ഗസ്സക്ക് തോൽക്കാൻ മനസ്സില്ല!തകർന്നടിഞ അൽശിഫയിൽ നിന്ന് സ്ത്രീകളും പുരുഷന്മാരു മുൾപ്പെടെ 170 ഡോക്ടർമാർ ബിരുദമെടുത്തു.
ഗസ്സ :ഇസ്റാഈൽ വംശഹത്യയിൽ വിറങ്ങലിച്ചു പോയ ലോകത്തിന് മുമ്പിൽ ഒരിക്കലും തളരാത്ത മനോ വീര്യം കാത്തു സൂക്ഷിക്കുകയാണ് ഫലസ്ഥീനികൾ. കരൾ പിളരും കാഴ്ചകളും നടുങ്ങുന്ന ഓർമകളുമുള്ള ആശുപത്രി കെട്ടിടത്തിനുള്ളിൽ ജീവൻ വെടിഞ ആരോഗ്യ പ്രവർത്തകരുടെ ഓർമകൾക്ക് മുമ്പിൽ ആത്മവിശ്വാസത്തോടെ ആതുര സേവന രംഗത്തേക്ക് കടന്നു വരികയാണ് ഫലസ്തീനിലെ ഡോക്ടർമാർ. യുദ്ധനിയമങ്ങൾ കാറ്റിൽപ്പറത്തി വംശഹത്യ തുടരുന്ന ഇസ്രായേൽ ഇവിടുത്തെ ആശുപത്രികളടക്കമുള്ള എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും തകർത്തിരുന്നു. ഗസ്സയിലെ പ്രശസ്ത ആരോഗ്യകേന്ദ്രമായ അൽ ശിഫ ആശുപത്രിയടക്കമുള്ളവയാണ് ഇസ്രായേൽ വ്യോമാക്രമണത്തിൽ…

