AI girlfriend
Headlines

വാക്കുതർക്കത്തിനിടെ അച്ഛൻ മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

മലപ്പുറം:മലപ്പുറം തിരൂരിൽ വാക്കുതർക്കത്തിനിടെ അച്ഛൻ മകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.തെക്കനന്നാരയിലെ കുഴിപ്പയിൽ വേലായുധൻ (65) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഭക്ഷണം വിളമ്പുന്ന തവികൊണ്ട് തലയ്ക്കടിച്ചാണ് ഉണ്ണികൃഷ്ണൻ അച്ഛനെ കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ വേലായുധനെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലും, തുടർന്ന് നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടാർപോളിൻ കൊണ്ട് മറച്ച ഷെഡിൽ വേലായുധനും മകൻ ഉണ്ണികൃഷ്ണനും മാത്രമായിരുന്നു…

Read More

ഇന്നുമുതല്‍ പെറ്റി പിരിക്കില്ല, എഐ ക്യാമറ പെറ്റിക്ക് അനുമതി നല്‍കില്ല, എഎംവിഐമാര്‍ വണ്ടിയും ഓടിക്കില്ല; പ്രതിഷേധം ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പിലെ സംഘടനകള്‍

തിരുവനന്തപുരം: പത്തനംതിട്ടയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനില്‍ പ്രതിഷേധം ശക്തമാക്കി മോട്ടോർ വാഹനവകുപ്പിലെ സംഘടനകള്‍ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനമായി ആചരിക്കാനാണ് സംഘടനകളുടെ ആഹ്വാനം. ഇതിന്റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ച്‌ ഓഫീസിലെത്തുമെന്നും തിങ്കളാഴ്ച മുതല്‍ പെറ്റി പിരിക്കില്ലെന്നും എഎംവിഐമാ‍‍ർ അടക്കമുള്ള ഉദ്യോഗസ്ഥർ വകുപ്പിലെ വണ്ടിയോടിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. മോട്ടോർ വാഹനവകുപ്പിലെ ജീവനക്കാരുടെ സംഘടനകളായ KAMVIA, KMVDGOA എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഓഗസ്റ്റ് 22-ന് ഗതാഗത കമ്മിഷണറേറ്റിന് മുൻപില്‍ പ്രതിഷേധ ധർണ നടത്താനും തീരുമാനമുണ്ട്. തിങ്കളാഴ്ച…

Read More

കുറ്റ്യാടിയിൽ സംഘർഷം. മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു.

കുറ്റ്യാടി :കുറ്റ്യാടി നിട്ടൂരിൽ സംഘർഷം. മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു നിട്ടൂർ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഒരു പെൺകുട്ടിയുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. ബൈക്കുകളിലെത്തിയ സംഘം യുവാക്കളെ ആക്രമിക്കുകയായിരുന്നു. പരിക്ക് സരമയുള്ളതല്ലെന്നാണ് വിവരം. ഇന്നലെ രാത്രി ആണ് അതിക്രമമുണ്ടായത്. ഒരു പെൺകുട്ടിയുമായി ബന്ധപ്പെട്ടുള്ള അടുപ്പമാണ് അക്രമത്തിന് പിന്നിലെ കാരണം. മൂന്ന് ബൈക്കുകളിലെത്തിയ 6 അംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവർ നൽകിയ വിവരം. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. അക്രമി സംഘത്തിലെ ശ്രീജിത്ത് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Read More

കുറ്റിക്കാട്ടൂർ നെടും പറമ്പ് കുന്ന് നവാബു ജാൻ നിര്യാതനായി

കുറ്റിക്കാട്ടൂർ :നെടും പറമ്പ് കുന്ന് നവാബു ജാൻ (73 ) നിര്യാതനായ ഭാര്യ:ആയിശ .മക്കൾ :മുഹ്സിൻ NK ശാജഹാൻ NKനസീമ: ജാസ്മി: ഷറീന.സാജിദ: അസ്മാ ജാമാതാക്കൾ : അബൂബക്കർ ( ബിച്ചു മോൻ ) പയ്യടി മീത്തൽ, അഷ്ക്കർ , അബ്ദുസ്സലീം, VOT . ശബീർ പുൽ പറമ്പ്, അബ്ദുറശീദ് കുന്നത്ത്, സഹോദരങ്ങൾ .പരേതനായ ഇബ്രാഹീം PK, സ്വലാഹുദ്ദീൻ മുസ്ല്യാർ PK, മഹ് മൂദ് സഖാഫി PK, ബശീർ Nk, ആമിന ഫാത്തിമ സുഹറ

Read More

വന്ദേമാതരം മുഴുവന്‍ ആലപി ക്കണമെന്ന സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

മലപ്പുറം:വന്ദേമാതരം മുഴുവന്‍ ആലപിക്കണമെന്ന സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. സംസ്ഥാന സര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്നും ഇനിയും സമയമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. വന്ദേമാതരത്തിന്റെ കാര്യത്തില്‍ രാജ്യത്ത് പ്രഖ്യാപിത നിലപാടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനും ഒരു നിലപാടുണ്ട്. വന്ദേമാതരം പൂര്‍ണമായും മതനിരപേക്ഷതക്ക് നിരക്കുന്നതല്ല.പൂര്‍ണമായും ചൊല്ലണം എന്നത് ആര്‍എസ്എസിന്റെ നിലപാടാണ്. സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവന്‍ ചൊല്ലി. ഇപ്പോള്‍ വീണ്ടും വന്ദേമാതരം മുഴുവന്‍ ചൊല്ലണമെന്നാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. കോണ്‍ഗ്രസ്…

Read More

വിദ്യാർഥി പ്രക്ഷോഭകരെ വെടിവെച്ചുകൊല്ലുമെന്ന പരാമർശത്തിൽ ആർ എസ് എസ് സൈന്താ ന്തികൻ ടി.ജി മോഹൻ ദാസിനെ കസ്റ്റഡിയിലെടുത്തു

കൊച്ചി:വിദ്വേഷ പരാമർശക്കേസിൽ ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയാണ് ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു മണിക്കൂറോളം നീണ്ട പരിശോധനക്ക് ശേഷമാണ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. കലാപാഹ്വാനം, സ്ത്രീകളെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് മോഹൻദാസിനെതിരെ ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം സൈബർ പൊലീസും മട്ടാഞ്ചേരി പൊലീസിന്റെ പ്രത്യേക സംഘവുമാണ് ടി.ജി മോഹൻദാസിന്റെ വീട്ടിലെത്തിയത്. വിദ്വേഷ പരാമർശത്തിൽ തിരുവനന്തപുരം സൈബർ പൊലീസാണ് മോഹൻദാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ജിസ്‌മോന്റെ പരാതിയിലാണ് കേസ്. ടി ജി…

Read More

ജാമ്യം നൽകിയാൽ ഇനിയും കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുമെന്ന് അ‍ർജുൻ ആയങ്കിയുടെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ്.

കണ്ണൂർ: ജാമ്യം നൽകിയാൽ ഇനിയും കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുമെന്ന് അ‍ർജുൻ ആയങ്കിയുടെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് പ്രതി ഒളിവിൽ പോകാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പൊതുജനസമാധാനം ലംഘിക്കുന്നതും ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ മനഃപ്പൂർവമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ളതാണെന്നും റിമാൻ‍‍ഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ആഭ്യന്തരവകുപ്പ് മന്ത്രിക്കെതിരെ പൊതു മാധ്യമത്തിലൂടെ അശ്ലീല വാക്കുകൾ ഉപയോ​ഗിക്കുകയും പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വെല്ലുവിളി നടത്തി ഭീഷണിപ്പെടുത്തിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഈ പരാതിയുമായി…

Read More

ഈജിപ്ത് വരും; വെളിപ്പെടുത്തി തുര്‍ക്കി, ആര്‍4 നേരത്തെ റെഡി, സൗദിക്ക് മുന്നറിയി പ്പുമായി ഇറാൻ

അങ്കാറ :സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സൈനിക സഖ്യത്തില്‍ ഈജിപ്ത്അംഗമാകും. തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാങ്കേതികമായ ചില തടസങ്ങളുണ്ട്. അത് നീക്കിയാല്‍ ഈജിപ്ത് സഖ്യത്തില്‍ ചേരും. മേഖലയിലെ സുപ്രധാന രാജ്യമാണ് ഈജിപ്ത്. കൂടുതല്‍ രാജ്യങ്ങളെ പുതിയ സൈനിക സഖ്യത്തില്‍ ഉള്‍പ്പെടുത്തുമെന്നും തുര്‍ക്കി മന്ത്രി പറഞ്ഞു. ഇതിനിടയിൽ പാകിസ്ഥാനുമായും തുർക്കിയുമായും അടുത്ത സുരക്ഷാ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നത് സൗദി അറേബ്യയുടെ സുരക്ഷയ്ക്ക് ഉറപ്പുനൽകുന്നില്ലെന്ന് ഇറാ കർശനമായ മുന്നറിയിപ്പ്…

Read More

ഇന്നോവയിലെത്തി ട്രെയിനിന് മുന്നിലേക്ക് ഓടിക്കയറി; ചെറിയനാട്ട് ട്രെയിൻ തട്ടി പ്രമുഖ വ്യവസായി മരിച്ചു

മാന്നാർ ( ആലപ്പുഴ): ചെറിയനാട്ട് ട്രെയിൻ തട്ടി ബിൽഡേഴ്സ് ഉടമ മരിച്ചു. മാന്നാർ മൂലശേരിൽ സ്വദേശിയും കാശിനാഥൻ ബിൽഡേഴ്സ് ഉടമയുമായ മധുസൂദനെ (52) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറിയനാട് മാമ്പള്ളി പടി ലെവൽ ക്രോസിന് സമീപം ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച് ഇന്നോവ കാറിലെത്തിയ മധുസൂദനൻ പെട്ടെന്ന് ട്രെയിനിനു മുന്നിലേക്ക് ഓടിക്കയറുകയായിരുന്നു. വിവരമറിഞ്ഞ് ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. രജനിയാണ് പരേതന്റെ ഭാര്യ. ഡോ….

Read More

‘തള്ളിപ്പറയുന്നതിന് മുന്‍പ് ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു. പിന്നിൽ നിന്ന് കുത്തരുത് ‘ എം.വി ജയരാജന് മറുപടിയുമായി ആയങ്കി

കോഴിക്കോട് :ഒളിവിലുള്ള അര്‍ജുന്‍ ആയങ്കിക്കായി പൊലീസ് പരിശോധനശക്തമാക്കുന്നതിനിടയിൽ ഫെയ്സ് ബുക്ക് പോസ്റ്റുമായി അർജുൻ ആയങ്കി ആയങ്കിയെ തൂഫാന്‍ പോലെ തൂക്കണമെന്ന പ്രസ്താവന നടത്തിയ സിപിഎം നേതാവ് എം.വി ജയരാജന് ഒളിവിലിരുന്ന് ഫെയ്സ് ബുക്കിൽ മറുപടിയുമായി അര്‍ജുന്‍ ആയങ്കി. എനിക്ക് അയിത്തം കല്‍പ്പിക്കുന്നതിന് മുന്‍പ്, തള്ളിപ്പറയുന്നതിന് മുന്‍പ് ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു ഈ പാര്‍ട്ടിയുടെ പ്രതിസന്ധികളിലെല്ലാം പേനയുന്തിയതിനും പ്രതികരിച്ചതിനും കൊണ്ടൊക്കെ കൂടിയാണ് ഞാന്‍ കള്ളക്കേസില്‍ ജയിലിലടക്കപ്പെട്ടത്. പിന്തുണ വേണ്ട. പിന്നില്‍ നിന്ന് കുത്തരുത് -അര്‍ജുന്‍ ആയങ്കി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു…

Read More