പന്തീരാങ്കാവിൽ പട്ടാപ്പകൽ സ്വർണവളകൾ വാങ്ങാനെന്ന രീതിയിൽ വന്ന യുവാവ് വളകൾ മോഷ്ടിച്ച് രക്ഷപ്പെട്ടു .
പന്തീരാങ്കാവ് : ( കോഴിക്കോട് ) ) പട്ടാപ്പകൽ സ്വർണവളകൾ വാങ്ങാനെന്ന രീതിയിൽ വന്ന യുവാവ് വളകൾ മോഷ്ടിച്ച് പുറത്ത് കാത്തുനിന്ന ഇരുചക്രവാഹനത്തിൽക്കയറി രക്ഷപ്പെട്ടു വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പന്തീരാങ്കാവ് അങ്ങാടിയിലെ ഫാഷൻ ജ്വല്ലറിയിലാണ് മോഷണം നടന്നത്. മുഖത്ത് മാസ്ക് വെച്ച യുവാവ് ജ്വല്ലറിക്കകത്ത് കയറിയ ശേഷം ഉടമയോട് വള ആവശ്യപ്പെടുകയായിരുന്നു തുടർന്ന് വിവിധ അളവിലുള്ള നാല് വളകൾ കൈയിൽ ലഭിച്ചതോടെ യുവാവ് മൊബൈലിൽ മറ്റാരേയോ വീഡിയോകോൾ ചെയ്ത് വള കാണിച്ചുകൊടുത്തു. കട ഉടമയുടെ ശ്രദ്ധ…

