AI girlfriend

admin@10vision

‘നമ്മുടെ ഖൗമിലെ കുട്ടിക്ക് നമ്മുടെ വോട്ട് ‘ തഹ് ലിയക്കെതിരെ യുള്ള എൽഡിഎഫ് പ്രചരണത്തിൽ ടി.പി രാമകൃഷ്ണന് നോട്ടീസ്

കോഴിക്കോട് :പേരാമ്പ്രയിൽ ഫാത്തിമ തഹിലിയക്ക് വേണ്ടി നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്എന്ന രീതിയിൽ യുഡിഎഫ് പ്രചാരണം നടത്തുന്നുവെന്ന അനൗൺസ്മെൻ്റിൽ എൽഡിഎഫ് സ്ഥാനാർഥി ടി.പി രാമകൃഷ്ണന് നോട്ടീസ്. അനൗൺസ്മെൻറ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന പരാതിയിലാണ് വിശദീകരണം തേടിയത്. മാതൃകാ പെരുമാറ്റചട്ടത്തിൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്. സംഭവത്തില്‍ തെറ്റുപറ്റിയെങ്കില്‍ തിരുത്തുമെന്നും മതം പറഞ്ഞ് വോട്ടു പിടിക്കുന്നത് എല്‍ഡിഎഫ് രീതിയല്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞിരുന്നു. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയക്ക് വേണ്ടി…

Read More

റഹീമിന് വോട്ടഭ്യർഥിച്ച് മുഖ്യമന്ത്രി… ബിജെപി യുടെത് വിഭജന രാഷ്ട്രീയം സർക്കാർ ന്യൂനപക്ഷങ്ങൾ ക്കൊപ്പം.മുഖ്യ മന്ത്രി.

“കുന്ദമംഗലം:രാജ്യത്ത് വിഭജന രാഷ്ട്രീയമാണ് ബിജെപി കൊണ്ടുവരുന്നതെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സ്ഥാനാർഥി പി. ടി. എ. റഹീം ന് വോട്ടഭ്യർഥിച്ച് കുന്ദമംഗലത്ത് നടത്തിയ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുക യായിരുന്നു അദ്ദേഹം. ബി ജെ പി യുടെ രാഷ്ട്രീയം ന്യൂനപക്ഷങ്ങളിൽ കടുത്ത ആശങ്കയാണ് ഉയർത്തിയതെന്നും അത്തരത്തിലുള്ള സാഹചര്യങ്ങളിൽ മതനിരപേക്ഷതയും സാമൂഹിക ഐക്യവും സംരക്ഷിക്കുന്ന നിലപാടാണ് കേരള സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം ആധുനിക വികസന വഴിയിൽ മുന്നേറുന്ന സംസ്ഥാനമാണെന്നും ജനങ്ങളുടെ വിശ്വാസവും പിന്തുണയും കൊണ്ടാണ് സർക്കാർ…

Read More

തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് എന്തിന് പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

കണ്ണൂർ: തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് എന്തിന് പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.ജമാഅത്തെ ഇസ്‌ലാമി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ വോട്ട് വേണ്ടെന്ന് ആരും പറഞ്ഞില്ലെന്നും വര്‍ഗീയ പാര്‍ട്ടികളെ സംബന്ധിച്ച് സിപിഎമ്മിന് കൃത്യമായ നിലപാട് ഉണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. എസ്ഡിപിഐയുടെ നിലപാട് വ്യക്തമാക്കിയാല്‍ സിപിഎം നിലപാട് വ്യക്തമാക്കാമെന്നും എം.വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍മുന്നേറ്റം നടത്തും. ഇടതുപക്ഷ ജനാധിപത്യമുന്നണി വീണ്ടും അധികാരത്തില്‍ വരും. യുഡിഎഫിന് വേണ്ടി നടത്തിയ സര്‍വേയില്‍ പോലും…

Read More

നൂർ ബീന റഷീദ് കടുത്ത അച്ചടക്ക ലംഘനമാണ് നടത്തിയ തെന്നും പാര്‍ട്ടിയില്‍ പറയേണ്ടത് മാധ്യമങ്ങളോടല്ല പറയേണ്ടതെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം

മലപ്പുറം: നൂർ ബീനക്കെതിരെ നടപടിയുമായി ലീഗ്. നൂര്‍ബിന റഷീദിന് ലീഗ് വിശദീകരണ നോട്ടീസ് അയച്ചു. കടുത്ത അച്ചടക്കലംഘനമാണ് നടത്തിയതെന്നും പാര്‍ട്ടിയില്‍ പറയേണ്ടത് മാധ്യമങ്ങളോടല്ല പറയേണ്ടതെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടെന്ന് ആരോപിച്ചായിരുന്നു വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് നൂര്‍ബിന രാജിവെച്ചത്. ‘പദവിയില്‍ നിന്ന് ഒഴിയാന്‍ ബഹുമാനപ്പെട്ട തങ്ങളുടെ സ്ഥാനാര്‍ഥി നിര്‍ണയത്തെയാണ് നൂര്‍ബിന കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പാര്‍ട്ടിയുടെ തീരുമാനങ്ങളിലും നിലപാടുകളിലും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത്…

Read More

36 മണിക്കൂർ നടുക്കടലിൽ ജീവന് വേണ്ടി മല്ലിടിച്ചു , അവസാനം രക്ഷരകരായി കോസ്റ്റ് ഗാർഡ്

കൊച്ചി: നടുക്കടലിൽ മീൻപിടിത്ത ബോട്ടിൽനിന്ന് വീണ് കാണാതായ മത്സ്യത്തൊഴിലാളിയെ 36 മണിക്കൂറുകൾക്ക് ശേഷം കോസ്റ്റ് ഗാർഡ് അത്ഭുതകരമായി രക്ഷപ്പെടുത്തി. തമിഴ്‌നാട്ടിൽനിന്നുള്ള ‘സിയോൺ’ എന്ന ബോട്ടിലെ തൊഴിലാളിയായ രഞ്ജുമണി സോനോവാളിനെയാണ് (40) ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ അർണവേശ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മാർച്ച് 30-ന് രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇദ്ദേഹം അബദ്ധത്തിൽ കടലിൽ വീണത്. രഞ്ജുമണിയെ കാണാതായ വിവരം ലഭിച്ചയുടനെ കൊച്ചിയിലെയും മുംബൈയിലെയും മാരിടൈം റെസ്‌ക്യൂ സെന്ററുകൾ ഏകോപിപ്പിച്ച് വിപുലമായ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. പ്രദേശത്ത് പട്രോളിങ്…

Read More

സ്ഥാനാർത്ഥി നിർണയത്തിൽ അവഗണിച്ചു’; വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂർബിന റഷീദ് ‘ഫാത്തിമ തഹ്ലിയയെ സ്ഥാനാർത്ഥിയാക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഉറപ്പ് നൽകിയതാണ്’

കോഴിക്കോട്: വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂര്‍ബിന റഷീദ്. സ്ഥാനാർത്ഥി നിർണയത്തിൽ വനിതാ ലീഗ് നേതാക്കളെ അവഗണിച്ചെന്നാരോപിച്ചാണ് രാജി. ഫാത്തിമ തഹ്‌ലിയയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ വിമർശനവുമായി നേരത്തെ നൂര്‍ബിന രംഗത്തെത്തിയിരുന്നു. ഫാത്തിമ തഹ്ലിയയെ സ്ഥാനാർത്ഥിയാക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഉറപ്പ് നൽകിയതാണ്. അവരെല്ലാം സ്ഥിരമായി പാണക്കാട് വീട്ടിലെത്താറുണ്ടായിരുന്നുവെന്ന് മലപ്പുറം ജില്ലയിലെ പലരും തനിക്ക് മെസേജ് അയച്ചു. ഫാത്തിമ തഹ്ലിയ ഉൾപ്പെടെയുള്ളവർ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടാകുമെന്നും നൂർബിന ആരോപിച്ചു. ‘ഒരുവിധത്തിലുള്ള ലൈംഗിക ആരോപണവും ഉന്നയിക്കാനുള്ള അവസരവും ഞങ്ങൾ…

Read More

ജാതി വിവേചനത്തിൽ പ്രതിഷേധിച്ച് ഐ.എ എസ് ഉദ്യോഗസ്ഥൻ രാജിവെച്ചു

ലഖ്നൊ:ഉത്തർ പ്രദേശ് കേഡറിലെ ഐ.എ എസ് ഉദ്യോഗസ്ഥൻ ജാതിവിവേചനത്തിൽ പ്രതിഷേധിച്ച് രാജിവെച്ച’ ദളിത് ഐഎഎസ് ഉദ്യോഗസ്ഥനായ റിങ്കു സിംഗ് രാഹി സർവീസിൽ നിന്നും രാജിവെച്ചത് താൻ നേരിടുന്ന ജാതിപരമായ വിവേചനത്തിലെലും ഉദ്യോഗസ്ഥതലത്തിലെ അഴിമതിയിലും പ്രതിഷേധിച്ചാണ് രാജി.ഉത്തർപ്രദേശ് കേഡറിലെ .ദളിത് വിഭാഗത്തിൽപ്പെട്ട തന്നെ ഭരണസംവിധാനം മനഃപൂർവം അവഗണിക്കുകയാണെന്നും, അഴിമതിക്കെതിരെയുള്ള തന്റെ നിലപാടുകൾ കാരണം നിരന്തരമായ പീഡനങ്ങൾ നേരിടേണ്ടി വന്നതായും അദ്ദേഹം ആരോപിച്ചു.യുപി റവന്യൂ ബോർഡിൽ ഉത്തരവാദിത്തപ്പെട്ട ചുമതലകളൊന്നുമില്ലാതെ തന്നെ മാറ്റിനിർത്തിയതായും ജോലിയില്ലാതെ ശമ്പളം വാങ്ങുന്നത് ഒരുതരം അഴിമതിയാണെന്നും അദ്ദേഹം…

Read More

വോട്ടിന് പണം എല്ലാം നോക്കാൻ മുകളിൽ ഡ്രോണുണ്ട്, 5 പേർ അറസ്റ്റിൽ

പുതുച്ചേരി:  നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നത് തടയാൻ ഡ്രോൺ നിരീക്ഷണവുമായി തിരഞ്ഞെടുപ്പ് വിഭാഗം. മണ്ണാഡിപേട്ട്, മംഗലം മണ്ഡലങ്ങളിലായി നടത്തിയ പരിശോധനയിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നായി 66,000 രൂപയും പിടിച്ചെടുത്തു. ഡ്രോൺ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഫ്ളയിംഗ് സ്ക്വാഡ് ആണ് പണം പിടികൂടിയത്. പ്രതികളെയും പിടിച്ചെടുത്ത തുകയും കൂടുതൽ നടപടികൾക്കായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പി. ജവഹർ ഒരു പ്രസ്താവനയിൽ പറഞ്ഞു. വോട്ടർമാർക്ക് പൈസ വിതരണം ചെയ്യുന്നുണ്ടോ…

Read More

പശ്ചിമ ബംഗാളിലെ സിലിഗുരി ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിയിൽ  കയറി കാവി പതാക ഉയർത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

കൽക്കത്ത:പശ്ചിമ ബംഗാളിലെ സിലിഗുരി ജില്ലയിൽ കഴിഞ്ഞ ദിവസം നടന്ന രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിയിൽ  കയറി കാവി പതാക ഉയർത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു കവാഖാലി പ്രദേശത്താണ് സംഭവം നടന്നത്, ഇത് സമൂഹങ്ങൾക്കിടയിൽ സംഘർഷത്തിന് ഇടയാക്കി റിപ്പോർട്ടുകൾ പ്രകാരം, ഘോഷയാത്രയിൽ പങ്കെടുത്ത ചിലർ വാളെടുക്കുന്നതും, നൃത്തം ചെയ്യുന്നതും, മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്നതും ഒബ്സർവർ റിപ്പോർട് ചെയ്തു രണ്ട് പേർ പള്ളി ഗേറ്റിലേക്ക് കയറി, വാളെടുക്കുമ്പോൾ പ്രകോപനപരമായി നൃത്തം ചെയ്തതായും, ജനക്കൂട്ടം അവരെ പ്രോത്സാഹിപ്പിച്ചതായും റിപ്പോർട്ടുണ്ട്. അവരിൽ ഒരാൾ…

Read More

ഫിഫ ലോക കപ്പ് 2026 ; മെസപ്പൊട്ടേമിയയിലെ സിംഹങ്ങൾ’ തിരിച്ചു വരുന്നു ബൊളീവിയയെ 2-1 ന് തോല്ലിച്ച് ഇറാഖ് യോഗ്യത നേടി.

മെക്സിക്കോസിറ്റി:മെസപ്പൊട്ടേമിയയിലെ സിംഹങ്ങൾ’ 40 വർഷത്തെകാത്തിരിപ്പിനൊടുവിൽ മെക്സിക്കോ സിറ്റിയിൽ നടന്ന ആവേശകരമായ ഇന്‍റർകോണ്ടിനെന്‍റൽ പ്ലേ-ഓഫ് മത്സരത്തിൽ ബൊളീവിയയെ 2-1 ന് തോല്ലിച്ച് ഇറാഖ 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി. 1986-ന് ശേഷം ആദ്യമായാണ് ഇറാഖ് ലോകകപ്പിന് യോഗ്യത നേടുന്നത്. അലി അൽ-ഹമ്മാദി, ക്യാപ്റ്റൻ ഐമൻ ഹുസൈൻ എന്നിവരാണ് നിർണ്ണായക മത്സരത്തിൽ ഇറാഖിനായി ഗോളുകൾ നേടിയത്. ഈ ചരിത്രനേട്ടം ബാഗ്ദാദിൽ വലിയ ആഘോഷങ്ങളാണ് നടക്കുന്നത് ഇറാഖ് ടീമിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പ് പ്രവേശനമാണിത്. 48 ടീമുകൾ മാറ്റുരയ്ക്കുന്ന 2026…

Read More