AI girlfriend

ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

ന്യൂഡൽഹി:ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്ത. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റുചെയ്തു
ഔട്ടര്‍ നോര്‍ത്ത് ജില്ലയിലെ സ്‌പെഷ്യല്‍ സ്റ്റാഫിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കൊലപാതകം പൊലീസ് അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പൊലീസ് പ്രതിയെയും കൊണ്ട് ബുരാരിയിലെ അജിത് വിഹാറിലെത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

പെണ്‍കുട്ടി കൊല്ലപ്പെട്ടതെങ്ങനെയെന്ന് കണ്ടെത്താന്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും. മൃതദേഹം കണ്ടെടുത്ത സ്ഥലത്തുനിന്ന് ഫൊറന്‍സിക് തെളിവുകളും മറ്റും പൊലീസ് ശേഖരിച്ചു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കൊലപാതകകാരണവും കൊലപാതകം നടത്തിയ രീതിയും വ്യക്തമാകും. അന്വേഷണത്തിന്റെ ഭാഗമായി കേസ് ബുരാരി പൊലീസിന് കൈമാറി എഫ്ഐആർ രജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *