ഇറാനിയൻ റഡാർ കേന്ദ്രങ്ങളിൽ അമേരിക്കൻ വ്യോമാക്രമണം; തിരിച്ചടിച്ച് കുവൈറ്റിലെ യു.എസ് താവളങ്ങളിൽ ഇറാന്റെ മിസൈലാക്രമണം.
ടെഹ്‌റാൻ :പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയുണർത്തി അമേരിക്കയും ഇറാനും തമ്മിൽ ആക്രമണ പ്രത്യാക്രമണങ്ങൾ രൂക്ഷമാകുന്നു. ഇറാന്റെ റഡാർ, വാർത്താവിനിമയ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക അതിശക്തമായ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ, കുവൈറ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് തങ്ങളുടെ എം.ക്യു-1 (MQ-1) ഡ്രോൺ ഇറാൻ വെടിവെച്ചിട്ടതിന് മറുപടിയായാണ് ഗോരുക്, ഖെഷ്മ് ദ്വീപ്, സിരിക് തുടങ്ങിയ പ്രദേശങ്ങളിലെ ഇറാനിയൻ സൈനിക കേന്ദ്രങ്ങൾ അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർത്തത്. ഇറാന്റെ ഡ്രോൺ കമാൻഡ് കേന്ദ്രങ്ങളും വ്യോമപ്രതിരോധ…

