പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യ മങ്ങളിലൂടെ പ്രചരിപ്പിക്കു മെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങള്‍ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പോലീസുകാരൻ പിടിയിൽ.
കൊല്ലം : പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങള്‍ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പോലീസുകാരൻ പിടിയിലായി.കെഎപി അടൂർ ബറ്റാലിയനിലെ സിവിൽ പോലീസ് ഓഫിസർ ശൂരനാട് വടക്ക് ആനയടി സ്വദേശിയായ അവിനാഷ് സുരേന്ദ്രൻ (29) ആണ് അറസ്റ്റിലായത്. അവിനാഷ് സുരേന്ദ്രൻ പൊലീസ് പറയുന്നത് ഇങ്ങനെ. പെൺകുട്ടി പ്രായപൂർത്തിയാകും മുൻപെടുത്ത ചിത്രങ്ങൾ പെൺകുട്ടിയുടെ മാതാവിന്റെ ഫോണിൽ നിന്നാണ് അവിനാഷ് തന്റെ ഫോണിലേക്ക് പകർത്തിയത്. പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് തയാറാക്കി, ഇവ പ്രചരിപ്പിച്ച ശേഷം ഈ ചിത്രങ്ങൾ മാതാവിന്റെ…

