AI girlfriend
Headlines

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു.

തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു.തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്ന് തലസ്ഥാനം വെള്ളക്കെട്ടിലായി. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷത്തിന് മുൻപ് ഒരു ശക്തമായ മഴ പെയ്തപ്പോഴേക്കും തലസ്ഥാന നഗരി വെള്ളക്കെട്ടിലായി. പഴവങ്ങാടി ക്ഷേത്രം പരിസരത്തെ ഓടകൾ അടഞ്ഞുകിടന്നതിനാലാണ് വെള്ളം കെട്ടിയത്. സമീപത്തുള്ള ചെറുകിട വ്യവസായം നടത്തുന്നവരാണ് വെള്ളക്കെട്ട് മാറ്റുന്നതിനായി മുന്നിട്ടിറങ്ങിയത്. തിരുവനന്തപുരം ജില്ലയിൽ നിലവിൽ ഓറഞ്ച് അലർട്ട് ആണ്. അതിശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ…

Read More

ഡൽഹിയിലെ ജഹാംഗീർപുരിയിൽ പെരുന്നാൾ രാത്രിയിൽ യുവാവ് കുത്തേറ്റു മരിച്ചു. മൂന്നു കൗമാരക്കാർ അറസ്റ്റിൽ

ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരി പ്രദേശ ത്ത് പെരുന്നാൾ രാത്രിയിൽ യുവാവ് കുത്തേറ്റു മരിച്ച അർബാസ് എന്ന 26 കാരനാണ് കൊല്ലപ്പെട്ടത്. കുടുംബത്തിന്റെ അത്താണിയായിരുന്നു അർബാസ് എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വ്യാഴാഴ്ച രാത്രി 11 മണിയോടെ സി ബ്ലോക്കിലെ തന്റെ വസതിക്ക് സമീപം അദ്ദേഹത്തിന്റെ കുടുംബം പെരുന്നാൾ ആഘോഷിക്കുന്നതിനിടെയാണ് സംഭവം. ഒരു പ്രാദേശിക ജ്വല്ലറിയിൽ ജോലി ചെയ്തിരുന്ന അർബാസ് വീടിനടുത്ത് നിൽക്കുമ്പോൾ ഒരു കൂട്ടം യുവാക്കൾ അദ്ദേഹത്തെ എതിർത്തു. നിസ്സാരമായ ഒരു തർക്കത്തിൽ തുടങ്ങിയത് പെട്ടെന്ന് അക്രമത്തിലേക്ക്…

Read More

ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിക്കെതിരെ എതിർപ്പുമായി കെ റെയില്‍ വിരുദ്ധ സമരസമിതി.

കൊച്ചി:പാരിസ്ഥിതിക ആഘാത പഠനം നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകരുത്. കേരളത്തിലെ സാഹചര്യത്തില്‍ നിലവിലുള്ള റെയില്‍പാത ഇരട്ടിപ്പിച്ചാല്‍ മതി. ബ്രോഡ്ഗേജ് സംവിധാനത്തില്‍ നിന്ന് സ്റ്റാൻഡേർഡ് ഗേജിലേക്കോ സ്റ്റാൻഡേർഡ് എലോണിലേക്കോ പോകേണ്ടതില്ലെന്നും കെ റെയില്‍ വിരുദ്ധ സമര സമിതി വിശദമാക്കുന്നത്. കേരളത്തില്‍ 100 കിലോമീറ്റർ വേഗത്തില്‍ ഓടാൻ കഴിയുമെന്ന് വന്ദേ ഭാരത് തെളിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ അടക്കം കാര്യങ്ങള്‍ കൊണ്ടുവരും. മുഖ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറായാല്‍ ഞങ്ങള്‍ അദ്ദേഹത്തെ കാണും. സില്‍വർ ലൈനില്‍ കണ്ടതുപോലെയുള്ള സമരം വീണ്ടും ഇനി കാണേണ്ടിവരുമെന്നുള്ള മുന്നറിയിപ്പും കെ…

Read More

ഇസ്രഈല്‍ സൈനികരും സുരക്ഷാ സേനയും ഫലസ്തീന്‍ തടവുകാരെ ക്രൂരമായ ലൈംഗികാതി ക്രമങ്ങള്‍ക്ക് ഇരയാ ക്കിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ .

2023 മുതലുള്ള കേസുകള്‍ പരിശോധിച്ചാണ് യു.എന്‍ ഈ ലൈംഗിക അതിക്രമ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ സൈന്യം നടത്തിയ ലൈംഗിക അതിക്രമങ്ങള്‍ പീഡനമുറയായി ഉപയോഗിച്ചതിന് 31 സ്ഥിരീകരിച്ച കേസുകള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി ഉദ്ധരിക്കുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും തടങ്കല്‍ പാളയങ്ങളിലാണ് നടന്നത്. ഇരയാക്കപ്പെട്ടവരില്‍ പത്തുപേര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായിരുന്നു എന്നുള്ളത് സംഭവത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നുണ്ട്. യു .എൻ :ഇസ്രഈല്‍ സൈനികരും സുരക്ഷാ സേനയും ഫലസ്തീന്‍ തടവുകാരയും ദുര്‍ബല വിഭാഗങ്ങളെയും ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസ വെള്ളിയാഴ്ച…

Read More

കുടുംബത്തിലെ നാല് പേർ കാറിനുള്ളിൽ വെന്തുമരിച്ച സംഭവം കൂട്ടക്കൊലപാതകം, 17കാരനും അമ്മയും അറസ്റ്റിൽ

അജ്മീർ :അമ്മയും മകനും ചേർന്ന് നടത്തിയ ക്രൂരമായ കൊലപാതകത്തിൻ്റെ ചുരുളഴിച്ച് രാജസ്ഥാൻ പോലീസ് രാജസ്ഥാനിലെ അജ്മീറിൽ മുൻ സർപഞ്ച് ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവ കൂട്ടക്കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ 17കാരനെയും അമ്മയെയും പൊലീസ് പിടികൂടി. മാസങ്ങള്‍ നീണ്ടുനിന്ന ആസൂത്രണത്തിനൊടുവിലാണ് കൗമാരക്കാരൻ കൂട്ടക്കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു കേവലം ഒരു വാഹന അപകടമെന്ന് കരുതിയ സംഭവമാണ് പൊലീസിന്റെ സമഗ്രമായ അന്വേഷണത്തിലൂടെ ചുരുളഴിഞ്ഞത്. 17കാരന്‍റെ പിതാവ് റാം സിംഗ്,പിതാവിന്‍റെ രണ്ടാം ഭാര്യ…

Read More

കുംഭമേളയിലെ വൈറൽ താരത്തെ തട്ടിക്കൊ ണ്ടുപോയ കേസ്; ഭർത്താവിൻ്റെ അറസ്റ്റ് വിലക്ക് നീട്ടി.

കൊച്ചി:കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ ഉത്തരേന്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ, ഭർത്താവ് ഫർമാൻ ഖാൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ജൂൺ രണ്ടിലേക്ക് മാറ്റി കേരള ഹൈക്കോടതി. മുൻകൂർ ജാമ്യ ഹർജിയിൽ ഭേദഗതി ആവശ്യപ്പെടുന്ന അപേക്ഷയിൽ അന്ന് ഉത്തരവും പുറപ്പെടുവിക്കും. അതുവരെ അറസ്റ്റ് വിലക്കുന്ന ഇടക്കാല ഉത്തരവ് നീട്ടുകയും ചെയ്തു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെതാണ് ഇടക്കാല ഉത്തരവ്.എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത് മധ്യപ്രദേശിൽ ആയതിനാൽ കേരള ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നിലനിൽക്കില്ലെന്ന…

Read More

വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു.

കൊച്ചി:വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ച. കങ്ങരപ്പടി വേലത്തി കുളത്തിൽ കുളിക്കാനിറങ്ങിയ 16 വയസുള്ള രോഹിത് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ ആയിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ രോഹിത് നീന്തുന്നതിനിടെ വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്നു.

Read More

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരും.

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരും എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിന് മുകളിലും അറബിക്കടലിന് മുകളിലും ചക്രവാതചുഴി രൂപപ്പെട്ടതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. കൂടാതെ പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവും ഇടവിട്ടുള്ള മഴയ്ക്ക് കാരണമാകുന്നുണ്ട്. മണിക്കൂറിൽ 40…

Read More

മുൻ മേയറും ജില്ലയിലെ മുതിർന്ന സി.പി.എം. നേതാവുമായ ടി.പി. ദാസൻ അന്തരിച്ചു

കോഴി ക്കോട് : മുൻ മേയറും ജില്ലയിലെ മുതിർന്ന സി.പി.എം. നേതാവുമായ ടി.പി. ദാസ (76) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30-ഓടെ കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവിൽ സി.പി.എം. കോഴിക്കോട്‌ ടൗൺ ഏരിയാകമ്മിറ്റി അംഗമാണ്‌. ദീർഘകാലം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. കോർപ്പറേഷൻ മുൻ സ്ഥിരംസമിതി അധ്യക്ഷയും റിട്ട. കോ-ഓപ്പറേറ്റീവ്‌ ഡെപ്യൂട്ടി രജിസ്‌ട്രാറുമായ ടി.വി. ലളിതപ്രഭയാണ്‌ (സി.പി.എം. ടൗൺ ലോക്കൽ കമ്മിറ്റിയംഗം) ഭാര്യ. മക്കൾ: മിലി (ആർക്കിടെക്ട്‌, യു.എൽ.സി.സി.എസ്‌.), മിനി (എച്ച്‌.ആർ. ഓഫീസർ, കെൽട്രോൺ-തിരുവനന്തപുരം), മിഥുൻ (എൻജിനിയർ…

Read More

ലോകകപ്പി നെത്തുന്ന ഇറാൻ ഫുട്ബോൾ ടീമിന് ആതിഥേയത്വം വഹിക്കി ല്ലെന്ന് അമേരിക്ക; ഇറാൻ ടീമിനെ സ്വീകരിക്കാൻ തയ്യാറെന്ന് മെക്സിക്കോ.

വാഷിംഗ്ടൺ:അമേരിക്കയിൽ വെച്ച് നടക്കുന്ന ലോക കപ്പ് 2026 ന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പശ്‌ചിമേഷ്യൻ സംഘർഷം കളിയിലും കാര്യമാവുന്നു. ലോകകപ്പിനെത്തുന്ന ഇറാൻ ഫുട്ബോൾ ടീമിന് ആതിഥേയത്വം വഹിക്കില്ലെന്ന് അമേരിക്ക. എന്നാൽ ഇറാൻ ടീമിനെ സ്വീകരിക്കാൻ മെക്സിക്ക തയ്യാറാണെന്ന് മെക്സിക്കൻ പ്രെസിഡന്റ് ക്‌ളോഡിയ ഷെയ്‌ൻബോം പറഞ്ഞു. ഇറാൻ ടീമിന് താമസസൗകര്യം ഒരുക്കാൻ തയ്യാറല്ലെന്ന അമേരിക്കൻ നിലപാടിന് പിന്നാലെയാണ് മെക്‌സിക്കോ ഇറാൻ ടീമിനെ സ്വീകരിക്കാൻ തയ്യാറായത്. അമേരിക്ക കൂടാതെ കാനഡ , മെക്‌സിക്കോ അടക്കം മൂന്ന് രാജ്യങ്ങൾ ചേർന്നാണ് ഇത്തവണ…

Read More