AI girlfriend

അഹാന സമരക്കാര്‍ക്കൊപ്പം; കൃഷ്ണകുമാറിന്റെ നിലപാടിന് വിരുദ്ധം, ഉത്തരവാദികളെ വെറുതെ വിടരുത്

ഡല്‍ഹിയിലെ സിജെപി സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ച പോലീസ് നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളില്‍ പ്രതിഷേധം നടന്നു. രാജ്യത്തിന് പുറത്തും പ്രതിഷേധം നടക്കുന്നുണ്ട്. ഒട്ടേറെ സെലിബ്രിറ്റികള്‍ സമരക്കാരെ പിന്തുണച്ചു രംഗത്തെത്തി. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്ന നിലപാടാണ് എല്ലാവരും പങ്കുവെക്കുന്നത്.

അതേസമയം, ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിന്റെ നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് മകള്‍ അഹാന കൃഷ്ണ. നീതിയുക്തമായ ഒരു സംവിധാനം കുട്ടികള്‍ അര്‍ഹിക്കുന്നുണ്ട് എന്ന് അഹാന അഭിപ്രായപ്പെട്ടു. ‘കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി’ എന്നായിരുന്നു കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിരവധി ബിജെപി നേതാക്കള്‍ ഈ രീതിയില്‍ പ്രതികരിച്ചിരുന്നു.

വിദ്യാര്‍ഥികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം. ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി അഹാന പ്രതികരിച്ചു. തങ്ങളുടേതല്ലാത്ത കാരണത്താല്‍ ഒരു കുട്ടിയുടെ പ്രതീക്ഷ തകരുന്നത് തികച്ചും വേദനിപ്പിക്കുന്നതാണെന്ന് അഹാന പറയുന്നു. വര്‍ഷങ്ങളുടെ തയ്യാറെടുപ്പാണ് ഒരു പരീക്ഷയ്ക്ക് എന്നും അവര്‍ ഓര്‍മപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *