സംവിധായകൻ വി.എം.വിനുവിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല ‘ സെലിബ്രിറ്റികൾ പത്രം വായിക്കാറില്ലെ’
സംവിധായകൻ വി.എം.വിനുവിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്. കോഴിക്കോട് കോർപറേഷൻ കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എം.വിനുവിന്റെ ഹർജി ഹൈക്കോടതി തള്ളി. വോട്ടർ പട്ടികയിൽ നിന്ന് പേരു നീക്കം ചെയ്തുവെന്ന് കാട്ടി നല്‍കിയ ഹർജിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ തള്ളിയത്. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നു പോലും നോക്കാതെയാണോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത് എന്നും കോടതി ചോദിച്ചു. തന്റെ പേര് ഭരണകക്ഷിയിൽപ്പെട്ടവർ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചാണ് വി.എം.വിനു ഹൈക്കോടതിയെ സമീപിച്ചത്. തന്റെ കക്ഷി…

