പ്രിയ ഗായിക എസ് ജാനകിക്ക് വിടചൊല്ലാനൊരുങ്ങി രാജ്യം. വൈകീട്ട് കനിയനഹുണ്ഡി ഫാം ഹൗസിലാണ് സംസ്‌കാരം.
ചെന്നൈ: ആറ് പതിറ്റാണ്ടിന്റെ സംഗീത സപര്യയില്‍ രാജ്യത്തിന്റെ ബാല്യത്തിനും പ്രണയത്തിനും വിരഹത്തിനും തന്റെ ശബ്ദ മാന്ത്രികത കൊണ്ട് കൂട്ടിരുന്ന പ്രിയ ഗായിക എസ് ജാനകിക്ക് വിടചൊല്ലാനൊരുങ്ങി രാജ്യം
ഇന്നലെ കൊച്ചുമകള്‍ അപ്‌സര പ്രിയ ഗായികയുടെ വിയോഗം രാജ്യത്തെ അറിയിച്ചതു മുതല്‍ നിരവധിപേരാണ് മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലേക്ക് ഒഴുകിയെത്തിയത്. ഇന്ത്യയുടെ കാലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ഇതിനോടകം ജാനകിയമ്മയെ ആവസാനമായി ഒരു നോക്കു കാണാന്‍ വീട്ടിലേക്കും ആശുപത്രിയിലേക്കുമായി എത്തിക്കഴിഞ്ഞു.
രാവിലെ എട്ടര മുതല്‍ മൈസൂരുവിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് പൊതുദര്‍ശനം ഒരുക്കിയിരിക്കുന്നത്. വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ കനിയനഹുണ്ഡി ഫാം ഹൗസിലാണ് സംസ്‌കാരം ഇരുപത് ഭാഷകളിലായി ഇരുപതിനായിരത്തോളം ഗാനങ്ങള്‍ പാടിയ പകരം വെക്കാനില്ലാത്ത നാദ വിസ്മയമാണ് വിടവാങ്ങുന്നത്. ഇന്ത്യന്‍ സംഗീത ലോകത്തില്‍ വേറിട്ട ശബ്ദ സൗന്ദര്യം കൊണ്ട് പടുത്തുയര്‍ത്തിയ ഗാനസിംഹാസനമാണ് ജാനകിയമ്മ കടന്നു പോകുമ്പോള്‍ ശൂന്യമാകുന്നത്.
ആ കണ്ഠത്തിന് വഴങ്ങാത്തതായി ഒന്നുമില്ലെന്നും സമസ്ത ഭാവങ്ങളും ജാനകിയമ്മ മറ്റാര്‍ക്കും കഴിയാത്ത വിധം അനശ്വരമാക്കിയെന്നുമായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ എസ് ജാനകിയുടെ വിയോഗത്തിന് പിന്നാലെ ആനുശോചിച്ചത്. തെന്നിന്ത്യയുടെ വാനമ്പാടി എന്ന വിശേഷണത്തിനും അപ്പുറമാണ് എസ് ജാനകി ഇന്ത്യന്‍ ചലച്ചിത്ര ഗാന ശാഖയ്ക്ക് നല്‍കിയ സംഭാവനകളെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. മറ്റൊരു നാട്ടില്‍ നിന്നെത്തി മലയാളി മനസ് കീഴടക്കിയ മഹാഗായിക എസ് ജാനകി വിടവാങ്ങുമ്പോള്‍ നീണ്ട ഒരു കാലഘട്ടത്തിന് തിരശ്ശീല വീഴുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കുറിച്ചത്. ജാനകിയമ്മക്ക് കേരള സംസ്ഥാന വാര്‍ഡ് വാങ്ങിക്കൊടുത്ത മൂന്ന് പാട്ടുകളില്‍ രണ്ടെണ്ണം തന്റേതാണെന്ന ഓര്‍മ്മ ഗാന രചയിതാവ് ശ്രീകുമാരന്‍ തമ്പിയും പങ്കുവെച്ചു. ശാത്രീയസംഗീതം പഠിക്കാതെ കല്യാണി രാഗം പാടുന്ന ജാനകിയമ്മയുടെ പ്രതിഭയേയും അദ്ദേഹം ഓര്‍ത്തെടുത്തു.
സമസ്ത ഭാവങ്ങളും ജാനകിയമ്മ മറ്റാര്‍ക്കും കഴിയാത്ത വിധം അനശ്വരമാക്കിയ പ്രതിഭയാണ് എസ് ജാനകി എന്ന് മുഖ്യ മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു .

