ഇടതു പക്ഷത്തിന് പിന്തുണ ; വീഡിയോ തള്ളിപ്പറഞ് കേരള മുസ് ലിം ജമാഅത്ത്.
കോഴിക്കോട് : ഇടതുപക്ഷത്തിന് പിന്തുണ നൽകാൻ തീരുമാനിച്ചതായി സമസ്ത എ.പി വിഭാഗത്തിൻ്റെ സ്വകാര്യ പരിപാടിയുടെ വീഡിയോ തള്ളിപ്പറഞ് കേരള മുസ്‌ലിം ജമാഅത്തിൻ്റെ പ്രസ്താവന .
മാർച്ച് 29 ന് കാസർകോട് നടന്ന
സമസ്തയുടെ സെൻ്റിനറി വാർഷികം വിശദീകരിക്കാൻ ചേർന്ന പാർലിമെൻ്റിറി സംഗമ പരിപാടിയിൽ നടന്ന
വീഡിയോ ക്ലിപ്പുമായി മുസ്‌ലിം ജമാഅത്തിനോ സുന്നിസംഘടനകൾക്കോ ബനധമില്ലന്ന് വാർത്താ കുറിപ്പിൽ അറിയിച്ചു.
എന്നാൽ ഈ ക്ലിപ്പിൽ പിന്തുണ കൊടുക്കാനുള്ള കാരണം വ്യക്തമായി പറയുന്നുണ്ട്
1989 ൽ സമസ്ത പിളർന്ന കാലത്ത് പിന്തുണസഹായിച്ചവർ ആരാണ് അവർക്കാണ് നമ്മൾ ഇത്രയും കാലം വോട്ട് നൽകിയതെന്നും
വാർത്തകളിൽ പറയുന്ന രീതിയിൽ ആളുകൾ വരികയും കെട്ടിപ്പിടിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും അതൊന്നും നമ്മുടെ നിലപാടുകളെ ബാധിക്കാൻ പാടില്ലെന്നും വ്യക്തമായി ഈ ക്ലിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.
മാത്രമല്ല യൂനാനി കോളേജ് അനുവദിച്ചതും ഇടതുപക്ഷ ഗവർമെൻറ് നേരിട്ട് ചർച്ച നടത്തിയതും എല്ലാം ക്ലിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട് ഈ ക്ലിപ്പാണ് ഇപ്പോൾ നിഷേധിച്ചിരിക്കുന്നത്. ഇതിനിടയിൽ വ്യക്തമായ തെരഞ്ഞെടുപ്പ്
നയം മെയ് നാലാം തീയതി പ്രഖ്യാപിക്കുമെന്ന് എപി അബൂബക്കർ മുസ്‌ലിയാർ പ്രസ്താവിച്ചു .

