംഭവത്തിൽ ദുരുഹ. രാത്രി ബിരിയാണിയും തണ്ണിമത്തനും കഴിച്ച് കിടന്നുറങ്ങിയ ഈ കുടുബത്തിലെ നാല് പേര്‍ മരിച്ചത്   തണ്ണിമത്തന്‍ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയുണ്ടായെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നാലുപേരുടെയും മരണ കാരണം തണ്ണിമത്തനല്ല എന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയവങ്ങൾ പച്ച നിറത്തിലായതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. ഇത് സാധാരണ ഭക്ഷ്യവിഷബാധയല്ല, മറിച്ച് ശക്തമായ ഏതെങ്കിലും…

Read More

അഞ്ച് സംസ്ഥാനങ്ങളുടെ ഫലം അറിയാൻ രണ്ട് നാൾ മാത്രം

ന്യൂഡൽഹി / തിരുവനന്തപുരം:തെരഞ്ഞെടുപ്പ് കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളുടെ ഫലം അറിയാൻ രണ്ട് നാൾ മാത്ര കേരളം തമിഴ്‌നാട്, അസം, പശ്ചിമ ബംഗാൾ , പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിനുള്ള സജ്ജീകരണം പൂർത്തീകരിച്ചതായി മുഖ്യ തെരെഞെടുപ്പ് കമ്മീഷൻ അറിയിച്ചു കേരളത്തിൽ വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി കമ്മീഷൻ പറഞ്ഞു സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കുന്നതിനായുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കർ…

Read More

സര്‍ക്കാര്‍ ജീവനക്കാരെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍ ; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍ ഹരജി നല്‍കി.

കൊൽക്കത്ത:കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി നിയമിച്ചതിനെതിര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍ ഹരജി നല്‍കി ഹരജി. ജസ്റ്റിസ് പി.എസ് നരസിംഹയുടെ ബെഞ്ച് നാളെ ഹരജി പരിഗണിക്കും. ജഡ്ജിമാരുടെ അവധി ദിനമായിട്ടും പ്രത്യേക സിറ്റിങ് നടത്തിയാണ് ഹരജി പരിഗണിക്കുക. തിങ്കളാഴ്ച വോട്ടെണ്ണല്‍ ദിനമായതിനാല്‍ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് തൃണമൂല്‍ ആവശ്യപ്പെട്ടിരുന്നു. ബംഗാളില്‍ നിയമസഭാ വോട്ടെണ്ണലിനോട് അനുബന്ധിച്ച് വാദപ്രതിവാദങ്ങളും ആരോപണങ്ങളും കനക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തൃണമൂല്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും…

Read More

ഉത്തർപ്രദേശിലെ ബറേലിയിൽ മദ്രസ അധ്യാപകനെ ട്രയിനിൽ നിന്നും തള്ളിയിട്ട് കൊന്നു

ബറേലി :ഉത്തർപ്രദേശിലെ ബറേലിയിൽ മദ്രസ അധ്യാപകനെ ട്രയിനിൽ നിന്നും തള്ളിയിട്ട് കൊന്ന റായ്റെ ബറേലി റെയിൽവേ ട്രാക്കിനടുത്താണ് മദ്രസ അധ്യാപകൻ കൂടിയായ തൗസീഫ് റാസ മസ്ഹരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിനിൽ വെച്ച് തൗസീഫ് ഭീകരമായി മർദിക്കപ്പെട്ടതായി കുടുംബം ആരോപിച്ചു. ബീഹാർ കിഷൻഗഞ്ച് സ്വദേശിയായ തൗസീഫ് ബറേലിയിൽ വെച്ച് നടന്ന ഉറൂസിൽ സംബന്ധിച്ച് മടങ്ങവെയാണ് ആക്രമണം നടന്നത്. യാത്രക്കിടെ ഭാര്യ തബസ്സുമിനെ തൗസീഫ് ഫോണിൽ വിളിക്കുകയും മദ്യപന്മാരുടെ ഒരു സംഘം തന്നെ അക്രമിക്കുന്നതായി അറിയിക്കുകയും സഹായം ആവശ്യപ്പെടുകയും…

Read More

പൊന്നാനി കടപ്പുറത്തെ കൊല ; മുഹമ്മദിനെ റിമാണ്ട് ചെയ്തു, മൃതദേഹത്തി നടുത്തേക്ക് കുറുക്കന്മാർ വരുന്നതുകണ്ടപ്പോൾ കുഞ്ഞിനെ കടല്‍ ത്തീരത്ത് കിടത്തി മണല്‍നീക്കി ചെറിയൊരു കുഴിയുണ്ടാക്കി മൃതദേഹം അതിലിട്ട് മൂടി.. കൊലപാതക വിവരം പോലീസ് വെളിപ്പെടുത്തി

മലപ്പുറം: പൊന്നാനി കടപ്പുറത്ത് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവിനെ പൊന്നാനി കോടതി റിമാൻഡ് ചെയ്തു. പൊന്നാനി രായിൻ മരയ്ക്കാർ വീട്ടില്‍ മുഹമ്മദി (24) നെയാണ് റിമാൻഡ് ചെയ്തത്. പുനർഗേഹം ഭവനസമുച്ചയത്തിലെ ഫാത്തിമ (23) യെയാണ് സംശയത്തെ തുടർന്ന് ഭർത്താവ് മുഹമ്മദ് ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത്. ഭാര്യയില്‍ അവിഹിതബന്ധം സംശയിച്ചുണ്ടായ വാക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് ഫാത്തിമയെ കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട മുഹമ്മദിനെ ബുധനാഴ്ച ഉച്ചയ്ക്ക് പരപ്പനങ്ങാടി റെയില്‍വേ ട്രാക്കിനു സമീപത്തുനിന്നാണ് പോലീസ്…

Read More

യു.എ ഇ ഇസ്‌റാഈൽ കരാർ ; ഒപെക്കിന് പിന്നാലെ ഒ.ഐ.സി (OIC) വിടാനും യു.എ.ഇയുടെ നീക്കം

റിയാദ്:ഇസ്‌റാഈലുമായി നയതന്ത്ര കരാർ ഒപ്പു വെച്ച യു.എ. ഇ അറബ് കൂട്ടായ മകളിൽ നിന്ന് പിന്മാറുന്നു ആഗോള എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിൽ (OPEC) നിന്നുള്ള അപ്രതീക്ഷിത പിന്മാറ്റത്തിന് പിന്നാലെ, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (OIC) എന്ന ഇസ്ലാമിക രാജ്യങ്ങളുടെ രാജ്യാന്തര കൂട്ടായ്മയിൽ നിന്നും പിന്മാറാൻ ഐക്യ അറബ് എമിറേറ്റ്സ് (യു.എ.ഇ) ആലോചിക്കുന്നതായി റിപ്പോർട്ട്. പ്രമുഖ സൗദി അറേബ്യൻ വാർത്താ മാധ്യമമായ ‘അജൽ’ (Ajel) ആണ് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളുണ്ടാക്കാൻ സാധ്യതയുള്ള ഈ…

Read More

ബുദ്ധ സന്യാസി ധാർവാർഡിൽ കൊല്ലപ്പെട്ട നിലയിൽ.

മംഗളൂരു:  സന്യാസി താഷി ധോണ്ടുപ് (39) ധാർവാർഡിൽ കൊല്ലപ്പെട്ട നിലയിൽ ഉത്തര കന്നട ജില്ലയിൽ മുണ്ട്ഗോഡ് തിബത്തൻ കോളനിയിലെ സന്യാസിയാണ് താഷി. ധാർവാഡിന്റെ പ്രാന്തപ്രദേശത്ത് പാതയോരത്ത് മൃതദേഹം കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മുഖത്ത് മുറിവുകളുണ്ട്. വ്യാഴാഴ്ച വൈകിട്ട് മൃതദേഹം കണ്ട ധാർവാഡ് റൂറൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വാഹനാപകടമാണെന്ന നിഗമനത്തിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. തലേന്ന് രാത്രി മറ്റെവിടെയെങ്കിലും വെച്ച് കൊല്ലപ്പെട്ടിരിക്കാമെന്നും പിന്നീട് മൃതദേഹം റോഡരികിൽ കൊണ്ടുപോയി ഉപേക്ഷിച്ചിരിക്കാമെന്നും പൊലീസ്…

Read More

കൊയിലാണ്ടിയിൽ മോഷണത്തി നെത്തിയ യുവാവ് കിണറ്റിൽ വീണു

കോഴിക്കോട്: മോഷണശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയായ കളളന്‍ കിണറ്റില്‍ വീണു. നന്തിബസാര്‍ ടൗണിലെ നിസാര്‍ മന്‍സിലിൽ കുഞ്ഞബ്ദുളളയുടെ വീട്ടിലെ കിണറ്റിലാണ് കളളന്‍ വീണത്. രാവിലെ കുഞ്ഞബ്ദുളളയുടെ ഭാര്യ കിണറിന്റെ ഗ്രില്ല് തെന്നി നീങ്ങിയത് നേരെയാക്കിയ ശേഷം വെളളം കോരുന്ന സമയത്താണ് കിണറ്റിനകത്ത് ആളെ കാണുന്നത്. 24 അടിയോളം താഴ്ച്ചയുളള കിണറായിരുന്നു. ആദ്യം കിണറ്റില്‍ തേങ്ങ വീണതാണ് എന്നാണ് കുഞ്ഞബ്ദുളളയുടെ ഭാര്യ കരുതിയത്. ഇയാള്‍ മുകളിലേക്ക് നോക്കിയതോടെയാണ് ആളാണ് എന്ന് മനസിലായത്. ഇതോടെ പേടിച്ച് നിലവിളിച്ചു. നിലവിളി കേട്ട് കുഞ്ഞബ്ദുളളയും…

Read More

അങ്കമാലി കിടങ്ങൂരിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു. ചവിട്ടേറ്റ രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

കൊച്ചി:  അങ്കമാലി കിടങ്ങൂരിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു കിടങ്ങൂർ മഹാവിഷ്ണുക്ഷേത്രത്തിലാണ് സംഭവം. ചവിട്ടേറ്റ രണ്ടാം പാപ്പാന് ഗുരുതരമയി പരിക്കേറ്റു. ഇയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊല്ലം സ്വദേശി പ്രദീപിന് ആണ് പരിക്കേറ്റത്.എന്നാല്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ആന ഇടഞ്ഞപ്പോള്‍ അതിനെ തളക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പാപ്പാന്മാര്‍ക്കും നേരെ ആക്രമണമുണ്ടായത്. ഓട്ടോയും പിക്കപ് വാനും ജനറേറ്ററും ആന തകര്‍ത്തു. ഇടഞ്ഞ ആനയെ തളക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സ്ഥലത്ത് ആര്‍ആര്‍ടി സംഘം എത്തിയിട്ടുണ്ട്.

Read More