ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർന് വിലക്കേർപ്പെടുത്തി ഫ്രാൻസ്

പാരിസ്:ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർന് വിലക്കേർപ്പെടുത്തി ഫ്രാൻസ
ഗസ്സയിലേക്ക് സഹായവുമായി പുറപ്പെട്ട ഫ്ലോട്ടില്ലയിലെ തട്ടിക്കൊണ്ടുപോയ പ്രവർത്തകരെ
മാർട്ടിക്കുകയും ബെൻഗ്വിർ പരിഹസിക്കുന്നതിന്റെ യും ദൃശ്യങ്ങൾ അന്താരാഷ്ട്ര തലത്തിൽ അപലപിക്കപ്പെട്ടതിനെത്തുടർന്നാണ് ഫ്രാൻസ് അദ്ദേഹത്തെ തങ്ങളുടെ പ്രദേശത്ത് പ്രവേശിക്കുന്നത് വിലക്കിയത്.
ഇന്ന് മുതൽ, ഇറ്റാമർ ബെൻ-ഗ്വിറിന് ഫ്രഞ്ച് പ്രദേശത്ത് പ്രവേശിക്കുന്നത് വിലക്കിയിരിക്കുന്നു,” വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരോട്ട് ശനിയാഴ്ച എക്‌സിൽ പറഞ്ഞു.
ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിലെ യാത്രക്കാരായ ഫ്രഞ്ച്, യൂറോപ്യൻ പൗരന്മാർക്കെതിരെയുള്ള നിന്ദ്യമായ നടപടികളും
ആഷ്‌ഡോഡ് തുറമുഖത്ത് ഫ്ലോട്ടില്ലയിലെ ആക്ടിവിസ്റ്റുകൾ കണ്ണുകെട്ടി കൈകൾ ബന്ധിച്ച് നിലത്ത് മുട്ടുകുത്തി നിൽക്കുന്നത് കാണിക്കുന്ന വീഡിയോയും ബെൻ-ഗ്വിർ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തിരുന്നു.
സൈപ്രസ് തീരത്ത് അന്താരാഷ്ട്ര ജലാശയത്തിൽ വെച്ച് ഇസ്രായേൽ നാവിക സേന ഫ്ലോട്ടില്ലയുടെ കപ്പലുകൾ തടഞാണ്,
ഈ ആഴ്ച ഏകദേശം 430 പേരെ നിയമവിരുദ്ധമായിതട്ടിക്കൊണ്ടുപോയത്.
ആക്ടിവിസ്റ്റുകളെ തറയിലൂടെ വലിച്ചിഴച്ചതിന്റെ ചിത്രങ്ങൾക്കെതിരെ
ഇറ്റലി, ഫ്രാൻസ്, നെതർലാൻഡ്‌സ്, കാനഡ, സ്‌പെയിൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളെ ഇസ്രായേൽ അംബാസഡർമാരെ വിളിച്ചുവരുത്തി, അസ്വീകാര്യമായ പെരുമാറ്റത്തെയും മനുഷ്യാന്തസ്സിന്റെ ലംഘനത്തെയും അപലപിച്ചിരുന്ന.

Leave a Reply

Your email address will not be published. Required fields are marked *