പ്രശസ്ത മാപ്പിളപ്പാട്ട് സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ അന്തരിച്ചു
കോഴിക്കോട് :പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ(80) അന്തരിച്ച. അരീക്കാട്ടെ ഉള്ളിശ്ശേരിക്കുന്നിലെ വീട്ടിൽ ഇന്ന് പുലര്‍ച്ചെയോടെയാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്നു.മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച 12-നുശേഷം മാത്തോട്ടം കബർസ്ഥാൻ പള്ളിയിൽ വെച്ച് നടക്കും.
മൂവായിരത്തിലധികം പാട്ടുകള്‍ക്ക് അദ്ദേഹം ഈണമിട്ടിട്ടുണ്ട്.യേശുദാസ് പാടിയ ‘കരയാനും പറയാനും മനം തുറന്നിരിക്കാനും’, കെ.എസ്. ചിത്ര പാടിയ ‘യത്തീമിന്നത്താണീ’ തുടങ്ങിയ ഗാനങ്ങളാണ് സൂപ്പര്‍ഹിറ്റുകള്‍.വിഖ്യാത സംഗീത സംവിധായകന് ദേവരാജന്‍ മാസ്റ്ററുടേയും ബോംബെ രവിയുടേയുമെല്ലാം പ്രിയപ്പെട്ട തബലിസ്റ്റായിരുന്നു അബൂബക്കര്‍.കെ വി സുബൈദയാണ് ഭാര്യ. ഗുലാം അലി, ഫയാസ്, റോഷ്നി, ഫെമിന, സജിന എന്നിവര്‍ മക്കളാണ്.

