AI girlfriend
Headlines

91 ലക്ഷം പേരെ വെട്ടിമാറ്റിയ അഗർവാൾ നേടിയത് ഉപകാര സ്മരണ ക്കുള്ള അംഗീകാരം

പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അതേ ദിനം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിരീക്ഷകനായിരുന്ന വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ, സത്യപ്രതിജ്ഞാ ദിനത്തിൽ തന്നെ പുതിയ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിക്കപ്പെട്ടത് നേരത്തെ നടത്തിയ ആസൂത്രണത്തിൻ്റെ ഭാഗം സുബ്രത ഗുപ്ത എന്ന ഉദ്യോഗസ്ഥൻ, 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (SIR) ചുമതല വഹിച്ചിരുന്നു. ആ പ്രക്രിയ നിഷ്പക്ഷമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല അദ്ദേഹത്തിനായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ്…

Read More

യുവതിയുടെ മരണം; പ്രസവ ചികില്‍സ യ്ക്കിടെ ഉണ്ടായ പിഴവു മൂലമെന്ന് പരാതി.

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രസവ ചികില്‍സയ്ക്കിടെ ഉണ്ടായ പിഴവുമൂലം ഇരുപത്തിയൊന്‍പതുകാരി മരിച്ചെന്ന് പരാതി.ആലപ്പുഴ ഓമനപ്പുഴ പൊള്ളയില്‍ അനീഷിന്റെ ഭാര്യ ഫേബയാണ് മരിച്ചത്. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് യുവതി മരിച്ചതിന് ശേഷമെന്നാണ് ആരോപണം ചികിൽസാപിഴവും അനാസ്ഥയും മരണകാരണമായെന്ന് ബന്ധുക്കള്‍. ഫേബയെ ലേബർ റൂമിൽ കയറ്റിയ ശേഷം ഒരു വിവരവും അറിയിച്ചില്ല. സംഭവത്തില്‍ പൊലീസിലും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകി. അർത്തുങ്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ് ഫേബയുടെ മൃതദേഹം.

Read More

ഡാൻസ് കളിക്കുന്നതിനിടെ വിവാഹ പന്തലിൽ ചിക്കൻ കറി ദേഹത്ത് വീണ സംഘർഷത്തിൽ ഒരാൾ മരിച്ചു

ലഖ്‌നൗ: വിവാഹച്ചടങ്ങിനിടെ ചിക്കൻ കറി ദേഹത്ത് വീണതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ ഒരാള്‍ മരിച്ചു. ആഘോഷത്തിനെത്തിയ അതിഥിയുടെ ദേഹത്താണ് ചിക്കന്‍ കറി വീണത്. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തു. സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റിറ്റുണ്ട്. ആഘോഷത്തിന് എത്തിയ അതിഥികൾ ഡാൻസിന് ചുവട് വയ്ക്കുന്നതിനിടെ ഭക്ഷണം വിളമ്പുന്നവരുടെ കൈയിൽ നിന്നും ചിക്കൻ കറി ദേഹത്ത് വീഴുകയായിരുന്നു. ആദ്യം ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ക്രമേണ അത് സംഘർഷത്തിലേക്ക് കടക്കുകയുമായിരുന്നു. ബെൽറ്റുകൾ, വടികൾ, ഇഷ്ടികകൾ…

Read More

മലപ്പുറം ജില്ല വിഭജനം; ഐഎഎസ് ബ്രാൻഡിനെക്കാൾ പ്രിവിലേജ് തരുന്നത് ദിലീപ് എന്ന പേരാണ് തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കര

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന നിരന്തരം ആവശ്യം ഉന്നയിച്ച നിരവധി സംഘടനകളുണ്ട് ജില്ലയുടെ വലിപ്പം ഭരണപരമായ സംവിധാനത്തിന് ജനങ്ങളുമായി ബന്ധപ്പെടാൻ വലിയ പ്രശ്നം സൃഷ്ടിക്കുന്നു എന്നത് യാഥാർത്ഥ്യം എന്നാൽ ഈ അഭിപ്രായം തുറന്നു പറഞ്ഞതിന് തിരൂർ സബ് ജില്ല കലക്ടർക്കെതിരെ വിദ്വേഷവുമായി ചിലർ രംഗത്തു വരികയുണ്ടായി .ജില്ല വിഭജിക്കണം അഭിപ്രായപ്പെട്ടതിന് പിന്നാലെ തനിക്കെതിരെയുണ്ടായ വിദ്വേഷപരാമർശങ്ങളിൽ പ്രതികരിച്ച് തിരൂർ സബ് കലക്ടർ ദിലീപ് കെ. കൈനിക്കരഇൻസ്റ്റ ഗ്രാമിൻ പോസ്റ്റ് ചെയ്തത് ഇങ്ങനെ “ചില സാഹചര്യങ്ങളിലെങ്കിലും ഐഎഎസ് ബ്രാൻഡിനെക്കാൾ പ്രിവിലേജ്…

Read More

ജനങ്ങൾ സതീശനൊപ്പം ഹൈക്കമാൻ്റിന് റിപ്പോർട്ട്

തിരുവനന്തപുരം: എം.പി  മാർ  മത്സരിക്കേണ്ടെന്ന തീരുമാനം എടുത്തിട്ടും മുഖ്യ മന്ത്രി കസേരക്ക് എം. പി തന്നെ രംഗത്ത് വന്നത് കോൺഗ്രസിനെ  വലക്കുന്നു കേരളത്തിൽ വി.ഡി. സതീശൻ അനുകൂല വികാരം ശക്തമെന്ന് എഐസിസി നിയോഗിച്ച ഏജൻസികളുടെ റിപ്പോർട്ട്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താൻ ഹൈക്കമാൻഡ് നിയോഗിച്ച ഏജൻസികളാണ് ഇതുസംബന്ധിച്ച വിവരങ്ങൾ കൈമാറിയത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വെറും എംഎൽഎമാരുടെ പിന്തുണ മാത്രം കണക്കിലെടുത്ത് നേതൃമാറ്റത്തിലോ മറ്റ് നിർണ്ണായക…

Read More

പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

കാസർഗോഡ്: പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത. കാസർകോട് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണി മരിച്ചത്. വീട്ടിലെ ഹാളിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് പ്രഫുല്ലയെ കണ്ടെത്തിയത്. നാലുമാസം മുമ്പാണ് തമിഴ്‌നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാ​ഹം നിശ്ചയിച്ചിരുന്നത്. ഒരു മാസം മുമ്പ് ബൈക്കപകടത്തിൽ മണിക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം മണി…

Read More

സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമാകാതെ കോണ്‍ഗ്രസ്. വിജയത്തിൻ്റെ എല്ലാ തിളക്കവും നഷ്ടപ്പെടുത്തുന്ന തരത്തിലാണ് ഗ്രൂപ്പ് പോര്പാ ര്‍ട്ടിയിലെ മൂന്ന് പ്രമുഖ നേതാക്കള്‍ പദവിക്കായി രംഗത്തുവന്നതോടെ വലിയ രീതിയിലുള്ള വടംവലിയാണ് ഗ്രൂപ്പുകള്‍ക്കിടയില്‍ നടക്കുന്നത്. ഹൈക്കമാന്‍ഡ് പ്രതിനിധികളായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും കേരളത്തിലെത്തി എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയെങ്കിലും അന്തിമ തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല. സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്നാണ് ഹൈക്കമാന്‍ഡില ധാരണ. അച്ചടക്ക ലംഘനത്തിന്റെ അന്തരീക്ഷം…

Read More

യുദ്ധസാധ്യത വീണ്ടും വർധിച്ചു. ഇറാൻ നിർദ്ദേശം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി

ഇസ്‌ലാ മാബാദ്:ഇറാനെതിരായ യുദ്ധം തീർന്നിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇടനിലക്കാരായ പാക്കിസ്ഥാൻ വഴി ഇറാൻ സമർപ്പിച്ച ഓഫർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൈയോട തള്ളുകയും ചെയ്തതോടെ ഓഹരി വിപണി തകർച്ചയിലേക്ക്. സംഘർഷം തുടരുമെന്ന് ഉറപ്പായതോടെ ക്രൂഡ് ഓയിൽ വില വീണ്ടും കുതിച്ചുകയറ്റം തുടങ്ങിയതാണ് പ്രധാന തിരിച്ചടി. ഇന്നു രാവിലെ ഇന്ത്യയിൽ ഡെറിവേറ്റീവ് വിപണിയായ ഗിഫ്റ്റ് നിഫ്റ്റി 178 പോയിന്റ് ഇടിഞ്ഞു. സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ തുടങ്ങുമെന്ന സൂചനയാണിത് നൽകുന്നത്. പശ്ചിമേഷ്യയിൽ ലെബനനിൽ ഉൾപ്പെടെ സംഘർഷം…

Read More

മെക് സെവൻ കുറ്റിക്കാട്ടൂർ ‘മനസ്സെടുപ്പ് 2026’; സമ്മാനദാനവും റസാഖ് മാസ്റ്റർക്ക് സ്വീകരണവും നൽകി.

കുറ്റിക്കാട്ടൂർ : ( കോഴിക്കോട് ) മെക് സെവൻ കുറ്റിക്കാട്ടൂർ സെൻ്റർ നിയമ സഭ തെരഞ്ഞെടുപ്പുമായി സംഘടിപ്പിച്ച ‘മനസ്സെടു പ്പ് 2026’ പ്രവചന മത്സര വിജയികൾക്ക് സമ്മാന ദാനവും നിയുക്ത എം.എൽ എ റസാഖ് മാസ്റ്റർക്ക് സ്വീകരണവും നൽകി ബീ ലൈൻ പബ്ലിക് സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൻ്റെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാന ദാനവും എം.എൽ എ നിർവ്വഹിച്ചു. ജീവിത രീതികൾ മനുഷ്യനെ രോഗിയാക്കുമ്പോൾ ആരോഗ്യ ത്തെ ക്കുറിച്ച അവ ബോധം സൃഷ്ടിക്കാൻ മെക് സെവന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം…

Read More

രാമനാട്ടു കരയിൽ വൻ തീപ്പിടിത്തം; ഒന്നരക്കോ ടിയുടെ പെയിന്റും 9 ലക്ഷം രൂപയും കത്തിനശിച്ചു.

രാമനാട്ടുകര :രാമനാട്ടുകര എയർപോർട്ട് റോഡിലെ ഏഷ്യൻ പെയിന്റ്സ് കമ്പനി ഔട്ട്‌ലെറ്റിൽ തീപ്പിടിത്തം. നാല് യൂണിറ്റ് ഫയർ എൻജിനുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഒന്നരക്കോടി രൂപയുടെ പെയിന്റ് സാമഗ്രികളും ഒൻപതര ലക്ഷത്തോളം രൂപയുടെ കറൻസികളും കത്തിനശിച്ചതായി ഉടമ പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. തീ ഉയരുന്നതായി സമീപത്തെ കടക്കാരാണ് ആദ്യം കണ്ടത്. ഉടൻ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. നാല് യൂണിറ്റുകളെത്തി ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഒന്നരക്കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുവെന്നാണ് കടയുടമ പറയുന്നത്….

Read More