സി.ജെ. റോയിയുടെ മരണം; കർണാടക സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തും – ഡി. ശിവ കുമാർ
ബംഗളൂരു: ആദായ നികുതി റെയ്ഡിനിടെ ബംഗളൂരുവിൽ ജീവനൊടുക്കിയ വ്യവസായി സി.ജെ റോയിയുടെ സംസ്കാരം ഇന്ന്. ദുബൈയിൽ നിന്ന് റോയിയുടെ കുടുംബം ബംഗളൂരുവിലെത്തി. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ബൗറിങ് ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ സെൻട്രൽ പൊലീസ് കേസെടുത്തു. വെടിയുതിര്‍ത്ത തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സി.ജെ റോയിയുടെ രണ്ട് മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഉന്നതതല അന്വേഷണം നടത്തുമന്നും സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ അറിയിച്ചു. ബംഗളൂരുവിലെ ഓഫീസിലും…

