AI girlfriend
Headlines

സാരിയുടുത്ത് വീട്ടിലെത്തിയത് സ്ത്രീയല്ല, പുരുഷൻ; വെട്ടിച്ചിറയിൽ എസ്ഐആർ പരിശോധനയുടെ പേരിലെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്നു

മലപ്പുറം :വെട്ടിച്ചിറയിൽ എസ് ഐ ആറിന്‍റെ പേരിൽ വീട്ടിലെത്തി കവര്‍ച്ച. കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടിലാണ് മോഷണം. പ്രതി എത്തിയത് സാരിയുടുത്ത് സ്ത്രീ വേഷത്തിലെന്ന് വീട്ടുകാര്‍ പറഞ്ഞു. വെള്ളിയാഴ്ച നട്ടുച്ചയ്ക്ക് വീട്ടിൽ കയറിയുള്ള മോഷണത്തിന്‍റെ നടുക്കത്തിലാണ് നാട്ടുകാർ. എസ് ഐ ആറിന്‍റെ പേരിൽ വീട്ടിലെത്തിയ പ്രതി വീട്ടമ്മയായ നഫീസയെ മര്‍ദിച്ച ശേഷമാണ് സ്വര്‍ണം കവര്‍ന്നത്. എസ് ഐ ആർ പരിശോധനക്കായി ആവശ്യപ്പെട്ട ആധാര്‍ കാര്‍ഡ് എടുക്കാനായി നഫീസ അകത്തേക്ക് കയറിയ തക്കം നോക്കിയായിരുന്നു ആക്രമണവും കവർച്ചയും. സംഭവത്തിൽ…

Read More

വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകിയതിനെതിരായ പരാതി രാഷ്ട്രപതി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി

ന്യൂഡൽഹി:വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകിയതിനെതിരായ പരാതി രാഷ്ട്രപതി ദ്രൗപതി മുർമു ആഭ്യന്തര മന്ത്രാലയത്തിന് കൈമാറ. ആക്ഷേപങ്ങൾ പരിശോധിച്ച് നടപടികൾ കൈക്കൊള്ളാൻ രാഷ്ട്രപതിയുടെ നിർദേശം. വെള്ളാപ്പള്ളി പത്മ പുരസ്കാരത്തെ അധിക്ഷേപിച്ചയാളും ക്രിമിനൽ കേസിലെ പ്രതിയുമെന്നും ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാറാണ് പരാതി നൽകിയത്.പത്മ പുരസ്കാരങ്ങളെ മുൻപ് മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ചിട്ടുള്ള വ്യക്തിക്ക് അതേ ബഹുമതി നൽകുന്നത് പുരസ്കാരത്തിന്‍റെ അന്തസ്സിനെ ബാധിക്കുമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഒരാൾക്ക് ഉന്നത ബഹുമതി നൽകുന്നത് നിലവിൽ പുരസ്കാരം…

Read More

ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങാൻ മറന്ന കുട്ടിയെയും അമ്മ യെയും സുരക്ഷിതമായി തിരിച്ചിറക്കി കെ.എസ് ആർടിസി . ഇവർക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം

കോഴിക്കോട് :ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങാൻ മറന്ന കുട്ടിക്കും അമ്മ യെയും സുരക്ഷിതമായി തിരിച്ചിറക്കി കെ.എസ് ആർടിസി  ഇവർക്ക്  വേണ്ടി 17കി.മീറ്റർ ദൂരം തിരിച്ച് ഓടിയ കെ.എസ് ആർ.ടി. സി ജീവനക്കാർക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം… അർധരാത്രിയിൽ ബസിൽ നിന്നും ഇറങ്ങാൻ കഴിയാതെ പോയ യുവതിയെയും കുഞ്ഞിനെയുമാണ് സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ച് കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ മാതൃകയായത്. ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. ഉച്ചയ്ക്ക് തിരുവനന്തപുരം നിന്നു കോഴിക്കോട് വഴി മാനന്തവാടിയിലേക്ക് പോകുന്ന KL 15 A 2964…

Read More

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹിന്ദുവാണെന്ന് തെളിയിക്കണമെന്ന് സന്യാസി സ്വാമി അവിമുക്തേശ്വരാനന്ദ് ; ബീഫ് കയറ്റു മതിയിൽ ഒന്നാം സ്ഥാനം യു പി ക്ക്

ലഖ്നൊ :യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹിന്ദുവാണെന്ന് തെളിയിക്കണമെന്ന് സന്യാസി സ്വാമി അവിമുക്തേശ്വരാനന്ദ്.പ്രയാഗ് രാജിൽ നടക്കുന്ന മാഘ് മേളയിൽ പുണ്യസ്നാനം നടത്താൻ അനുവദിക്കാത്തതിനെതുടർന്ന് മടങ്ങിയതിനുശേഷമാണ് പ്രമുഖ്യ സന്യാസി യോഗി ആദിത്യനാഥിനെതിരെ കടുത്ത വിമർശനങ്ങൾ നടത്തിയത്. കാവി ധരിച്ച് പ്രസംഗിച്ചതുകൊണ്ടുമാത്രം ഒരാൾ സന്യാസിയാകില്ല. അതിന് ഗോ സേവ നടത്തുകയും, ധർമ​സേവ നടത്തുകയും ചെയ്യണം. ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്ന ബീഫിന്റെ 40 ശതമാനവും യു.പി.യിനിന്നാണ്. രാമരാജ്യം കെട്ടിപ്പടുക്കുന്നത് ബീഫ് വിറ്റുകിട്ടുന്ന പണം കൊണ്ടാണോയെന്നും സ്വാമി ചോദിച്ചു. കണക്കുകൾ പ്രകാരം ലോകത്തിലെ…

Read More

മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി.

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു. പ്രതികളുടെ അപ്പീല് കോടതി തള്ളി. 2021ലെ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ടാണ് വയനാട് ജില്ലാ കോടതിയില്‍ നിന്നും സുപ്രധാന തീരുമാനം വന്നിരിക്കുന്നത്. ഉപാധികളോടെ പട്ടയമുള്ള ഭൂമിയില്‍ നിന്നും മുറിച്ചെടുത്ത മരങ്ങള്‍ വനംവകുപ്പ് പിടികൂടിയിരുന്നു. ഈ മരങ്ങള്‍ കണ്ടുകെട്ടിയതിനെ തുടര്‍ന്ന് ഈ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീലാണ് ഇപ്പോള്‍ വയനാട് ജില്ലാ കോടതി തള്ളിയിരിക്കുന്നത്. സര്‍ക്കാരിലേക്ക് വന്ന്…

Read More

റഫ ക്രോസിംഗ് നാളെ തുറക്കും. ഗസ്സയിൽ പരക്കെ ഇസ്റാഈൽ ബോംബ് വർഷം, 12 ഫലസ്ഥീനികൾ കൊല്ലപ്പെട്ടു.

ഗസ്സ :റഫ ക്രോസിംഗ് വീണ്ടും തുറക്കുന്നതിന് ഒരു ദിവസം മുമ്പ് പുലർച്ചെ മുതൽ ഗാസ മുനമ്പിൽ കുറഞ്ഞത് 1 പലസ്തീനികൾ കൊല്ലപ്പെട്ടു, അവരിൽ പകുതിയും കുട്ടികൾ. ഖാൻ യൂനിസ് നഗരത്തിന്റെ വടക്കുപടിഞ്ഞാറുള്ള അൽ-മവാസി പ്രദേശത്ത് കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിച്ചിരുന്ന ഒരു കൂടാരത്തിന് നേരെ ശനിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് ഏഴ് പലസ്തീനികൾ കൊല്ലപ്പട്ടു. ഇവരുടെ മൃതദേഹങ്ങൾ ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്സിലേക്ക് കൊണ്ടുപോയി https://www.facebook.com/share/r/1GSr3yxNQW/ ഒക്ടോബർ 10 ന് ഗാസയിൽ…

Read More

വീടിന് കെട്ടിയ തറ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുത്തിപ്പൊളിച്ചു, ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ സമരവുമായി കുടുംബം .

മലപ്പുറം:വീടിന് കെട്ടിയ തറ ബ്രാഞ്ച് സെക്രട്ടറി കുത്തിപ്പൊളിച്ചു .സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ സമരവുമായി കുടുംബ. വീട് വെക്കാൻ ബ്രാഞ്ച് സെക്രട്ടറി അനുവദിക്കുന്നില്ല എന്ന് ആരോപിച്ചാണ് സമരം. തിരൂരങ്ങാടി സ്വദേശി റിയാസ് പൂവാട്ടിലും കുടുംബവുമാണ് സമരം നടത്തുന്നത്. വീട് വെക്കാൻ തറ കെട്ടിയപ്പോൾ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ രാത്രിയിൽ തകർത്തു എന്നാണ് പരാതി. പട്ടേരിക്കുന്നത്ത് സുബൈർ എന്നയാളുടെ നേതൃത്വത്തിലാണ് അതിക്രമം നടന്നതെന്നും ഇയാൾ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണെന്നും പരാതിക്കാരൻ പറയുന്നു. ഇത് സംബന്ധിച്ച് തിരൂരങ്ങാടി…

Read More

സി ജെ റോയ് നല്ല വ്യവസായി ,കേരളത്തില്‍ നിന്ന് എത്തിയ ആദായനികുതി വകുപ്പ് സംഘമാണ് പരിശോധന നടത്തിയത് – ഡി.കെ. ശിവ കുമാർ

ഉ ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ആദായനികുതി വകുപ്പിന്റെ പരിശോധന നടക്കുന്നതിനിടയില്‍ ഉദ്യോഗസ്ഥര്‍ നിരവധി ചോദ്യങ്ങള്‍ ചോദിച്ചതിന് പിന്നാലെ അഞ്ച് മിനിറ്റ് സമയം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുറിക്കുളളിലേക്ക് കയറിയാണ് റോയ് ജീവനൊടുക്കിയതെന്ന് ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പീഡനമുണ്ടായെങ്കില്‍ അതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും കേരളത്തില്‍ നിന്ന് എത്തിയ ആദായനികുതി വകുപ്പ് സംഘമാണ് പരിശോധന നടത്തി’തെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ശിവകുമാര്‍…

Read More

യുവതിയും യുവാവും ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

കോട്ടയം :യുവതിയെയും യുവാവിനെയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മര്യാത്തുരുത്ത് സ്വദേശി ആസിയ (20), പുതുപ്പള്ളി സ്വദേശി നന്ദകുമാർ (22) എന്നിവരെയാണ് ഫാനിൽ തൂങ്ങിയ നിലയിൽ ഇന്നലെ രാത്രി കണ്ടെത്തിയത്. ഇരുവരും കമിതാക്കളായിരുന്നുവെന്ന് വെസ്റ്റ് പൊലീസ് പറഞ്ഞു. ആസിയയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ വ്യാഴാഴ്ച ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. മുറി തുറക്കാതിരുന്നതിനെ തുടർന്ന് രാത്രി 9.15ന് ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു. എസ്എച്ച്ഒ എം.ജെ.അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് മുറി തുറന്നത്. അഗ്നിരക്ഷാസേനയും…

Read More

കുതിച്ചുയർന്ന സ്വർണ്ണ വില രണ്ടാം ദിവസവും താഴോട്ട്. പവന് 6320 കുറഞു.

കൊച്ചി :  കുതിച്ചുയർന്ന സ്വർണ്ണ വില രണ്ടാം ദിവസവും താഴോട്ട്×  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍ക്ക് പിന്നാലെ കേരളത്തിലും തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില താഴേക്ക് പോകുന്നത്. ഇന്ന് 6320 രൂപ ഇടിഞ്ഞ് പവന് 1,17,760 രൂപയായി. ഗ്രാമിന് 790 രൂപ കുറഞ്ഞ് 14,720 രൂപയായി. വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ വില കുറയുന്നത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. വന്‍ കുതിപ്പിനൊടുവില്‍ രണ്ട് ദിവസമായി കനത്ത ഇടിവാണ് സ്വര്‍ണവിലയിലുണ്ടായത്. 1,31,160 രൂപയെന്ന…

Read More