admin@10vision

ജൂസ് കൊടുത്ത് മയക്കിയശേഷം ‌യുവതിയെ പീഡിപ്പിച്ചു; പ്രതി ഭർതൃപിതാവിനെ പരിചരിക്കാനെത്തിയ മെയിൽ നഴ്സ്

പാലാ : ഭർതൃ പിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയിൽ നഴ്സ് വ്യാപാരസ്ഥാപന ഉടമയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി. പകൽസമയം വീട്ടിൽ ഭർത്താവും കുട്ടികളും ഇല്ലാതിരുന്ന സമയത്താണ് നഴ്സ് ജൂസ് കൊടുത്ത് മയക്കിയശേഷം ‌പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. 2024 ജൂലൈയിലാണ് പീഡനം നടന്നത്. സംഭവത്തിനു ശേഷം മാനസികമായി തളർന്ന യുവതി ഇപ്പോഴാണ് പരാതി നൽകിയത്. പരാതിയിൽ പറയുന്നത് ഇപ്രകാരമാണ്. ഭർതൃപിതാവിനെ പരിചരിക്കുന്നതിനായി എത്തിയ മെയിൽ ഹോം നഴ്സ‌് പകൽ 11 മണിയോടെ ജൂസ് ഉണ്ടാക്കി തനിക്കും ഭർതൃപിതാവിനും നൽകിയെന്നും…

Read More

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ബസ്സിടിച്ച് കുറ്റിക്കാട്ടൂർ സ്വദേശിയായ സ്ത്രീ മരിച്ചു.

കുറ്റിക്കാട്ടൂർ:  ( കോഴിക്കോട് ) ദമ്പതികൾ സഞ്ചരിച്ചസ്കൂട്ടറിൽ ബസ്സിടിച്ച് കുറ്റിക്കാട്ടൂർ സ്വദേശിയായ സ്ത്രീ മരിച്ചു .ഇന്ന് രാവിലെ കോവൂരിൽ നടന്ന അപകടത്തിൽ കുറ്റിക്കാട്ടൂർ തടപ്പറമ്പിൽ സുലൈമാൻ്റെ ഭാര്യ ജമീല ( 62 ) യാണ് മരിച്ചത്. ഭർത്താവ് സുലൈമാനെ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ബസ്സിടിക്കുകയായിരുന്നു. ബസ്സിനടിയിൽപ്പെട്ട ഇവർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇരുവരും രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് ബസ്സ് ഇവരെ ഇടിച്ചു തെറുപ്പിച്ചത്. മെഡിക്ക കോളേജ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ…

Read More

ഇസ്റാഈൽ വംശഹത്യയിൽ കൊല്ലപ്പെട്ടത് 70000 ത്തിലേറെ പേർ, കണക്കുകൾ അംഗീകരിച്ച് ഇസ്റാഈൽ

ഗസ്സ :ഗാസയിലെ യുദ്ധത്തിൽ 70,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കാണിക്കുന്ന ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ ഇസ്രായേൽ സൈന്യം ആദ്യമായി അംഗീകരിച്ചതായി റിപ്പോർട്ട് പറയുന്നു. 2023 ഒക്ടോബർ 7 ന് ഇസ്രായേലിന്റെ സൈനിക പ്രവർത്തനങ്ങൾ ആരംഭിച്ചതിനുശേഷം 71,667 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു, ഇതിൽ ഒക്ടോബറിൽ വെടിനിർത്തൽ കരാർ അന്തിമമാക്കിയതിനുശേഷം കൊല്ലപ്പെട്ട 492 പേർ ഉൾപ്പെടുന്നു. സൈനിക ഉദ്യോഗസ്ഥർ ഇപ്പോൾ മരണസംഖ്യ അംഗീകരിച്ചിട്ടുണ്ടെന്ന് ഐഡിഎഫ് വൃത്തങ്ങൾ ഹാരെറ്റ്സിനോട് പറഞ്ഞു. യുണൈറ്റഡ് നേഷൻസ് ഉൾപ്പെടെയുള്ള മാനുഷിക…

Read More

പരിമിധികളെ മറി കടന്നു ഉയരങ്ങൾ കീഴടക്കിയ മനുഷ്യരുടെ ആഘോഷമായി കേരള ഡിസബിലിറ്റി ഫെസ്റ്റ് ,

കോഴിക്കോട് :ആത്മവിശ്വാസത്തിൻ്റെ കരുത്തിൽ പരിമിധികളെ മറി കടന്നു ഉയരങ്ങൾ കീഴടക്കിയ മനുഷ്യരുടെ ആഘോഷമായി കേരള ഡിസബിലിറ്റി ഫെസ്റ്റ്ന്കോഴിക്കോട് തുടക്കമായി. 4 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിൻ്റെ ഉദ്ഘാടനം 21 ഇനം വ്യത്യസ്ഥ കഴിവുകളുള്ളവർ കോഴിക്കോട് കടപ്പുറത്ത് വർണ്ണ ബലൂണുകൾ പറത്തി നിർവഹിച്ചു. വൈവിധ്യങ്ങളുടെയും ഉൾചേരലുകളുടെയും സന്ദേശം ഉയർത്തി പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനുവേണ്ടി നടത്തുന്ന ഫെസ്റ്റിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളുടെ സംഗീത, നൃത്ത നാടകം ഉൾപ്പെടെ വിവിധ വിഷയങ്ങളെ ക്കുറിച്ച സെഷനുകളും മൂന്നു സ്റ്റേജുകളിലായി നടക്കും. വാർഡ്…

Read More

124 തട്ടിപ്പു കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന് പത്മ ഭൂഷൺ നൽകരുതെന്ന് എസ് എൻ ഡി പി സംരക്ഷണ സമിതി

കൊച്ചി: തട്ടിപ്പു കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകരുതെന്ന് എസ്എൻഡിപി സംരക്ഷണ സമിതി. 124 തട്ടിപ്പു കേസുകളിൽ പ്രതിയായ വെള്ളാപ്പള്ളി നടേശന്പ്രഖ്യാപിച്ച പത്മഭൂഷൺ പിൻവലിക്കണമെന്നാണ് ആവശ്യം. പത്മപുരസ്ക്കാരത്തിനെതിരെ മോശം പ്രതികരണം നടത്തി രാജ്യത്തേയും പുരസ്ക്കാരത്തേയും അപമാനിച്ചുവെന്നും പരാതിയിൽ പറയുന്നു രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമാണ് സംരക്ഷണ സമിതി പരാതി നൽകിയിരിക്കുന്നത്. പുരസ്കാരം പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും. കോടതിയെ സമീപിക്കുമെന്നും എസ്എൻഡിപി സംരക്ഷണ സമിതി അറിയിച്ചിട്ടുണ്ട്. ആരാണ് പുരസ്കാരത്തിന് ശിപാർശ നൽകിയതെന്നും വെള്ളാപ്പള്ളിക്ക് പുരസ്കാരം നൽകിയതിലെ സന്ദേശമെന്തെന്നും സമിതി ചോദിക്കുന്നുണ്ട്….

Read More

യുദ്ധം അവസാനിപ്പി ക്കാനുള്ള ഉടമ്പടിയാണ് ഹമാസ് അംഗീകരിച്ചത് .ആയുധം വെച്ച് കീഴട ങ്ങുമെന്ന് സംഘടന പ്രഖ്യാപിച്ചിട്ടില്ല – ഹമാസ്

ഗസ്സ :യുദ്ധം അവസാനിപ്പിക്കാനുള്ള ഉടമ്പടിയാണ് ഹമാസ് അംഗീകരിച്ചത് .ചർച്ചയുടെ ഒരു ഘട്ടത്തിലും ആയുധം വെച്ച് കീഴടങ്ങുമെന്ന് സംഘടന പ്രഖ്യാപിച്ചിട്ടില് മൂസ അബു മർസൂക്ക് ( മുതിർന്ന ഹമാസ് നേതാവ് ) പറഞ്ഞു.ഗസ്സ വെടിനിർത്തൽ ഉടമ്പടി രണ്ടാം ഘട്ടത്തിലേക്ക് കിടക്കവേ ഹമാസിനെ നിരായുധീകരിക്കണെമെന്ന ആവശ്യം അമേരിക്കയും നെതന്യാഹുവും ഉയർത്തുന്നതിനിടെയാണ് ഹമാസ് നേതാവിന്റെ പ്രതികരണം. രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട് ഹമാസ് ആയുധം ഉപേക്ഷിക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം ഹമാസിനെ തകർക്കുമെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഹമാസ് ആയുധം വെച്ച് കീഴടങ്ങാതെ ഗസ്സയിലെ പുനർനിർമാണം ആരംഭിക്കുകയില്ലെന്നും…

Read More

കേരള ബഡ്ജറ്റ് 2026: വമ്പൻ പ്രഖ്യാപനങ്ങള്‍, അപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ, സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ

തിരുവനന്തപുരം വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. അപകടത്തിൽപ്പെട്ടവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സയടക്കമുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് കമ്മീഷൻ പ്രഖ്യാപിച്ചു. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നൽകണം. ഡിഎ കുടിശ്ശിക ഉള്‍പ്പെടെ നൽകുമെന്നും പ്രഖ്യാപനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി കൂടുതൽ ആനുകൂല്യങ്ങളോടെ ഫെബ്രുവരി ഒന്ന് മുതൽ നടപ്പാക്കും. തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടിയും വകയിരുത്തി. കെ റെയിലിന് പകരമായി ആര്‍ആര്‍ടിഎസ് അതിവേഗ…

Read More

ബി ജെ.പിയുടെ ധാര്‍ഷ്ട്യം സനാതന പാരമ്പര്യത്തെ തകര്‍ത്തുവെന്ന് സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്.

ന്യൂഡൽഹി:പ്രയാഗ്‌രാജിലെ മാഘമേളയില്‍ നിന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരരാജ് മാഹാസ്‌നാനം നടത്താതെ ഇറങ്ങിപ്പോയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുണ്യസ്‌നാനം നടത്താന്‍ കഴിയാത്തത് സനാതന പാരമ്പര്യങ്ങളെ വ്രണപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ഗംഗ, യമുന, പുരാണത്തിലെ സരസ്വതി നദി എന്നിവയുടെ സംഗമസ്ഥാനമായ മൗനിയില്‍ അമാവാസി ദിനത്തില്‍ പുണ്യസ്‌നാനം നടത്തുന്നതില്‍ നിന്ന് പ്രാദേശിക ഭരണകൂടം തന്നെ തടഞ്ഞുവെന്നാരോപിച്ച് ശങ്കരാചാര്യ ക്യാമ്പിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി വരികയായിരുന്നു. എന്നാല്‍ ഭാരിച്ച ഹൃദയത്തോടെയാണ് അദ്ദേഹം സമരമവസാനിപ്പിച്ചതെന്നും ബി.ജെ.പിയുടെ അഹങ്കാരം പണ്ട് മുതലേ തുടരുന്ന സനാതന പാരമ്പര്യത്തെ തകര്‍ത്തുവെന്നും…

Read More

സ്വർണവിലയിൽ വൻ കുതിപ്പ്. ഗ്രാമിന് 1080 രൂപ വർധിച്ച് 16,395 രൂപയിലെത്തി.

തിരുവനന്തപുരം:സ്വർണവിലയിൽ വൻ കുതിപ്പ്. ഗ്രാമിന് 1080 രൂപ വർധിച്ച് 16,395 രൂപയിലെത്തി പവന് 8,640 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ പവന് 1,31,160 രൂപയെന്ന സർവകാല റെക്കോർഡിൽ സ്വര്‍ണവിലയെത്തി. സാമ്പത്തിക ഭൗമ രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ സമ്മര്‍ദത്തിലാണ് സ്വര്‍ണവില സമീപകാലങ്ങളില്‍ കുതിച്ചുയരാന്‍ തുടങ്ങിയത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളും ഗ്രീന്‍ലാന്‍ഡിന് മേലുള്ള അവകാശവാദവും നിലവിലെ കുതിപ്പിന് കാരണമായിട്ടുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്മാറി സ്വര്‍ണത്തില്‍ നിക്ഷേപിക്കുകയാണ്. ഇതും വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്….

Read More

ബജറ്റ് അവതരണം തുടങ്ങി: അങ്കണവാടി ജീവനക്കാർക്ക് 1000 രൂപയും ഹെൽപർമാർക്ക് 500 രൂപയും വർധിപ്പിച്ചു.

തിരുവനന്തപുരം:നിയമസഭയിൽ ബജറ്റ് അവതരണം തുടങ്ങി. ക്ഷേമ പെൻഷനായി 14,500 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി വ്യക്തമാക്കി. അങ്കണവാടി ജീവനക്കാർക്ക് 1000 രൂപയും ഹെൽപർമാർക്ക് 500 രൂപയും വർധിപ്പിച്ചു ആശാവർക്കർമാർക്കുള്ള ഓണറേറിയത്തിലും 1000 രൂപയുടെ വർധനവുണ്ട് സ്‌കൂൾ പാചകത്തൊഴിലാളികളുടെ വേതനത്തിലും വർധനവുണ്ട്. ദിവസവേതനം 25 രൂപ വർധിപ്പിക്കും. സ്ത്രീ സുരക്ഷാ പദ്ധതിക്കായി 3720 കോടി രൂപ വകയിരുത്തി. സാക്ഷരത പ്രേരക്മാർക്ക് 1000 രൂപ കൂട്ടിയിട്ടുണ്ട്. നികുതിയേതര വരുമാനത്തിലും വർധനവുണ്ടായതായി മന്ത്രി വ്യക്തമാക്കി.

Read More