AI girlfriend

ബെംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍ കുടുംബം ബെംഗളൂരുവില്‍ എത്തി

തിരുവനന്തപുരം: ബെംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍. അരുവിക്കര സ്വദേശി ആദിത്യന്‍ (19) ആണ് മരിച്ചത്. ബെംഗളൂരു ബിടിഎല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിലെ രണ്ടാം വര്‍ഷ ബിഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് ഹോസ്റ്റല്‍ മുറിയില്‍ ആദിത്യനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് പേരുള്ള റൂമിലാണ് ആദിത്യന്‍ താമസിച്ചിരുന്നത്. കൂടെയുള്ളവര്‍ കോളേജില്‍ നിന്ന് തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് കോളേജ് അധികൃതര്‍ കുടുംബത്തെ വിവരം അറിയിച്ചു. കുടുംബം ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക്…

Read More

ബെംഗളൂരുവിലുണ്ടായ കനത്ത വേനൽമഴയിലും മതിലിടിഞ്ഞുവീണും രണ്ട് മലയാളി സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർക്ക് ദാരുണാന്ത്യം.

ബംഗളുരു:ബെംഗളൂരുവിലുണ്ടായ കനത്ത വേനൽമഴയിലും മതിലിടിഞ്ഞുവീണും രണ്ട് മലയാളി സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർക്ക് ദാരുണാന്ത്യം ശിവാജിനഗറിലെ ബൗറിങ് ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ച മലയാളികൾ. കുടുംബശ്രീയുടെ വിനോദയാത്രയുടെ ഭാഗമായി ബെംഗളൂരുവിൽ എത്തിയ 56 അംഗ സംഘത്തിൽപ്പെട്ടവരാണ് ഇവർ. അമൃതം പൊടി നിർമ്മാണ യൂണിറ്റിലെ അംഗങ്ങളായ ഇവർ പർച്ചേസിനായാണ് ശിവാജിനഗറിൽ എത്തിയത്. കനത്ത മഴ തുടങ്ങിയപ്പോൾ ടാർപോളിൻ ഷീറ്റിന് താഴെ അഭയം തേടിയതായിരുന്നു സംഘം. ഈ സമയത്താണ് റോഡിനോട്…

Read More

ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പോലീസ് ക്ലിയറന്‍സും സ്‌പോണ്‍സറും ആവശ്യമില്ല; ഓണ്‍ലൈന്‍ പെര്‍മിറ്റ് നടപ്പിലാക്കി അഡ്മിനിസ്‌ട്രേഷന്‍

ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പോലീസ് ക്ലിയറന്‍സും സ്‌പോണ്‍സറും ആവശ്യമില്ല; ഓണ്‍ലൈന്‍ പെര്‍മിറ്റ് നടപ്പിലാക്കി അഡ്മിനിസ്‌ട്രേഷന് 1967 മുതലുള്ള വ്യവസ്ഥയാണ് ഇല്ലാതാക്കിയത കൊച്ചി| ലക്ഷദ്വീപ് യാത്ര ഒരു കടമ്പയായ വിനോദ സഞ്ചാരികൾക്ക് ആശ്വാസമായി പുതിയ വാർത്ത. ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ഇനി മുതല്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ദ്വീപില്‍ നിന്നുള്ള സ്‌പോണ്‍സറും ആവശ്യമില്ല. അഡ്മിനിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ പെര്‍മിറ്റ് നടപ്പിലാക്കി. ദ്വീപ് സന്ദര്‍ശിക്കുന്നതിന് ആവശ്യമായ പ്രധാന രേഖയായിരുന്നു പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി). ക്രിമിനല്‍ രേഖകളൊന്നും ഇല്ലെന്ന് താമസിക്കുന്ന പ്രദേശത്തെ പോലീസ് അധികാരികള്‍…

Read More

മേപ്പയൂരിൽ വരനും സംഘവും നടത്തിയ റോഡ് ഷോ; പോലീസ് കേസെടുത്തു, ലൈസൻസും പെർമിറ്റും കട്ട് ചെയ്തു

വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കി. ഇതിന് പുറമേ, സംഭവത്തിൽ ഉൾപ്പെട്ടവർക്ക് ഒരു മാസം മെഡിക്കൽ കോളേജിൽ സാമൂഹ്യ സേവനം നിർബന്ധമാക്കി. കോഴിക്കോട് :മേപ്പയൂരിൽ കഴിഞ്ഞ ദിവസം റോഡ് തടസ്സപ്പെടുത്തി വരനും സംലവും നടത്തിയ വിവാദ റോഡ് ഷോയിൽ പങ്കെടുത്ത വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കി. ഇതിന് പുറമേ, സംഭവത്തിൽ ഉൾപ്പെട്ടവർക്ക് ഒരു മാസം മെഡിക്കൽ കോളേജിൽ സാമൂഹ്യ സേവനം നിർബന്ധമാക്കി റോഡിൽ തുറന്ന കാറിൽ അപകടകരമാം…

Read More

എക്‌സിറ്റ് പോൾ ഫലം കേരളത്തിൽ യു.ഡി എഫ് , ബംഗാളിൽ കടുത്ത പോരാട്ടം , തമിഴ്നാട് ഡി. എം കെ

ന്യൂഡൽഹി: അഞ്ച്സം സ്ഥാനങ്ങളിലെ എക്സിറ്റ് പോളുകൾ പുറത്ത്. കേരളത്തിൽ യുഡിഎഫിനാണ് സർവേകളിൽ മുന്‍തൂക്കം. അസമിൽ ബിജെപി ഭരണം നിലനിർത്തും. ബംഗാൾ ബിജെപി പിടിക്കുമെന്നും സർവേകൾ പറയുന്നു. പി മാർക്കിന്റെ സർവേ അനുസരിച്ച് യുഡിഎഫിന് കേരളത്തിൽ 72 മുതൽ 79 വരെ സീറ്റ് ലഭിക്കും. എൽഡിഎഫ് 62 മുതൽ 69വരെ. മറ്റുള്ളവർക്ക് 3 സീറ്റ്. മാട്രിസിന്റെ സർവേ അനുസരിച്ച് യുഡിഎഫിന് 70–75 സീറ്റുകൾ ലഭിക്കും. എൽഡിഎഫിന് 60–65 സീറ്റ്. മറ്റുള്ളവർക്ക് 2 മുതൽ നാലു സീറ്റുവരെ. ടൈംസ് നൗവിന്റെ…

Read More

മെയ് ഒന്ന് മുതൽ ഊട്ടിയിൽ ഗതാഗതനി യന്ത്രണം

ഊട്ടി : ഊട്ടിയിൽ മെയ് ഒന്ന് മുതൽ ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വരും. മേയ് മാസത്തിൽ നടക്കുന്ന പുഷ്പമേള കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിന് സന്ദർശകർ എത്തുന്ന സാഹചര്യത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി (മേയ് ഒന്ന് വെള്ളിയാഴ്ച) മുതലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ ദിവസം മുതൽ ഊട്ടിയിലെത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ബർളിയാർ, കൂനൂർ വഴിയും, തിരികെ മേട്ടുപ്പാളയത്തേക്ക് പോകുന്ന വാഹനങ്ങൾ കോത്തഗിരി വഴിയും തിരിച്ചുവിടും. *കൽഹട്ടി ചുരം വഴി ഊട്ടിയിലേക്ക് പോകാൻ സാധിക്കില്ല* ഒരു മാസക്കാലം കൽഹട്ടി ചുരം…

Read More

റമദാൻ വൃതം അനുഷ്ഠിച്ച ഫാത്വിമ ഖാതൂനെ തല്ലിക്കൊന്ന പ്രതിക്ക് വൻ സ്വീകരണം.

പട്ന : റമദാൻ വൃതം അനുഷ്ഠിച്ച സ്ത്രീയെ തല്ലിക്കൊന്ന പ്രതിക്ക് ജാമ്യം ജാമ്യം കിട്ടിയ പ്രതിക്ക് വൻ സ്വീകരണം . ബിഹാറിലെ മധുബനി ജില്ലയിൽ റംസാൻ വ്രതമനുഷ്ഠിച്ച റോഷൻ ഖാത്തൂൻ എന്ന യുവതിയെ തല്ലിക്കൊന്ന കേസിൽ അറസ്റ്റിലായ ഏക പ്രതിയായ മഗനൂ സിങാണ് ജാമ്യത്തിലിറങിയത് ജാമ്യത്തിലിറങ്ങിയ മഗനൂ സിങിനെ നിറം പൂശിയും പടക്കം പൊട്ടിച്ചും പൂത്തിരികത്തിച്ചും മാല ചാർത്തിയും “മഗനൂ സിങ് സിന്ദാബാദ്” മുദ്രാവാക്യം മുഴക്കിയുമാണ് സ്വീകരിച്ചത്. ഇതിന്റെ ദ്യശ്യങ്ങളും പുറത്തുവന്നു. ഖാത്തൂർ കൊലക്കേസിലെ 19 പ്രതികളിൽ…

Read More

പൊന്നാനിയിൽ യുവതിയുടെ മരണം കൊലപാതകം: ഭർത്താവ് പിടിയിൽ

പൊന്നാനി: മലപ്പുറം പൊന്നാനിയിൽ യുവതിയെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പൊന്നാനി സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഫാത്തിമയുടെ ഭർത്താവ് മുഹമ്മദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ​ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ പൊന്നാനി കടപ്പുറത്തെ പുലിമുട്ടിന് സമീപമാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കമഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു. മൃതദേഹത്തിന് മുകളിൽ മണ്ണ് വാരിയിട്ട നിലയിലായിരുന്നുവെന്നും യുവതിയുടെ കഴുത്തിൽ ഷോൾ മുറുക്കിയ പാടുകൾ ഉണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു. ​സംഭവത്തിന് ശേഷം ഒളിവിൽ പോയ…

Read More

പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു, ഭർത്താവിനെ കാണാനില്ല

പൊന്നാനി :പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞ. രായിമരക്കാര്‍ വീട്ടില്‍ മുഹമ്മത്തിന്റെ ഭാര്യ ഫാത്തിമ (22) യാണ് മരിച്ചത്. മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് തിരൂര്‍ ഡിവൈഎസ്പി സിദ്ധിഖ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിനെ കാണാനില്ലെന്ന് ഡിവൈഎസ്പി പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൊലപാതകം ആണോ എന്നുള്ള കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പത്തുമണിയോടുകൂടി മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് യുവതിയെ കണ്ടവരുണ്ടെന്നും പരിസരപ്രദേശങ്ങളിലെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്നും സിദ്ധിഖ്…

Read More

രാജ്യത്തിൻ്റെ വ്യവസ്ഥിതിയെ തുറന്നു കാട്ടിയ ജിതു മുണ്ടക്ക് മരിച്ച സഹോദ രിയുടെ തുക ബാങ്ക് കൈമാറി.

യോഞ്ജർ (ഒഡീഷ):കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ രാജ്യത്തിൻ്റെ മനസ്സാക്ഷിയെ വേദനിപ്പിച്ച വീഡിയോയിലെ ജിതു മുണ്ടങ്ക് മരിച്ച സഹോദരിയുടെ ബാങ്കില ബാലൻസ് തുക കൈമാറി.  സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിൽ എത്തിയ ജിതു മുണ്ടക്ക് ഒഡീഷ ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച  കിയോഞ്ജർ ജില്ലയിലെ ഡയാനാലി ഗ്രാമത്തിലെത്തി 19300 രൂപ  കൈമാറി. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഗ്രാമവാസികളുടെയും ജന പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് തുക നൽകിയത്. ജില്ല റെഡ് ക്രോസ് ഫണ്ട് 30,000 രൂപയും കൈമാറി. തുക പി​ൻ​വ​ലി​ക്കാ​ൻ സ​ഹോ​ദ​രി​യു​ടെ അ​സ്ഥി​കൂ​ടം…

Read More