AI girlfriend
Headlines

എ ഡബ്ലി യു എച്ച് എഞ്ചിനീയറിങ്ങ് കോളേജ് സിൽവർ ജൂബിലി നിറവിൽ ; ഫെബ്രുവരി 5, 6, 7 വിവിധ പരിപാടികൾ

കുറ്റിക്കാട്ടൂർ: ( കോഴിക്കോട്) മലബാറിൽ സാങ്കേതി വിദ്യാഭ്യാസ രംഗത്ത് മികച്ച സംഭാവനക ളർപ്പിച്ച കുറ്റിക്കാട്ടൂരിലെ എ ഡബ്ലി യു എച്ച്( അസോസിയേഷൻ ഫോർ വെൽഫെയർ ഓഫ് ദി ഹാൻഡികാപ്പ്ഡ് ) എഞ്ചിനീയറിങ്ങ് കോളേജ് സിൽവർ ജൂബിലി നിറവിൽ. രണ്ടര പതിറ്റാണ്ട് പിന്നിട്ട കോളേജ് ൻ്റെസിൽവർ ജൂബിലി ആഘോഷം ഫെബ്രുവരി 5, 6, 7 തിയ്യതികളിൽ കോളേജ് കാമ്പസിൽ നടക്കും. കാമ്പസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. സബീന എം.വി പറഞ്ഞു .https://youtu.be/WVW9Aw3AoSk?si=RJNY9C3NycyOLNda ‘കോളേജിൻ്റെ അക്കാദമിക…

Read More

കാസർകോട് പിതാവ് മകളെ വെട്ടിക്കൊ ലപ്പെടുത്തി.18 വയസുകാരി മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത്.

മഞ്ചേശ്വരം: കാസർകോട മഞ്ചേശ്വരം തുമിനാട് പിതാവ് മകളെ വെട്ടിക്കൊലപ്പെടുത്തി.18 വയസുകാരി മറിയം ജുമൈലയാണ് കൊല്ലപ്പെട്ടത് ഭാര്യ സഹോദരിയും അവരുടെ ഭർത്താവും വെട്ടേറ്റ് ആശുപത്രിയിലാണ്. സംഭവത്തിൽ പിതാവ് ഉമ്മർ ഫാറൂഖ് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെയാണ് കൊലപാതകം നടന്നത്.പ്രതി ഉമ്മർ ഫാറൂഖും ഭാര്യാ സഹോദരിയുടെ ഭർത്താവും തമ്മിലായിരുന്നു സ്വത്ത് തർക്കം.ഭാര്യ സഹോദരിയുടെ ഭർത്താവിനെയാണ് ഉമ്മര്‍ ആദ്യം വെട്ടിയത്. തുടർന്ന് ഭാര്യ സഹോദരിയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. പിതാവിൻ്റെ അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ മകൾ മറിയം ജുമൈല യ്ക്ക് വെട്ടേൽക്കുകയായിരുന്നു.

Read More

അന്താരാഷ്ട്ര മെഡിക്കല്‍ ചാരിറ്റി ഓര്‍ഗനൈ സേഷന് ( എം.എസ്. എഫ്) വിലക്കേർപ്പെടുത്തി ഇസ്റാഈൽ

ടെല്‍അവീവ്: ഫലസ്തീന്‍ അന്താരാഷ്ട്ര ജീവനക്കാരുടെ പട്ടിക നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ചാരിറ്റി ഓര്‍ഗനൈസേനായ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സിനെ (എം.എസ്.എഫ് ) വിലക്കി ഇസ്രഈല്‍. ഗസയിലും വെസ്റ്റ് ബാങ്കിലും പ്രവര്‍ത്തിക്കുന്നതില്‍ നിന്നാണ് സംഘടനയെ ഇസ്രഈല്‍ വിലക്കിയിരിക്കുന്നത്. സുതാര്യതയും സുരക്ഷയും മുന്‍ നിര്‍ത്തിയാണ് ലിസ്റ്റ് നല്‍കാന്‍ ആവശ്യപ്പെട്ടതെന്നും വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിക്കുന്നത് എം.എസ്.എഫ് എന്തോ മറച്ച് വെക്കുന്നതിനാലാണെന്നും ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന് എന്തോ മറച്ചുവെക്കാനുള്ളതായി തെളിഞ്ഞു. എല്ലാ കക്ഷികളെയും…

Read More

ലോക്‌സഭയിൽ ലഡാക്കിലെ ചൈനീസ് മുന്നേ റ്റം ; രാഹുലിൻ്റെ പ്രസംഗം തടസ്സപ്പെടുത്തി രാജ്‌നാഥ് സിംഗ്, സഭ നിർത്തിവെച്ചു

ലോക്‌സഭയിൽ ലഡാക്കിലെ ചൈനീസ് മുന്നേ റ്റം പരാമർശിച്ച രാഹുൽ ഗാന്ധിയുടെ  പ്രസംഗം തടസ്സപ്പെടുത്തി രാജ്‌നാഥ് സിംഗ്, ബഹളത്തിൽ സഭ നിർത്തിവെച്ചു. ഭരണപക്ഷത്തിൻ്റെ ഈ നിലപാട് തുടർന്നാൽ നാളെ  പ്രധാനമന്ത്രിയെയും സഭയിൽ സംസാരിക്കാനനുവദിക്കില്ലെന്ന് കെ സി വേണുഗോപാൽ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. മുൻ സൈനിക മേധാവി മനോജ് മുകുന്ദ് നരവനെയുടെ ഓർമ്മക്കുറിപ്പ് ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ പ്രസംഗം തുടങ്ങിയത്. ചൈനീസ് ടാങ്കുകളും സൈനികരും ഇന്ത്യൻ മണ്ണിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ഇന്ത്യയുടെ സൈനിക രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്ന്…

Read More

ഇന്ന് രാവിലെയും ഉച്ചക്കുമായി സ്വർണ്ണ വില കുറഞ്ഞത് 9840 രൂപ

കോഴിക്കോട്: സ്വര്‍ണവില ഉച്ചക്ക് വീണ്ടും ഇടിഞ്ഞു. രാവിലെ 6640 രൂപ കുറഞ്ഞപ്പോള്‍ ഉച്ചക്ക് 3200 രൂപ കുറഞ്ഞു. ഇതോടെ ഇന്ന് ആകെ 9840 രൂപയാണ് പവന് കുറഞ്ഞത. 1,07,920 രൂപയാണ് നിലവിലെ പവന്‍ വില. ഗ്രാമിന് 13,490 രൂപയായി. ആഗോളമാര്‍ക്കറ്റിലെ വിലയിടിവിന്റെ ചുവടുപിടിച്ചാണ് കേരളത്തില്‍ ഇന്ന് രണ്ടാമതും വിലയിടിഞ്ഞത്. ഔണ്‍സിന് 4643 ഡോളര്‍ എന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. അഞ്ച് ശതമാനമാണ് ഇന്ന് വിലയിടിഞ്ഞത്. വെള്ളിക്ക് ഏഴ് ശതമാനത്തിലേറെ ഇടിഞ്ഞ് ഔണ്‍സിന് 79.26 ഡോളറിലാണ് വ്യാപാരം…

Read More

പാലക്കാട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചു, അപകടം ആളൊഴിഞ്ഞ വീട്ടിലെ പ്ലാവില്‍ കയറാന്‍ ശ്രമിക്കുന്നിതിനിടെ.

പാലക്കാട് : പാലക്കാട് കോങ്ങാട് സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവ് മരിച്ചു . പന്നിക്കോട് സ്വദേശി സുനിത്താണ് മരിച്ചത്. ആളൊഴിഞ്ഞ വീടിന്റെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്നാണ് അപകടമുണ്ടായത്. ഇന്നലെയാണ് അപകടം സംഭവിച്ചത്. സുനിത്തിന്റെ വീട്ടില്‍ ആടിനെ വളര്‍ത്തിയിരുന്നു. ആടിന് നല്‍കാന്‍ പ്ലാവില എടുക്കുന്നതിനായാണ് ഇയാള്‍ ആളൊഴിഞ്ഞ വീട്ടിലെ പ്ലാവില്‍ കയറാന്‍ ശ്രമിച്ചത്. ഇതിനായി ഇയാള്‍ സ്ലാബില്‍ ചവിട്ടുകയായിരുനന്നു. ഉടനടി സ്ലാബ് തകരുകയും യുവാവ് സെപ്റ്റിക് ടാങ്കില്‍ അകപ്പെടുകയുമായിരുന്നു. യുവാവിനെ ഏറെനേരമായി കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും വ്യാപക…

Read More

റോഡിന് കുറുകേ ഓടി കുട്ടി; ബസ് ഡ്രൈവറുടെ മനസ്സാന്നിധ്യത്തിൽ ഒഴിവായത് വൻ ദുരന്തം

കോഴിക്കോട് : അമ്മയ്ക്കരികിലെത്താൻ റോഡിന് കുറുകേ ഓടിയ കുഞ്ഞ് സ്വകാര്യ ബസ്സിന് മുന്നിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കൊടിയത്തൂരിൽ ജനുവരി 30നാണ് സംഭവം. ആശുപത്രിയിലേക്ക് മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി. മാതാപിതാക്കൾക്കൊപ്പം ഓട്ടോറിക്ഷയിൽ എത്തിയ കുട്ടി, വാഹനം നിന്ന ഉടൻ റോഡിന് മറുവശത്തുള്ള അമ്മയ്ക്കരികിലേക്ക് ഓടുകയായിരുന്നു. ഈ സമയം പിതാവ് ഓട്ടോ ഡ്രൈവർക്ക് പണം നൽകുന്ന തിരക്കിലായിരുന്നു. കോഴിക്കോട് നിന്നും വരികയായിരുന്ന ബസ്സിന് മുന്നിലേക്കാണ് കുട്ടി ഓടിയത്. അപ്രതീക്ഷിതമായി റോഡിന് കുറുകേ കുട്ടി ഓടിവരുന്നത് കണ്ട ബസ് ഡ്രൈവർ…

Read More

സി.ജെ.റോയിയുടെ ഡയറിയിൽ ആത്മഹത്യക്കുറിപ്പിനു സമാനമായ വിവരങ്ങൾ . റെയ്ഡിന് മുമ്പേ മരിക്കാൻ തീരുമാനിച്ചു ?

ബംഗളുരു:ആദായനികുതി റെയ്ഡിനിടെ സ്വയം വെടിവച്ചു മരിച്ച വ്യവസായി സി.ജെ.റോയിയുടെ ഡയറിയിൽ ആത്മഹത്യക്കുറിപ്പിനു സമാനമായ വിവരങ്ങ. വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടെന്നാണ് ഡയറിക്കുറിപ്പിൽ റോയി എഴുതിയിരിക്കുന്നത്. കുടുംബത്തോടു ക്ഷമ ചോദിക്കുന്നുവെന്നും ഡയറിയിലുണ്ട്. പണം നൽകാനുള്ളവരുടെ വിവരങ്ങളും എഴുതിയ റോയി, കമ്പനിയെ എങ്ങനെ നയിക്കണമെന്നും ഡയറിയിൽ നിർദേശിച്ചിട്ടുണ്ട്. കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം, അവരെ വഞ്ചിക്കരുതെന്നും ഡയറിക്കുറിപ്പിലുണ്ട്. 9 പേജുകളിലായി എഴുതിയിരിക്കുന്ന കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചുവെന്നാണ് വിവരം. ഇതോടെ റോയി ആത്മഹത്യ ചെയ്യാൻ നേരത്തേ തീരുമാനിച്ചിരുന്നതായാണ് സംശയം. ജനുവരി 31ന്…

Read More

ദുരഭിമാനക്കൊല; 19 കാരിയെ പിതാവും സഹോ ദരനും ചേർന്ന് ഷോക്കേ ൽപ്പിച്ച് കൊലപ്പെടുത്തി.

ലഖ്നൗ: അകന്ന ബന്ധുവായ യുവാവിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ 19കാരിയെ പിതാവും സഹോദരനും ചേർന്ന് ഷോക്കേൽപ്പിച്ച് കൊലപ്പെടുത്തി ഉത്തർപ്രദേശിലെ ​ഗോണ്ട ജില്ലയിലെ തോർഹാൻസ് ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. കൊലപാതകത്തിൽ പെൺകുട്ടിയുടെ പിതാവ് ചന്ദ്രപ്രകാശിനെയും സഹോദരൻ‍ രാഹുലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആൺസുഹൃത്തായ പരമേശ്വർ പഥക് നൽകിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പരമേശ്വർ പഥകുമായി രണ്ട് വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു പെൺകുട്ടി. ഇയാളെ വിവാഹം കഴിക്കാനുള്ള ആ​ഗ്രഹം പെൺകുട്ടി വീട്ടുകാരെ അറിയിച്ചെങ്കിലും ഇവർ എതിർത്തു. എന്നാൽ പെൺകുട്ടി തന്റെ…

Read More

യൂറോപ്യൻ യൂണിയൻ സൈന്യങ്ങളെ ഭീകര ഗ്രൂപ്പുകളായി പ്രഖ്യാപിച്ച് ഇറാൻ

ടെഹ്റാൻ :യൂറോപ്യൻ യൂണിയൻ സൈന്യങ്ങളെ ഭീകര ഗ്രൂപ്പുകളായി പ്രഖ്യാപിച്ച് ഇറാ .ഇറാനിയൻ പാർലമെന്റ് ൽ  സ്പീക്കർ മുഹമ്മദ് ബാക്കർ ഖാലിബാഫ് ആണ് പ്രഖ്യാപനം നടത്തിയത് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ നടപടിക്കെതിരെയുള്ള പ്രതികരണമാണ് നടപടി. 1979-ൽ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിതമായതിനുശേഷം നടന്ന ഏറ്റവും രക്തരൂക്ഷിതമായ പ്രതിഷേധത്തെ അടിച്ചമർത്തുന്നു എന്നാരോപിച്ചാണ് വ്യാഴാഴ്ച യൂറോപ്യൻ യൂണിയൻ ഇറാൻ്റെ റവലൂഷനറി ഗാർഡുകളെ ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചത്.

Read More