AI girlfriend
Headlines

കോടതിയിൽ നീതി ലഭിക്കുമെന്ന സാധാരണക്കാരൻ്റെ പ്രതീക്ഷകൾ നഷ്ടപ്പെട്ടു , ഉമർ ഖാലിദും വാങ്ങ് ചുങ്കുമാണ് പ്രതീക്ഷ – പ്രകാശ് രാജ്

കോഴിക്കോട്: കോടതിയിൽ നീതി ലഭിക്കുമെന്ന സാധാരണക്കാരൻ്റെ പ്രതീക്ഷകൾ നഷ്ടപ്പെട്ടു ഇനി നല്ല നാളെയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷ ഇപ്പോഴും സോനം വാങ്ചുക്കിലും ഉമർ ഖാലിദിലുമാണെന്ന് നടൻ പ്രകാശ് രാജ്. ‘സർവീസിൽ ഉള്ളപ്പോൾ ഉമർ ഖാലിദിന് ജാമ്യം അനുവദിക്കാത്ത ഒരു ജഡ്ജി കഴിഞ്ഞദിവസം പറയുന്നത് കേട്ടു, ഉമറിന് ജാമ്യം അനുവദിക്കാതിരിക്കുന്നത് തെറ്റാണെന്ന്. എന്തൊരു വൈരുധ്യം ആണെന്ന് നോക്കൂ’- പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. കോഴിക്കോട് കെഎല്‍എഫ് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനപരമായ പ്രതിഷേധങ്ങളെ തീവ്രവാദമായി മുദ്രകുത്തുന്ന രീതി ജനാധിപത്യത്തെ തകർക്കുമെന്നും അദ്ദേഹം…

Read More

വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം: കിളിമാനൂർ എസ്എച്ച്ഒ അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിക്കാനിടയായ സംഭവത്തിൽ എസ്എച്ച്ഒ ഉൾപ്പെടെ മൂന്നുപേർക്ക് സസ്പെൻഷൻ. എസ്എച്ച്ഒ ബി. ജയൻ, എസ്ഐ അരുൺ, ജിഎസ്ഐ ഷജിം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അപകടത്തിനിടയാക്കിയ വാഹനത്തിൽ ഉണ്ടായിരുന്നവരെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ഇവർ ശ്രമിച്ചെന്നായിരുന്നു പരാതി. ഒരു പൊലീസുകാരനടക്കം വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽ രണ്ടുപേരാണ് മരിച്ചത്. പൊലീസിനെതിരെ വൻ പ്രതിഷേധമാണ് ഉണ്ടായിരുന്നത്. പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കുകയും ചെയ്തു. പഞ്ചായത്തംഗം ഉൾപ്പടെ 59 പേർക്കെതിരെയാണ് കേസ്. സംസ്ഥാന പാതയിൽ പാപ്പാലയിലായിലുണ്ടായ അപകടത്തിലായിരുന്നു കിളിമാനൂര്‍…

Read More

യുവതിയെ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ

ബംഗളുരു: യുവതിയെ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ യുവാവ് അറസ്റ്റി ധാർവാഡ് മനാസൂരിലാണ് യുവതി കൊല്ലപ്പെട്ട കേസിൽ പ്രതിയെന്ന് കരുതുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ധാർവാഡ് ഗാന്ധി ചൗക്കിൽ താമസിക്കുന്ന യൂനുസ് മുല്ലയുടെ മകൾ സാക്കിയ മുല്ല (21) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിശ്രുത വരൻ സാബിർ പർവേസ് അഹമ്മദ് മുല്ലയാണ് (25) അറസ്റ്റിലായത്. ധാർവാഡിലെ സാധനകേരിയിലെ ഹഡ്‌കോ കോളനിയിലെ ഡ്രൈവറും താമസക്കാരനുമാണ് പ്രതിയെന്ന് ധാർവാഡ് ജില്ല പൊലീസ് സൂപ്രണ്ട് ഗുഞ്ചൻ ആര്യ പറഞ്ഞു. സാങ്കേതികവും ശാസ്ത്രീയവുമായ…

Read More

അമ്മയെയും മകളെയും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകളുടെ ഭർത്താവിനെതിരെ ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണം

തിരുവനന്തപുരം:കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകളുടെ ഭർത്താവിനെതിരെ ആത്മഹത്യാക്കുറിപ്പിൽ ഗുരുത ആരോപണങ്ങൾ. കമലേശ്വരം ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസ് സോമനന്ദനത്തിൽ പരേതനായ റിട്ടയേർഡ് അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയറക്‌ടർ എൻ രാജീവിന്റെ ഭാര്യ എസ് എൽ സജിത (54), മകൾ ഗ്രീമ എസ് രാജ് (30) എന്നിവരെ ഇന്നലെ രാത്രിയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സജിതയുടെ ഭർത്താവ് എൻ രാജീവ് മൂന്ന് മാസം മുമ്പാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും ഇവർക്ക്…

Read More

ഷിംജിതക്ക് ജാമ്യം നൽകുന്നത് തെ റ്റായ സന്ദേശം നൽകുമെന്ന് പോലീസ് റിമാണ്ട് റിപ്പോർട്ട്, ഷംജിതയുടെ പേരിൽ പയ്യന്നൂർ സ്റ്റേഷനിൽ പരാതി.

കണ്ണൂർ: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ റിമാൻഡിലായ പ്രതി ഷിംജിതക്ക് ജാമ്യം നൽകുന്നത് തെ റ്റായ സന്ദേശം നൽകുമെന്ന് പോലീസ് റിമാണ്ട് റിപ്പോർട്ട. ഇതിനിടെ ഷംജിതയുടെ പേരിൽ പയ്യന്നൂർ പൊലീസിൽ പരാതി. ഷിംജിതയുടെ സഹോദരനാണ് പരാതി നൽകിയത്. റെയിൽവെ സ്റ്റേഷനിൽ നിന്നും പയ്യന്നൂർ സ്റ്റാൻ്റിലേക്കുള്ള ബസ് യാത്രയിൽ ഒരാൾ ശല്യം ചെയ്തെന്നാണ് പരാതി. ഇ-മെയിൽ വഴി ഇന്നാണ് പൊലീസിന് പരാതി ലഭിച്ചത്.അതേ സമയം, കേസിൽ പ്രതിയായ ഷിംജിതയുടെ റിമാൻ്റ് റിപ്പോർട്ട് പുറത്തായി. സിസിടിവി…

Read More

കണ്ണിൽ ചോരയില്ലാതെ നടത്തിയ കൊലപാതകത്തിന് അമ്മക്ക് ജീവപര്യന്തം

കണ്ണൂർ:കണ്ണിൽ ചോയില്ലാതെ നടത്തിയ കൊലപാതകത്തിന് അമ്മക്ക് ജീവപര്യന്ത കണ്ണൂരിൽ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മ തയ്യിൽ കടപ്പുറത്തെ ശരണ്യയെ ആണ് തളിപ്പറമ്പ് അഡീ. സെഷൻസ് കോടതി ശിക്ഷിച്ചത് തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും ശിക്ഷയുണ്ട്. ‘ലവ് യു ടു ദ മൂൺ എൻ്റ് ബാക്ക്’എന്ന കവി വാക്യം ചൂണ്ടിക്കാട്ടിയാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ശരണ്യക്കെതിരായ വിധി പുറപ്പെടുവിച്ചത്. നിശ്വാസങ്ങളിൽ പോലും സ്നേഹത്തിൻ്റെ പ്രതീകമാകേണ്ട അമ്മയുടെ ക്രൂരതയ്ക്ക് ജീവപര്യന്തം ശിക്ഷ…

Read More

സിപിഎമ്മിൻ്റെ വർഗീയ നിലപാടിൽ പ്രതിഷേധിച്ച് കൊല്ലം ജില്ല കമ്മിറ്റി അംഗം മുസ്ലിം ലീഗിൽ

കൊല്ലം:സിപിഎമ്മിൻ്റെ വർഗീയ നിലപാടിൽ പ്രതിഷേധിച്ച് പാട്ടിയെ ഞെട്ടിച്ച് കൊല്ലം ജില്ല കമ്മിറ്റി അംഗം മുസ്ലിംലീഗ് കൊല്ലം ജില്ലയിലെ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു വാണ് മുസ്‌ലിം ലീഗിൽ ചേർന്നത്. സിപിഎമ്മിന്റെ വർഗീയ നിലപാടുകൾ കാരണമാണ് പാർട്ടി വിട്ടതെന്നും ലീഗിൽ ചേർന്ന് പ്രവർത്തിക്കാൻ സ്വന്ത ഇഷ്ടപ്രകാരം എടുത്ത തീരുമാനമാണെന്നും സുജ പറഞ്ഞു. സാദിഖലി തങ്ങളിൽ നിന്ന് സുജ മെമ്പർഷിപ്പ് ഏറ്റുവാങ്ങി. തെക്കൻ കേരളത്തിൽ ഒരു പുതിയ പ്രതിഭാസം ഉണ്ടാകുകയാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗിൽ വിസ്മയമുണ്ടാകുന്നത് തെക്കൻ…

Read More

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം: ഭാരവാഹനങ്ങൾ വഴിതിരിഞ്ഞു പോകണം

കോഴിക്കോട് :താമരശ്ശേരി ചുരത്തിൽ വ്യാഴം,വെള്ളി ദിവസങ്ങളിൽ ഭാരവാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ ആറാം വളവിൽ മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ വലിയ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യേണ്ടതുണ്ട്. ഇതിനൊപ്പം തന്നെ ഏഴാം വളവ് മുതൽ ലക്കിടി വരെ റോഡിലെ അറ്റകുറ്റപ്പണികളും ഈ ദിവസങ്ങളിൽ നടക്കും. ഈ പ്രവൃത്തികൾ തടസ്സമില്ലാതെ പൂർത്തിയാക്കുന്നതിനാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.നിയന്ത്രണമുള്ള ദിവസങ്ങളിൽ മൾട്ടി ആക്സിൽ വാഹനങ്ങളും മറ്റ് ഭാരവാഹനങ്ങളും താമരശ്ശേരി ചുരം വഴി കടത്തിവിടില്ല. ഇത്തരം വാഹനങ്ങൾ താമരശ്ശേരി ചുങ്കത്തുനിന്ന് വഴിതിരിഞ്ഞു പോകേണ്ടതാണ്. യാത്രക്കാർക്ക്…

Read More

നവീകരണത്തിന് ടെൻഡറായി; കോഴിക്കോട് ബീച് ഇനി മാറും !

കോഴിക്കോട് : തീരദേശങ്ങളുടെ നവീകരണവുമായി മുന്നോട്ടു പോകുന്ന കേരള മാരിടെെം ബോർഡിന്റെ പദ്ധതികൾ നടപ്പാകുന്നതോടെ കോഴിക്കോട് ബീച്ചിന്റെ മുഖം മാറും. അടിസ്ഥാന സൗകര്യ വികസനം, സൗന്ദര്യ വത്കരണം, വിശ്രമ സൗകര്യം, പാർക്കിംഗ് എന്നിവ ഉൾപ്പെടുത്തിയുള്ള പദ്ധതികൾക്ക് ടെൻഡറായി. 30 വർഷ കാലയളവിൽ പൊതുസ്വകാര്യ പങ്കാളിത്തത്തിലാണ് (പി.പി.പി) പദ്ധതി നടപ്പാക്കുക. സൗത്ത് ബീച്ച് മുതൽ നോർത്ത് ബീച്ച് വരെയുള്ള പദ്ധതികൾ നടപ്പാക്കാൻ കമ്പനികളെ തെരഞ്ഞെടുത്തു. സൗത്ത്, നോർത്ത് ബീച്ചുകളിൽ രണ്ടര ഏക്കറിൽ വീതമാണ് പദ്ധതികൾ നടപ്പാക്കുക. സൗത്ത് ബീച്ചിൽ…

Read More

എൻ.എസ്.എസ്-എസ്.എൻ.ഡി.പി സഖ്യം വെറും തുല്യു ദുഃഖിതരുടെ പങ്കു കച്ചവടം – വിദ്യാ സാഗർ

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെയും രൂക്ഷമായി വിമർശിച്ച് ശ്രീനാരായണ സഹോദര ധർമവേദി നേതാവും എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്‍റുമായ സി.കെ. വിദ്യാസാഗർ. പുതുതായി രൂപം കൊണ്ടിരിക്കുന്ന എൻ.എസ്.എസ്-എസ്.എൻ.ഡി.പി സഖ്യം വെറും തുല്യു ദുഃഖിതരുടെ പങ്കു കച്ചവട മാത്രമാണെന്നും കമ്പനി, സംഘടനാ നിയമങ്ങൾ ലംഘിച്ചതിന്‍റെ പേരിൽ ഇരു സംഘടനാ നേതാക്കളും നിയമ കുടുക്കിലായതിനാലാണ് സർക്കാരിന്‍റെ ഔദാര്യം തേടി നടക്കുന്നതെന്നും വിദ്യാസാഗർ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സുകുമാരൻ നായർക്കും വെള്ളാപ്പള്ളി…

Read More