AI girlfriend
Headlines

മാര്‍ച്ചില്‍ പരീക്ഷ, മേയില്‍ ഫലം; എസ്എസ്എല്‍സി മുതല്‍ പ്ലസ് ടു വരെ: പ്രധാന തീയതികൾ

മാര്‍ച്ചില്‍ പരീക്ഷ, മേയില്‍ ഫലം; എസ്എസ്എല്‍സി മുതല്‍ പ്ലസ് ടു വരെ: പ്രധാന തീയതിള്രവനന്തപുരം : എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്‌.കെ. ഉമേഷ്. ചോദ്യപേപ്പര്‍ തയാറാക്കല്‍ നടപടിക്രമങ്ങള്‍ അതിന്റെ എല്ലാ ഗൗരവത്തോടെയും പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 5ന് ആരംഭിച്ച് 30ന് അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 5 മുതല്‍ 27 വരെയും രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച്…

Read More

വനിതാ എസ്‌ഐയ്ക്കും പോലീസുകാരനും മർദ്ദനം;. ഓടി രക്ഷപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്തു.

പയ്യന്നൂര്: യുവതിയുടെ പരാതി സംബന്ധിച്ച്‌ അന്വേഷിക്കാനെത്തിയ വനിതാ എസ്‌ഐയ്ക്കും പോലീസുകാരനും മർദനമേറ്റു. സംഭവശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്ത. രാമന്തളി കുന്നരു കാരന്താട്ടെ ബിജുകുമാറാണ് (43) അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കാരന്താട് പഴയ റേഷൻ ഷോപ്പിന് സമീപത്തെ യുവതി തന്നെയും വിദ്യാർഥിയായ മകനെയും ഭർത്താവ് മർദിക്കുന്നതായി പോലീസിനെ അറിയിച്ചിരുന്നു. ഇതുപ്രകാരം വനിതാ എസ്‌ഐയും സീനിയർ സിവില്‍ പോലീസ് ഓഫീസറും വീട്ടിലെത്തിയപ്പോള്‍ പ്രതി സീനിയർ സിവില്‍ പോലീസ് ഓഫീസറെ ആക്രമിച്ചു. തടയാൻ…

Read More

കേരളത്തിലെ കുംഭമേള തിരുനാവായ മാഘമഹ മഹോത്സവം സമാപിച്ചു.10 ലക്ഷത്തിലധികം ഭക്തർ പങ്കെടുത്തു..

മലപ്പുറം: തിരുനാവായിൽ നടന്നുവന്ന മാഘമഹ മഹോത്സവം സമാപിച്ചു. കേരളത്തിലെ കുംഭമേള എന്നറിയപ്പെടുന്ന മഹോത്സവത്തിൽ 15 ദിവസത്തിനിടെ പതിനായിരങ്ങളാണ് പങ്കെടുത്തത്. തവനൂരിൽ മഹോത്സവത്തിൻ്റെ പരിസമാപ്തി കുറിച്ച് ലക്ഷദീപം സമർപ്പണവും നിളാ ആരതിയും നടന്നു. രാവിലെ മഹാദേവ ഘട്ടിൽ നടന്ന ശ്രീചക്ര യാഗത്തിന് കൊല്ലൂർ മൂകാംബിക ക്ഷേത്രതന്ത്രി ഡോ നിത്യാനന്ദ അഡിഗ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് താനൂർ മാതാ അമൃതാനന്ദമയി മഠത്തിന് കീഴിലെ അമൃത കുടുംബത്തിലെ 1008 അമ്മമാർ പങ്കെടുത്ത ലളിതാ സഹസ്രനാമ പരായണവും നടന്നു. നിളാ ആരതിയ്ക്ക്…

Read More

ഗ്രീക്ക് കോസ്റ്റ് ഗാർഡ് കപ്പലും കുടിയേറ്റ സ്പീഡ് ബോട്ടും കൂട്ടിയിടിച്ച് 14 പേർ മരിച്ചു. 2014 മുതൽ മെഡിറ്ററേനിയൻ കടലിൽ ഏകദേശം 33,00 കുടിയേറ്റക്കാർ.

ഏഥൻസ്: ഗ്രീക്ക് കോസ്റ്റ് ഗാർഡ് കപ്പലും കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള സ്പീഡ് ബോട്ടും കൂട്ടിയിടിച്ച് 14 പേർ മരിച്ച. തുർക്കി തീരത്തിനടുത്തുള്ള ചിയോസ് ദ്വീപിന് സമീപമാണ് ദാരുണമായ ഈ അപകടം നടന്നത്. അപകടകരമായ രീതിയിൽ സഞ്ചരിക്കുകയായിരുന്ന സ്പീഡ് ബോട്ടിനെ പിന്തുടരുന്നതിനിടെയാണ് കൂട്ടിയിടിയുണ്ടായതെന്ന് ഗ്രീക്ക് അധികൃതർ വ്യക്തമാക്കി. അപകടത്തിൽപ്പെട്ട ബോട്ട് പൂർണ്ണമായും തകർന്നു. മരിച്ചവരിൽ ഭൂരിഭാഗവും കുടിയേറ്റക്കാരാണ്. സംഭവത്തിൽ കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ചിയോസ് കടലിടുക്കിലാണ് കപ്പലും ബോട്ടും കൂട്ടിയിടിച്ചത്. 24 കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി. അവരിൽ…

Read More

വാഹനാപകടം; ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോ ക്യാമറാമാന്‍ ജ്യോതിഷ് ജെ ബി അന്തരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകന്‍ ബൈക്കപകടത്തില്‍ മരിച്ചു. ന്യൂസ് മലയാളം തിരുവനന്തപുരം ബ്യൂറോ ക്യാമറാമാന്‍ ജ്യോതിഷ് ജെ ബിയാണ് മരിച്ചത്. 27 വയസായിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയില്‍ വീഡിയോ ജേണലിസ്റ്റായും ജ്യോതിഷ് ജോലി ചെയ്തിട്ടുണ്ട്. നേമം ഇടക്കോട് സ്വദേശി ജോയിയുടെയും ബിന്ദുവിന്റെയും മകനാണ് ജ്യോതിഷ്. ഇന്നലെ രാത്രി പാളയം ബേക്കറി ജംഗ്ഷന് സമീപത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം. ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോലി കഴിഞ്ഞ് നേമത്തെ വീട്ടിലേക്ക് പോകവെയായിരുന്നു അപകടം. സംസ്‌കാരം പിന്നീട്.

Read More

ഭാര്യമാരുടെ പീഢനം ; ഭർത്താക്കന്മാർക്ക് രക്ഷ വേണമെന്ന് മുറവിളി

ഭോപ്പാൽ: ശാരീരികമായി ഭാര്യയെ ഭർത്താവ് ഉപദ്രവിച്ചതാണ് വാർത്തയാവുക. ഇടക്ക് ഭർത്താക്കന്മാരെ മർദ്ദിക്കുന്ന ഭാര്യമാരുടെ ക്രൂരത അഭിമാനം’ കാരണം അവർ പുറത്തു പറയില്ല.എന്നാൽ ഇടക്ക് ഇത്തരം വാർത്ത പുറത്തു വരാറുണ്ട്. സാധാരണയായി ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ചെറിയ വഴക്കുകളും പിണക്കങ്ങളുമുണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ അത് ശാരീര ഉപദ്രവത്തിലേക്ക് വഴുതിവീഴുമ്പോള്‍ അത് ഗൗരവമുള്ള വിഷയമായിമാറും സമാനമായ ഒന്നാണ് ഇവിടെയും   സംഭവിച്ചിരിക്കുന്നത്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് ദാമ്പത്യ ജീവിതത്തില്‍ പുരുഷന്മാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പുരോഗമിക്കുകയാണ്….

Read More

ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യം കോടതി വീണ്ടും തള്ളി

കുന്ദമംഗലം :  (കോഴിക്കോട്  )ബസിൽ യുവാവിനെ അതിക്രമകാരിയായി ചിത്രീകരിച്ച് വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യം കോടതി വീണ്ടും തള്ള. ജാമ്യാപേക്ഷ പരിഗണിക്കുന്നത്  കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ഫെബ്രുവരി ആറിലേക്ക് മാറ്റി. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാല്‍ ഇന്ന് ജാമ്യം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നാളെ ഷിംജിതക്ക് വേണ്ടി പൊലീസ് കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ നല്‍കും. ദീപകിന്റെ ആത്മഹത്യക്ക് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വടകരയിലെ ബന്ധു വീട്ടിൽ…

Read More

കുട്ടികളെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച അങ്കണവാടി ആയക്ക് കുത്തേറ്റ് മരിച്ചു

ഭോപ്പാല്‍:  മധ്യപ്രദേശിൽ നീമുച്ച്ൽ കുട്ടികളെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച അങ്കണവാടി ആയക്ക് കുത്തേറ്റ് മരിച്ച . കാഞ്ചന്‍ ഭായ് (40) ആണ് മരിച്ചത്. 20 കുഞ്ഞുങ്ങളെ തേനീച്ച ആക്രമണത്തില്‍ നിന്ന് രക്ഷിച്ചാണ് ഇവരുടെ മരണം. മദവാഡയിലെ അങ്കണവാടിയിലെ ആയയാണ് കാഞ്ചന്‍ ഭായ്. കഴിഞ്ഞ ദിവസം അങ്കണവാടിക്ക് പുറത്ത് കുഞ്ഞുങ്ങള്‍ കളിച്ചുകൊണ്ടിരിക്കെ തേനീച്ചക്കൂട്ടം ആക്രമിക്കാനെത്തുകയായിരുന്നു. കുഞ്ഞുങ്ങള്‍ക്കായി ഭക്ഷണം ഒരുക്കുന്ന തിരക്കിലായിരുന്നു കാഞ്ചന്‍ ഭായ്. കുഞ്ഞുങ്ങള്‍ അപകടത്തില്‍പെടുമെന്ന് കണ്ടതും ഇവര്‍ ഒരുനിമിഷം പോലും ആലോചിക്കാതെ ഓടിച്ചെന്നു. അടുത്തുണ്ടായിരുന്ന ടാര്‍പോളിന്‍…

Read More

ഗദ്ദാഫിയുടെ മകൻ സൈഫുൽ ഇസ്‍ലാം ഗദ്ദാഫി കൊല്ലപ്പെട്ടു.

ട്രിപ്പോളി : നാല് പതിറ്റാണ്ട് ലിബിയ ഭരിച്ച മുൻ ഭരണാധികാരി കേണൽ മു അമർ ഗദ്ദാഫിയുടെ മകൻ സൈഫുൽ ഇസ്‍ലാം ഗദ്ദാഫി കൊല്ലപ്പെട്ടു നാലംഗ ആക്രമിസംഘം വെടിവെച്ചു വീഴ്ത്തുകയായിരുന്നു.ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അന്ത്യം. ഗദ്ദാഫിയുടെ അഭിഭാഷകൻ ഖാലിദ് അൽ-സൈദിയും രാഷ്ട്രീയ ഉപദേഷ്ടാവ് അബ്ദുല്ല ഒത്മാനും വ്യത്യസ്ത ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിച്ചു. ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് 136 കിലോമീറ്റർ (85 മൈൽ) തെക്ക് പടിഞ്ഞാറായി സിന്‍റാൻ പട്ടണത്തിലെ വീട്ടിൽ വെച്ച് ഗദ്ദാഫിയെ ആയുധധാരികൾ കൊലപ്പെടുത്തിയതായി…

Read More

ജനകീയ സമര വിജയത്തിലേക്ക് ,കുമ്പള ടോൾ പ്ലാസ നിർത്തലാക്കാൻ കേന്ദ്ര സർക്കാർ.

കാസർകോട്: ടോൾ പ്ലാസ ക്കെതിരെ നടത്തിയ ജനകീയ സമരംവിജയത്തിലേക്ക് കുമ്പള ടോൾ പ്ലാസ നിർത്തലാക്കാൻ കേന്ദ്ര സർക്കാർ നീക്കം. കാസർഗോഡ് കുമ്പള ആരിക്കാടിയിലെ ടോൾ ബൂത്ത് നിർത്തലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൻ്റെതാണ് തീരുമാനം. കർണാടക അതിർത്തിയായ തലപ്പാടിയിൽ ടോൾ പ്ലാസ നിലനിൽക്കെ 22 കിലോമീറ്ററിനുള്ളിൽ മറ്റൊരു ടോൾ പ്ലാസ വരുന്നത് അനീതിയാണെന്ന് സമരസമിതി ആരോപിച്ചിരുന്നു. കേന്ദ്രത്തിൻ്റെ തീരുമാനം ജനകീയ സമരത്തിൻ്റെ വിജയമെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് പ്രതികരിച്ചു.

Read More