സിനഗോഗ് പരിസരത്തെ തീവെപ്പിൽ പ്രതി എബിൻ പോളിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കാൻ എസ്ഐടി.
കൊച്ചി:എറണാകുളം സിനഗോഗ് പരിസരത്തെ തീവെപ്പിൽ പ്രതി എബിൻ പോളിന്റെ തീവ്രവാദ ബന്ധം അന്വേഷിക്കാൻ എസ്ഐടി. കൊച്ചി ഡിസിപി അരുൺ പവിത്രന്റെ കീഴിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.എറണാകുളം മാർക്കറ്റിലെ ജൂത ആരാധനാലയമായ കടവുഭാഗം സിനഗോഗിന് നേർക്കുണ്ടായ ആക്രമണത്തിൽ അറസ്റ്റിലായ പ്രതിക്ക് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടായിരുന്നു
പുത്തൻകുരിശ് ഐക്കരനാട് കുന്നത്ത് കവലമുഴി വീട്ടിൽ എബിൻ ബി പോളിനെ(32)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര ഏജൻസികൾ എബിൻ പോളിനെ ചോദ്യം ചെയ്തു. ഇയാളുടെ വീട്ടിലെ പരിശോധനയിൽ രാസലഹരിയും പിടിച്ചെടുത്തു.
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സിനഗോഗിന് 24 മണിക്കൂറും പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു. എന്നിട്ടും ആക്രമണമുണ്ടായത് ഗുരുതര സുരക്ഷാവീഴ്ചയാണെന്ന് ആരോപണമുയർന്നു.
തിങ്കൾ പുലർച്ചെ രണ്ടരക്കാണ് തീവയ്പുണ്ടായത്. സിനഗോഗിനു മുന്നിൽ മാനേജിങ് ട്രസ്റ്റി പരിപാലിക്കുന്ന ഹോർട്ടികൾച്ചർ നഴ്സറിയുടെ ബാനറുകളിലും ഫ്ലക്സുകളിലും പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.
കാറിൽ വന്ന എബിൻ വാഹനം മാറ്റിയിട്ട് കൈയിലിരുന്ന ക്യാനിലെ പെട്രോൾ നഴ്സറിയിലേക്ക് മുഴുവനായി ഒഴിച്ചു. തുടർന്ന് മാറി നിന്ന് തീ എറിഞ്ഞു. ഇതെല്ലാം വീഡിയോയിൽ പകർത്തി. സംഭവശേഷം അവിടെനിന്നും കടന്നു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ വാഹനം മനസിലാക്കി. തുടർന്ന് പ്രതിയുടെ വീട് കണ്ടെത്തി അവിടെനിന്നും പിടികൂടി. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ചില തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ളതായ ചില രേഖകൾ കണ്ടെത്തിയെന്നാണ് വിവരം.
പ്രതി ‘ബോസ്’ എന്ന് വിളിക്കുന്ന ഒരാൾ കൊടുക്കുന്ന ലക്ഷ്യം അതേപോലെ നിർവഹിക്കുകയാണെന്നും കണ്ടെത്തി. ക്രിപ്റ്റോ കറൻസി വഴിയാണ് പ്രതിഫലം കൈപ്പറ്റിയിരുന്നത്.
ടെലിഗ്രാം ചാറ്റുകളും കണ്ടെത്തി. ബോസിന്റെ യഥാർഥ പേര് ഇയാൾക്ക് അറിയില്ല. ഡൽഹി, ഉത്തർപ്രദേശ്, മുംബൈ, അമൃത്സർ എന്നീ സ്ഥലങ്ങളിൽ സ്ഫോടനങ്ങൾ നടത്തണമെന്ന് ബോസ് സന്ദേശം അയച്ചതും കണ്ടെത്തിയിട്ടുണ്ട്.
മൂവാറ്റുപുഴയിൽ യൂസ്ഡ് കാർ ഷോറൂമിലും ഇതേ രീതിയിൽ കുറ്റകൃത്യം ചെയ്തിട്ടുണ്ട്. ഇയാൾ താമസിച്ചിരുന്ന വടയമ്പാടി പത്താംമൈലിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് 105 ഗ്രാം രാസലഹരി പിടികൂടിയത്.
എറണാകുളം മാർക്കറ്റ് റോഡിൽ കടവുംഭാഗത്തുള്ള സിനഗോഗിന് മുമ്പിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്. ഒരാൾ പെട്രോളുമായി വന്ന് സിനഗോഗിന് മുൻപിലുള്ള ബ്ലോസം നഴ്സറിക്ക് തീയിടുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെങ്കിലും സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകളിലൊന്നും പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നീല നിറത്തിലുള്ള കാറിൽ വന്നയാളാണ് കൃത്യം

