AI girlfriend
Headlines

താമരശ്ശേരിയിൽ കാറപകടം; വാഴയൂർ കോട്ടുപാടം സ്വദേശികളായ ഗൃഹനാഥയും മരുമകളും മരിച്ചു.

താമരശ്ശേരി : ദേശീയപാതയിൽ താമരശ്ശേരി അമ്പായത്തോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വാഴയൂർ കോട്ടുപാടം സ്വദേശികളായ ഗൃഹനാഥയും മരുമകളും മരിച്ചു. നാലുപേർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പ്പെട്ടത്വാഴയൂർ കോട്ടുപാടം കോണത്ത് വീട്ടിൽ ബീഫാത്തിമ 80), മകൻ അബ്ദു റസാക്കിൻ്റെ ഭാര്യ റുബീന (42) എന്നിവരാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. നാട്ടുകാർ വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്. മരിച്ച റുബീനയുടെ മകൾ ഷംന, ഷംനയുടെ ഭർത്താവ് പെരുമണ്ണ സ്വദേശി മുബഷീർ എന്നിവരെ കോഴിക്കോട് മെഡിക്കൽ…

Read More

എൽഡിഎഫ് കുന്നമംഗലം മണ്ഡലം വികസന സന്ദേശ ജാഥക്ക് തുടക്കമായി

കുന്ന മംഗലം: പി.ടി.എ റഹീം എംഎൽഎ നയിക്കുന്ന എൽഡിഎഫ് കുന്നമംഗലം മണ്ഡലം വികസന സന്ദേശ ജാഥ കുന്നമംഗലത്ത് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന ജാഥ വിവിധ പഞ്ചായത്തുകളിലെ പര്യടന ശേഷം ചൊവ്വാഴ്ച വൈകീട്ട് പാലാഴിയിൽ സമാപിക്കും. ജനാർദ്ദനൻ കളരിക്കണ്ടി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ പി.ടി.എ റഹീം എംഎൽഎ, വൈസ് ക്യാപ്റ്റൻ പി ഷൈപു, പൈലറ്റ് ചൂലൂർ നാരായണൻ, മാനേജർ കെ.കെ സദാനന്ദൻ, അബൂബക്കർ ഹാജി, പി ശിവാനന്ദൻ, എം സബീഷ് എന്നിവർ…

Read More

രണ്ടാനച്ചൻ വീടിന് തീയിട്ടു!’ ഓട് ചവിട്ടി പൊളിച്ച് അനിയത്തിയെ പുറത്തെത്തിച്ച് ചേട്ടൻ,സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

പത്തനംതിട്ട : കോന്നിയിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രി നടന്നത് സിനിമയെ പോലും വെല്ലുന്ന ക്രൂരതയും അതിനെ അതിജീവിച്ച ഒരു 15വയസുകാരന്റെ സാഹസികതയും ഭാര്യയോടുള്ള സംശയത്തിന്റെ പേരിൽ സ്വന്തം ഭാര്യയെയും മക്കളെയും ജീവനോടെ കൊന്നൊടുക്കാൻ മുറിക്കുള്ളിലിട്ട് പൂട്ടിയ ശേഷം തീക്കൊളുത്തിയ രണ്ടാനച്ചന്റെ ക്രൂരതയ്ക്ക് മുന്നിൽ പ്രവീൺ എന്ന 15 വയസുകാരൻ ഒരു രക്ഷകനായി ഉദിച്ചുയർന്നു. വെള്ളിയാഴ്ച രാത്രി ഒരു മണിയോടെയാണ് വടശ്ശേരിക്കര സ്വദേശി സിജു പ്രസാദ് ഈ കടുംകൈ ചെയ്തത്. ഉറങ്ങിക്കിടന്ന ഭാര്യ രജനി, മകൻ പ്രവീൺ, മകൾ…

Read More

ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെ തടഞ്ഞ് ഹീറോയായ ജിം ഉടമ ദീപക് കുമാറിന് നേരെ ഭീഷണി.

ഡൊറാഡൂൺ : മുസ്‌ലിം കച്ചവടക്കാരൻ്റെ കടയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെ തടഞ്ഞ് ഹീറോയായ ജിം ഉടമ ദീപക് കുമാറിന് നേരെ ഭീഷണി വീടിന് നേരെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമണ ശ്രമവും നടത്തി. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെ ദീപക് കുമാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പേര് ചോദിച്ചപ്പോള്‍ ‘മുഹമ്മദ് ദീപക്’ എന്ന് മറുപടി നല്‍കിയ സംഭവം ഏറെ കൈയടി നേടിയിരുന്നു. കടയുടമയെ ഭീഷണിപ്പെടുത്തുന്നത് തടഞ്ഞതിന് പിന്നാലെ തനിക്ക്…

Read More

പെരിങ്ങൊളം ഷാഹുൽ ഹമീദിൻ്റെ ഹൃദയം ഇനിയുമിടിക്കണം…. ഹൃദയം മാറ്റി വെക്കാൻ ലക്ഷങ്ങൾക്ക് വേണ്ടി അഭ്യർഥ നയുമായി നാട്ടുകാർ .

കുന്ദമംഗലം : ( കോഴിക്കോട്) ഷാഹുൽ ഹമീദിനെ ഹൃദയം ചേർത്ത് നാട്.പെരിങ്ങൊള പാലക്കോട്ട് പറമ്പ് റഫീഖ് ൻ്റെ മകൻ ഷാഹുൽ ഹമീദ്(32) ൻ്റെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി നാട്ടുകാർ ചേർന്ന് രൂപീകരിച്ച കമ്മറ്റി സമനുസ്സുകളുടെ കാരുണ്യത്തിന് കാത്തിരിക്കയാണ്. ഏത് സമയവും പരീക്ഷണ ഘട്ടത്തിലൂടെ കടന്നു പോകുന്ന ഹമീദിൻ്റെ ജീവൻ നിലനിർത്താൻ സർജറി കൂടിയേ തീരൂ. അതിനുള്ള തുക കണ്ടെത്താൻ യാതൊരു വഴിയും കുടുംബ ത്തിനില്ല . യുവത്വത്തിൻ്റെ പ്രസരിപ്പിൽ തിളങ്ങി നിൽക്കേണ്ട പ്രായത്തിൽ തളർന്നു പോയ…

Read More

കാമുകി ജീവനൊടുക്കി; മൃതദേഹം കണ്ട ശേഷം വീട്ടിലെത്തിയ പൊലീസ് ഓഫിസർ ആത്മഹത്യ ചെയ്തു

കോവളം: സിവിൽ പൊലീസ് ഓഫിസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോവളം വെള്ളാർ ഒലിപ്പുവിള അനിൽ ഭവനിൽ അഖിൽ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രണ്ടര വർഷം മുൻപ് പൊലീസിൽ പ്രവേശിച്ച അഖിൽ തിരുവനന്തപുരം എആർ ക്യാംപിലായിരുന്നു. വയനാട്ടിൽ നിന്നെത്തിയ യുവതിയുമായി അഖിൽ അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് പറയുന്നു. യുവതിയെ വാടക വീട്ടിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇതറിഞ്ഞ് ആശുപത്രിയിലെത്തി യുവതിയുടെ മൃതദേഹം കണ്ട ശേഷം വീട്ടിലെത്തിയ അഖിൽ പിന്നീട് പൊലീസ്…

Read More

കേരളത്തിനു കാര്യമായ നേട്ടങ്ങളില്ലാതെ കേന്ദ്ര ബജറ്റ്. അതിവേഗ റെയിൽ, എയിംസ് കേരളത്തിനില്ല.

ന്യൂഡൽഹി: കേരളത്തിനു കാര്യമായ നേട്ടങ്ങളില്ലാതെ കേന്ദ്ര ബജറ്റ് വേഗറെയിൽ ഇടനാഴിയിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിന് എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങളും ഉണ്ടായില്ല. നികുതി നിയമങ്ങളിൽ മാറ്റങ്ങളുമായാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. പുതിയ ആദായ നികുതി നിയമം ഈ വർഷം ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. നികുതി നിയമങ്ങൾ ലഘൂകരിക്കും “കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വേഗ റെയിൽ ഇടനാഴിയിൽ ഉൾപ്പെടുത്താതിരുന്നത് നിരാശയായി. മുംബൈ – പുണെ, പുണെ– ഹൈദരാബാദ്, ഹൈദരാബാദ് –…

Read More

സൗദി എയർലൈൻസ് വിമാനം വീണ്ടും കരിപ്പൂരിൽ ചിറക് വിരിച്ചു.

കോഴിക്കോട്: അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിലെത്തി രാവിലെ 8.15 ഓടെയാണ് വിമാനം ഇറങ്ങിയത്. അരമണിക്കൂർ നേരത്തെ എത്താനായെന്ന് യാത്രക്കാർ പറഞ്ഞു. നല്ല സർവീസാണെന്നാണ് യാത്രക്കാരുടെ അഭിപ്രായം. സൗദി എയർലൈൻസിന്റെ ചെറിയ വിമാനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഭാവിയിൽ വലിയ വിമാനങ്ങൾ എത്തിക്കാൻ സമ്മർദം ചെലുത്തുമെന്നും മലബാർ ഡെവലപ്‌മെന്റ് ഫോറം ഭാരവാഹികൾ പറഞ്ഞു. മലബാറിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ സൗദി എയർലൈൻസിന്റെ വരവ് സഹായിക്കുമെന്നാണ് കരുതുന്നത്. കോൽക്കളിയും അറബന മുട്ടും ശിങ്കാരി മേളവുമായാണ് നാട്ടുകാർ…

Read More

ഇന്ത്യ പോസ്റ്റിൽ 28,740 ഒഴിവുകൾ; കേരളത്തിൽ 1,691 അവസരങ്ങൾ.

ന്യൂഡൽഹി: ഇന്ത്യൻ തപാൽ വകുപ്പിന് കീഴിൽ ഗ്രാമീൺ ഡാക് സേവക് തസ്തികകളിലേക്ക് വൻതോതിൽ നിയമനം. 23 സർക്കിളുകളിലായി ആകെ 28,740 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കേരളത്തിൽ മാത്രം 1,691 ഒഴിവുകളുണ്ട്. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ/ ഡാക് സേവക് തസ്തികകളിലാണ് നിയമനം. പത്താം ക്ലാസ് പാസായവർക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം. പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ്. പ്രത്യേകം എഴുത്തുപരീക്ഷയോ ഇന്റർവ്യൂവോ ഉണ്ടായിരിക്കില്ല. പത്താം ക്ലാസ് വിജയം (മാത്തമാറ്റിക്സ്, ഇംഗ്ലീഷ്…

Read More

സ്ത്രീയെ ആക്രമിച്ച് സ്വർണ്ണം മോഷ്ടിച്ച് കടന്നു കളഞ്ഞ കേസിൽ വൻ ട്വിസ്റ്റ്‌. അയൽ വാസി പിടിയിൽ.

ആതവനാട്: പൂളമംഗലത്ത് സ്ത്രീ വേഷം ധരിച്ചെത്തി പ്രായമായ സ്ത്രീയെ ആക്രമിച്ച് സ്വർണ്ണം മോഷ്ടിച്ച് കടന്നു കളഞ്ഞ കേസിൽ വൻ ട്വിസ്റ്റ്‌.അയൽവാസിയായ യുവാവിനെ പൊലീസ് പിടികൂടി. അയൽവാസി ഷാക്കിർ ആണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചക്ക്‌ ഒരു മണിയോടെയാണ് സംഭവം. എസ്‌ഐആർ ഫോമിലെ വിവരങ്ങൾ അന്വേഷിച്ച് വീട്ടിലെത്തിയാണ് കവർച്ച നടത്തിയത്. ആധാർ കർഡുകൾ എടുക്കാൻ വീടിന്റെ അകത്തേക്ക് പോയപ്പോൾ കൂടെ വീടിനുള്ളിലെത്തി ബലമായി കീഴ്പ്പെടുത്തി ഭീഷണിപ്പെടുത്തിയാണ് സ്വർണം കവർന്നത്. മൂന്നു പവൻ തൂക്കം വരുന്ന മാലയും വളയുമാണ് കവർന്നത്. പരിക്ക്…

Read More