AI girlfriend

admin@10vision

പോലീസ് സ്റ്റേഷനു കളിലെ ലോക്കപ്പുകളിൽ പ്രതികളെ അടിവസ്ത്രം മാത്രം ധരിച്ചു നിർത്തുന്ന പോലീസ് ഉദ്യോഗസ്ഥ ർക്കെതിരെ കർശന നടപടി സ്വീകരിക്കും . മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം:പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഇക്കാര്യത്തിൽ പോലീസ് ആസ്ഥാനത്ത് നിന്നും നൽകിയ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഉറപ്പു വരുത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ലോക്കപ്പുകളിൽ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്നത് മനുഷ്യാവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. എ.ഡി.ജി.പി (ക്രമസമാധാനം) യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പ്രതികളുടെ മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും…

Read More

ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള ഒരു എസ്‍യുവി കൂടി കസ്റ്റംസ് പിടിച്ചെടുത്തു

കൊച്ചി:നടൻ ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള ഒരു എസ്‍യുവി കൂടി കസ്റ്റംസ് പിടിച്ചെടുത്ത. ഭൂട്ടാനില്‍ നിന്നും കടത്തികൊണ്ടുവന്ന് വിൽപ്പന നടത്തിയ ഏഴ് കാറുകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ കോഴിക്കോട് സ്വദേശി റോഡ് വേ കാര്‍സ് കമ്പനിയുടെ പാട്ണർ സെയിന്‍ മര്‍വ അറസ്റ്റിലായി. കളമശ്ശേരി സ്വദേശി എല്‍ദോ പോളില്‍ നിന്നാണ് ദുൽഖറിന്റെ വാഹനം പിടിച്ചെടുത്തത്. നേരത്തെയും ദുൽഖറിൻ്റെ വാഹനം കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ദുൽഖറിൻ്റെ മൂന്ന് വാഹനങ്ങൾ കൂടി കണ്ടെത്താനുണ്ടെന്നും കസ്റ്റംസ് പറഞ്ഞിരുന്നു. ഓപ്പറേഷന്‍ നംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം…

Read More

അധിക അകമ്പടി വേണ്ട ജനങ്ങൾ ബുദ്ധിമുട്ടരുത്; മുഖ്യമന്ത്രി യുടെ യാത്ര ജനങ്ങള്‍ക്കു ബുദ്ധിമുട്ടാ കരുതെന്നു നിര്‍ദേശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍.

തിരുവനന്തപുരം∙ യാത്രയിലും വായനയിലും വ്യത്യസ്ഥൻ വി.ഡി.  സാധാരണക്കാരെ പരിഗണിച്ചാണ് ഇനി യാത്ര. മുഖ്യമന്ത്രിയുടെ യാത്ര ജനങ്ങള്‍ക്കു ബുദ്ധിമുട്ടാകരുതെന്നു നിര്‍ദേശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍.പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെ മറ്റ് അകമ്പടിവാഹനങ്ങള്‍ വേണ്ടെന്നാണ് നിര്‍ദേശം. യാത്ര പോകുമ്പോള്‍ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയുക്ത മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. എസ്‌കോര്‍ട്ടും വേണ്ടെന്നായിരുന്നു നിലപാട്. എന്നാല്‍ അത് നിര്‍ബന്ധമാണെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് തടസപ്പെടുത്തി…

Read More

എസ്എസ്എൽസി പരീക്ഷയിൽ 99.07 % വിജയം.

തിരുവനന്തപുരം എസ്എസ്എൽസി പരീക്ഷയിൽ 99.07 % വിജയം കേരളത്തിലും ഗൾഫിലുമായി 3059 സ്കൂളുകളിലാണ് പരീക്ഷ നടന്നത്. 4,14, 290 വിദ്യാർഥികൾ പരീക്ഷയെഴുതി. 99.5% ആയിരുന്നു കഴി‍ഞ്ഞ വർഷത്തെ വിജയം. പുതിയ പാഠപുസ്തകങ്ങൾ നിലവിൽ വന്ന ശേഷമുളള ആദ്യത്തെ എസ്എസ്എൽസി പരീക്ഷയുടെ ഫലമാണ് ഇന്നുവരുന്നത്. ചോദ്യനിലവാരം ഉയർത്തിയതിനാൽ ഇത്തവണ വിജയ ശതമാനവും മുഴുവൻ എ പ്ലസ് ജയം നേടുന്നവരുടെ എണ്ണവും കുറയാൻ സാധ്യതയുണ്ടെന്നായിരുന്നു വിലയിരുത്തൽ ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും ഇന്നറിയാം. വൈകിട്ട് 4 മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ…

Read More

വീടിൻ്റെ പൂമഖത്ത് കാത്തിരുന്ന് പിണറായി അകത്തിരുന്ന് കുശലം പറഞ്ഞ് നിയുക്ത മുഖ്യ മന്ത്രി വി.ഡി സതീഷൻ

തിരുവനന്തപുരം: വീടിൻ്റെ പൂമഖത്ത് കാത്തിരുന്ന് പിണറായി അകത്തിരുന്ന് കുശലം പറഞ്ഞ് നിയുക്ത മുഖ്യ മന്ത്രി വി.ഡി സതീഷ.  വെള്ളിയാഴ്ച ഉച്ചക്ക് 12.10 ഓടെയാണ് വി.ഡി സതീശൻ ബേക്കറി ജംഗ്ഷനിലുള്ള പിണറായി വിജയന്റെ വീട്ടിലേക്ക് എത്തിയത്. 12 മണിയോടെ തന്നെ എത്തുമെന്ന അറിയിപ്പ് ലഭിച്ചിരുന്നതിനാൽ പിണറായി വിജയനും ഭാര്യ കമലയും പൂമുഖത്ത് തന്നെ നിന്നിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ വി.ഡി സതീശനെ ഇറങ്ങി വന്നാണ് പിണറായി വിജയൻ സ്വീകരിച്ചത്. ശേഷം ഇരുവരും കൈകൾ ചേർത്തുപിടിച്ച് മാധ്യമങ്ങളെ അഭിവാദ്യം ചെയ്തു….

Read More

ചെന്നിത്തലയെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ , ജി കാർത്തികേയൻ്റെ വീട്ടിലെത്തിയ സതീഷൻ വിതുമ്പി , ആശ്വസിപ്പിച്ച് സുലേഖ

തിരുവനന്തപുരം: ജേഷ്ഠ തുല്ല്യനായ നേതാവാണ് രമേശ് ചെന്നിത്തലയെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശ’. താന്‍ എപ്പോഴും വരുന്ന വീടാണ് രമേശ് ചെന്നിത്തലയുടേതെന്നും ചെറുപ്പത്തിലേ വരുന്ന വീടാണെന്നും തന്റെ നേതാവാണ് രമേശ് ചെന്നിത്തലയെന്നും വി ഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവായപ്പോള്‍ ഇവിടെ വന്ന് ഒരുമിച്ചാണ് ആദ്യ നിയമസഭാ സമ്മേളനത്തിന് പോയത്. എത്രയോ വര്‍ഷമായി ഈ വീട്ടില്‍ വരുന്ന ഒരാളാണ്. അദ്ദേഹം ജ്യേഷ്ഠസഹോദരന് തുല്യമാണ്. അദ്ദേഹത്തിന്റെ എല്ലാ  അനുഗ്രഹവും എന്റെ കൂടെയുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്’,…

Read More

വി.ഡി സതീഷനെ മുഖ്യമന്ത്രി യായി കോൺഗ്രസ് പ്രഖ്യാപിച്ച് മണിക്കൂറു കൾക്കകം മുസ്‌ലിം ലീഗി നെതിരെ വിദ്വേഷ പോസ്റ്റുമായി ബി ജെ.പി

കോഴിക്കോട് : കേരളത്തിൻ്റെ 13-ാമത്തെ മുഖ്യമന്ത്രിയായി വി.ഡി സതീഷനെ കോൺഗ്രസ് ഹൈക്കമാണ്ട് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കം മുസ്‌ലിം ലീഗിനെതിര’ അഞ്ച് വിദ്വേഷ പോസ്റ്റുകളാണ് ബി.ജെ. പി യുടെ ഔദ്യോഗിക ഫെയ്‌സ് ബുക്കിൽ നിറച്ചത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസ് ഹൈക്കമാൻ്റ് ലീഗ് നേതൃത്വത്തിന് മുന്നിൽ മുട്ട് കുത്തി എന്ന രീതിയിലാണ് പോസ്റ്റിൻ്റെ തുടക്കം കേരളത്തിലെ മുഖ്യ മന്ത്രിയെ ദിവസങ്ങൾക്ക് ശേഷം ഹൈക്കമാണ്ട് പ്രഖ്യാപിച്ചത് കോൺഗ്രസിനുള്ളിൽ നടക്കുന്ന അഭിപ്രായ പ്രകടനത്തിന് ശേഷമായിട്ടും കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത് കേരള…

Read More

വ്യാപാര പ്രമുഖൻ പി.കെ. ഹാഷിം ഹാജി നിര്യാതനായി

കോഴിക്കോട്: എറണാകുളത്തെ വ്യാപാരപ്രമുഖനും ഇസ്‌ലാമിക പ്രവർത്തന രംഗത്തെ സാന്നിധ്യവുമായിരുന്ന പി.കെ ഹാഷിം ഹാജി – കേരള പ്ലാസ്റ്റിക്സ് (91) കോഴിക്കോട്ട് നിര്യാതനായി. മുഴപ്പിലങ്ങാട് പി.കെ ഹൗസിൽ (ടിപ്ടോപ്പ്) പരേതനായ പി.കെ അബ്ദുറഹിമാന്റെയും കുഞ്ഞലീമയുടെയും മകനാണ്. എറണാകുളം ബ്രോഡ് വേയിലെ കേരള ബൊണാൻസ ഉടമയാണ്. എറണാകുളം ഇസ്ലാമിക് സെന്റർ, മദീന മസ്ജിദ് തുടങ്ങിയ സംരംഭങ്ങളുടെ ചെയർമാനും ജമാഅത്തെ ഇസ്‌ലാമിയുടെ മുൻകാല പ്രവർത്തകനുമായിരുന്നു. കലൂർ, പാലാരിവട്ടം, ബ്രോഡ് വേ, എസ്.ആർ.എം റോഡ് തുടങ്ങിയ എറണാകുളത്തെ പല മസ്ജിദുകളുടെയും നിർമാണത്തിന് നേതൃത്വം…

Read More

വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കും എതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് ലീഗ് ഇടുക്കി ജില്ല കമ്മറ്റിയെ പിരിച്ചു വിട്ടു

ഇടുക്കി: വെള്ളാപ്പള്ളിക്കും സുകുമാരൻ നായർക്കും എതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് ലീഗ് കമ്മറ്റിയെ പിരിച്ചു വിട്ട തൊടുപുഴയിലെ യൂത്ത് ലീ​ഗിന്റെ ആ​ഹ്ലാദ പ്രകടനത്തിനിടെയാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത് ഇതിനെ തുടർന്ന് യൂത്ത് ലീ​ഗ് ഇടുക്കി ജില്ലാ കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു. പ്രകടന ജാഥയിൽ യൂത്ത് ലീ​ഗ് പ്രവർത്തകർ വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കുമെതിരെ മുദ്രാവാക്യം മുഴക്കിയിരുന്നു. നേരത്തെ തന്നെ മുദ്രാവാക്യം തള്ളി നേതൃത്വം രം​ഗത്തെത്തിയിരുന്നു. പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ പാർട്ടിയുടെ അന്തസിനും പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി…

Read More

പശ്ചിമ ബംഗാളിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ബിജെപി സർക്കാർ കന്നുകാലി കശാപ്പിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കി

കൊൽക്കത്ത:പശ്ചിമ ബംഗാളിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ബിജെപി സർക്കാർ വർഗീയ വിഭജനത്തിന് തിരികൊളുത്തുന്ന. സംസ്ഥാനത്ത് പശു, കാള, പോത്ത് എന്നിവയുടെ കശാപ്പിന് കർശന നിയന്ത്രണങ്ങളും പരസ്യമായ കശാപ്പിന് നിരോധനവും ഏർപ്പെടുത്തിക്കൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. 1950 ലെ കശാപ്പ് നിയമം പുറത്തെടുത്താണ് കന്നുകാലികളെ പൊതുസ്ഥലത്ത് കശാപ്പ് ചെയ്യാൻ പാടില്ല എന്ന പുതിയ ഉത്തരവ് ഇറക്കിയത് ബലിപെരുന്നാൾ (ബക്രീദ്) ആഘോഷിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പുറപ്പെടുവിച്ച ഈ ഉത്തരവ് മുസ്ലിം സമുദായത്തെയും കശാപ്പ് തൊഴിലാളികളെയും ലക്ഷ്യം വെച്ചുള്ളതാണെന്ന വിമർശനം…

Read More