ഗദ്ദാഫിയുടെ മകൻ സൈഫുൽ ഇസ്‍ലാം ഗദ്ദാഫി കൊല്ലപ്പെട്ടു.
ട്രിപ്പോളി : നാല് പതിറ്റാണ്ട് ലിബിയ ഭരിച്ച മുൻ ഭരണാധികാരി കേണൽ മു അമർ ഗദ്ദാഫിയുടെ മകൻ സൈഫുൽ ഇസ്‍ലാം ഗദ്ദാഫി കൊല്ലപ്പെട്ടു നാലംഗ ആക്രമിസംഘം വെടിവെച്ചു വീഴ്ത്തുകയായിരുന്നു.ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അന്ത്യം. ഗദ്ദാഫിയുടെ അഭിഭാഷകൻ ഖാലിദ് അൽ-സൈദിയും രാഷ്ട്രീയ ഉപദേഷ്ടാവ് അബ്ദുല്ല ഒത്മാനും വ്യത്യസ്ത ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിച്ചു. ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് 136 കിലോമീറ്റർ (85 മൈൽ) തെക്ക് പടിഞ്ഞാറായി സിന്‍റാൻ പട്ടണത്തിലെ വീട്ടിൽ വെച്ച് ഗദ്ദാഫിയെ ആയുധധാരികൾ കൊലപ്പെടുത്തിയതായി…

