കര്‍ണാടക കോണ്‍ഗ്രസിന്റെ ബുള്‍ഡോസര്‍ രാജിനിരയായ വസീം ലേഔട്ടും ഫക്കീര്‍ കോളനിയും സന്ദര്‍ശിച്ച് സി.പി.ഐ.എം നേതാക്കള്‍.
ബെംഗളൂരു: യോഗി ആദിത്യനാഥിൻ്റെ ബുൾഡോസർ രാജ് കർണ്ണാടകയിൽ നടപ്പാക്കിയ കോൺഗ്രസ് സർക്കാർ നടപടിയിൽ പരിക്കെ പ്രതിഷേധം. കര്‍ണാടക കോണ്‍ഗ്രസിന്റെ ബുള്‍ഡോസര്‍ രാജിനിരയായ വസീം ലേഔട്ടും ഫക്കീര്‍ കോളനിയും സന്ദര്‍ശിച്ച് സി.പി.ഐ.എം നേതാക്കള്. സി.പി.ഐ.എം ബെംഗളൂരു നോര്‍ത്ത് ജില്ലാ കമ്മിറ്റി അംഗം ഹനുമന്തറാവു ഹവല്‍ദാറും സംസ്ഥാനത്തെ മറ്റു മുതിര്‍ന്ന നേതാക്കളുമാണ് പ്രശ്‌നബാധിത പ്രദേശം സന്ദര്‍ശിച്ചത്.കര്‍ണാടക സര്‍ക്കാര്‍ നടത്തിയ പൊളിച്ചുമാറ്റല്‍ നടപടിയില്‍ ഏകദേശം 400 കുടുംബങ്ങളണ് ഭവനരഹിതരായത്. ഡിസംബര്‍ 20ന് പുലര്‍ച്ചെ 4.15ഓടെ യാതൊരു മുന്നറിയിപ്പും കൂടാതെ എത്തിയ തൊഴിലാളികള്‍,…

