AI girlfriend

ഹൂതി ആക്രമണം ; ഉംറ തീർത്ഥാടനത്തിന് എത്തുന്നവർക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ്

ജിദ്ദ:  സൗദി അറേബ്യയിലേക്ക് പുതുതായി ഉംറ തീർത്ഥാടനത്തിന് എത്തുന്നവർക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ നൽകി. കണക്ഷൻ വിമാനങ്ങളിലും മറ്റും സൗദിയിലെത്തുന്നവർ നിലവിലെ സാഹചര്യം പൂർണ്ണമായി വിലയിരുത്തണമെന്നും, തിരികെ പോകാൻ വിമാനങ്ങൾ ലഭിക്കാത്ത പ്രതിസന്ധിയുണ്ടെന്നും അധികൃതർ അറിയിച്ചു. ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളിൽ നിലവിൽ വലിയ രീതിയിലുള്ള തടസ്സങ്ങൾ നേരിടുന്നുണ്ട്.

അതേസമയം, യാത്ര തടസ്സപ്പെട്ട് നിലവിൽ കുടുങ്ങിക്കിടക്കുന്ന തീർത്ഥാടകർ വിവരങ്ങൾ കോൺസുലേറ്റിനെ അറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഇവർക്കായി ബദൽ യാത്രാ സൗകര്യമൊരുക്കാൻ ഇന്ത്യൻ മിഷന് കീഴിൽ ശ്രമങ്ങൾ നടന്നുവരികയാണ്. വിമാന സർവീസ് റദ്ദായതിനെ തുടർന്ന് കുടുങ്ങിയവർ സഹായത്തിനായി ജിദ്ദ, മക്ക ഇന്ത്യൻ കോൺസുലേറ്റ് ഹെൽപ്ഡസ്‌കിൽ ബന്ധപ്പെടണം. എന്നാൽ വ്യക്തിഗത വിവരങ്ങളും പാസ്‌പോർട്ട് കോപ്പികളും സോഷ്യൽ മീഡിയയിലോ മറ്റ് പൊതു പ്ലാറ്റ്‌ഫോമുകളിലോ പരസ്യമായി പങ്കുവെക്കരുതെന്നും കോൺസുലേറ്റ് കർശന നിർദ്ദേശം നൽകി.

കോൺസുലേറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:

മക്ക ഹെൽപ് ലൈൻ: +966 553646966
കൺട്രോൾ റൂമുമായി ബന്ധപ്പെടുന്നവർ താഴെ പറയുന്ന വിവരങ്ങൾ കൈവശം കരുതണം:
പൂർണ്ണമായ പേര്, പാസ്പോർട്ട് നമ്പർ, വിസ നമ്പർ (ബാധകമെങ്കിൽ)
സൗദിയിലെ ഉംറ സേവന ദാതാവിന്റെ പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും
ഇന്ത്യയിലെ ടൂർ ഓപ്പറേറ്ററുടെ/ട്രാവൽ ഏജൻസിയുടെ പേരും ഫോൺ നമ്പറും
വിമാന കമ്പനി, നിശ്ചയിച്ചിരുന്ന യാത്രാ തീയതി, ബുക്കിങ് റഫറൻസ് നമ്പർ (PNR)
സംഘമായാണ് യാത്ര ചെയ്യുന്നതെങ്കിൽ ആകെ ആളുകളുടെ എണ്ണം, നിലവിൽ താമസിക്കുന്ന സ്ഥലം, ഗ്രൂപ്പ് ലീഡറുടെ പേരും ഫോൺ നമ്പറും.

ബുദ്ധിമുട്ടുകൾ നേരിടുന്ന ഇന്ത്യൻ പൗരന്മാരെ സഹായിക്കാനായി ജിദ്ദയിലും മക്കയിലും കോൺസുലേറ്റ് കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *