admin@10vision

സംസ്ഥാനത്ത് കോഴിയുടെ വില കുതിച്ചുയരുന്നു

കോഴിക്കോട്:സംസ്ഥാനത്ത് കോഴിയുടെ വില കുതിച്ചുയരുന്ന പുതുവർഷത്തിൽ സംസ്ഥാനത്ത് കോഴിയിറച്ചി വിൽപ്പനയിൽ റിക്കാർഡ് ആയിരുന്നു പുതുവത്സരത്തില്‍ മലയാളി അകത്തായത് 31.64 ലക്ഷം കിലോ കോഴിയിറച്ചിയാണെന്നുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പക്ഷിപ്പനി മൂലം ആലപ്പുഴയിലെ ചില പഞ്ചായത്തുകളില്‍ കോഴിയിറച്ചി വില്‍പ്പനയ്ക്കു നിരോധനമുണ്ടായിരുന്നെങ്കിലും കച്ചവടത്തെ കാര്യമായി ബാധിച്ചില്ല. അതേസമയം സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുകയാണ്. മലയാളികള്‍ക്ക് കോഴിയിറച്ചിയോടുള്ള പ്രിയമാണ് ഇത് കാണിക്കുന്നത്. കോഴിക്കോട് ബ്രോയിലര്‍ കോഴി ഇറച്ചി കിലോയ്ക്ക് 290 രൂപയായി. വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത….

Read More

ട്രമ്പിൻ്റെ അടുത്ത ആക്രമണം കൊളമ്പിയക്ക് നേരെയെന്ന് ഭീഷണി.

ന്യൂയോർക്ക്: ട്രമ്പിൻ്റെ അടുത്ത ആക്രമണം കൊളമ്പിയക്ക് നേരെയെന്ന് ഭീഷണി വെനിസ്വേലയിൽ അധിനിവേശം നടത്തിപ്രസിഡണ്ട്മ’ഡുറോയെ തട്ടിക്കൊണ്ടു പോയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ ഭീഷണിപ്പെടുത്തി. ക്യൂബയിലെ സർക്കാരും ഉടൻ വീഴുമെന്ന് അദ്ദേഹം വിശ്വസിക്കുന്നുവെന്നും പറഞ്ഞു. ഞായറാഴ്ച എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് ട്രംപ് നടത്തിയ വാർത്താ സമ്മേളനത്തിൽ ലാറ്റിനമേരിക്കയിൽ കൂടുതൽ സൈനിക ഇടപെടലുകൾ പരിഗണയിലെന്ന് സൂചിപ്പിച്ചു. കൊളംബിയയും വെനിസ്വേലയും “വളരെ രോഗികളാണ്” എന്നും ബൊഗോട്ടയിലെ സർക്കാർ ഒരു രോഗിയാണ്” എന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു….

Read More

മേയർ സ്ഥാനം ലഭിക്കാത്തതിൽ അതൃപതി പ്രകടമാക്കി ആർ ശ്രീലേഖ.

തിരുവനന്തപുരം: മേയർ സ്ഥാനം ലഭിക്കാത്തതിൽ അതൃപതി പ്രകടമാക്കി ആർ ശ്രീലേഖബി.ജെ.പി അവസാന നിമിഷം വാക്ക് മാറ്റിയെന്നും അവർ പറഞ്ഞു തിരുവനന്തപുരം കോർപ്പറേഷനിൽ താനായിരുന്നു മേയർ സ്ഥാനാർഥി തെരഞ്ഞെടുപ്പിൽ നിൽക്കാൻ താൻ വിസമ്മതിച്ചതാണ് . മേയർ ആകുമെന്ന് ബിജെപി നേതൃത്വം വാഗ്ദാനം നൽകിയതിനെ തുടർന്നാണ് മത്സരിച്ചത്. പക്ഷേ അവസാന നിമിഷം കേന്ദ്രനേതൃത്വം ഇടപെട്ടതോടെ തീരുമാനം മാറി. വി.വി രാജേഷും ആശാനാഥും നന്നായി പ്രവർത്തിക്കുമെന്ന് കേന്ദ്രത്തിന് ബോധ്യപ്പെട്ടതു കൊണ്ടാകാം തീരുമാനമെന്നും ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീലേഖ പറയുന്നു. അവസാന…

Read More

ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യഹരജിയിൽ വിധി ഇന്ന്.

ന്യൂഡൽഹി:വിചാരണ കൂടാതെ യു.എ. പി.എ ചുമത്തി അഞ്ച് വർഷമായി ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യഹരജിയിൽ വിധി ഇന്ന് സുപ്രിം കോടതിയിലെ ജഡ്ഡ്‌ജിമാരായ അരവിന്ദ് കുമാർ ,എൻ .വി .അൻജാരിയാ അടങ്ങുന്ന ബെഞ്ചാണ് വിധി പറയുന്നത് . രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം . ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവർ അഞ്ച് വര്ഷത്തിലധികമായി ജയിലിലാണ്. ഡൽഹി ജെൻയുവിലെ മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവർ, ഡൽഹി ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രിം…

Read More

അബൂദബി-ദുബൈ റോഡില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേര്‍ മരിച്ചു

അബൂദബി: അബൂദബി-ദുബൈ റോഡില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേര്‍ മരിച്ച. മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും ഇവരുടെ സഹായി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്. അബ്ദുല്‍ലത്തീഫും റുക്സാനയും അബൂദബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയില്‍ തീവ്ര പരിചരണത്തിലാണ്. ഇന്നലെ രാവിലെ അബൂദബി-ദുബൈ റോഡില്‍ ഷഹാമയ്ക്ക് അടുത്താണ് അപകടം. ദുബൈയില്‍ താമസിക്കുന്ന കുടുംബം…

Read More

തീപിടിത്തത്തിനു സാധ്യത: വിമാനത്തിനുള്ളിൽ പവര്‍ബാങ്കുകൾ നിരോധിച്ച് ഡിജിസിഎ, യാത്രക്കാർക്കായി ബോധവൽക്കരണം.

ന്യൂഡൽഹി വിമാനത്തിനുള്ളിൽ പവര്‍ബാങ്കുകൾ നിരോധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). പവർ ബാങ്കുകളും സ്പെയർ ബാറ്ററികളും ഹാൻഡ് ലഗേജിൽ മാത്രമേ അനുവദിക്കൂ എന്നും ഓവർഹെഡ് കംപാർട്ടുമെന്‍റുകളിൽ (സീറ്റിനു മുകളിലുള്ള ലോക്കറിൽ) സൂക്ഷിക്കാൻ കഴിയില്ലെന്നും ഡിജിസിഎ പുറത്തിറക്കിയ സര്‍ക്കുലറിൽ പറയുന്നു. വിമാനയാത്രക്കിടെ ലിഥിയം ബാറ്ററികൾക്ക് തീപിടിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് നടപടി. വിമാനയാത്രയ്ക്കിടെ പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് വിലക്കുന്നതാണ് പുതിയ സർക്കുലർ. വിമാനക്കമ്പനികൾ നൽകുന്ന ഇൻ-സീറ്റ്…

Read More

കോതാട് പാലത്തിൽനിന്ന് യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം.

കൊച്ചി: എറണാകുളം കോതാട് പാലത്തിൽനിന്ന് യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം ഇൻഫോപാർക്ക് ജീവനക്കാരനായ ഇടയക്കുന്ന് സ്വദേശി ആഷിഖ്(25) ആണ് പുഴയിൽ ചാടിയെന്ന് സംശയിക്കുന്നത്. യുവാവിനായി അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരും പുഴയിൽ തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ച അർധരാത്രിക്ക് ശേഷമാണ് സംഭവം. ശനിയാഴ്ച അർധരാത്രി 12 മണിവരെ ആഷിഖ് സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്നു. ഇതിനുശേഷമാണ് കാണാതായത്. പുലർച്ചെ മൂന്നുമണിയായിട്ടും മകൻ വീട്ടിൽ എത്താത്തതിനാൽ മാതാവ് മറ്റുള്ളവരെ വിവരമറിയിച്ചു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് കോതാട് പാലത്തിൽ ആഷിഖിന്റെ ബൈക്കും ഹെൽമെറ്റും…

Read More

വെനസിലയിൽ അമേരിക്കയുടെ  അധിനിവേശത്തിന് പിന്നാലെ വൈസ് പ്രസിഡന്റ് ഡെൽസിയെ പ്രസിഡണ്ടായി നിയമിച്ചു

കാരക്കാസ്:വെനസിലയിൽ അമേരിക്കയുടെ  അധിനിവേശത്തിന് പിന്നാലെ വൈസ് പ്രസിഡന്റ് ഡെൽസിറോഡ്രിഗസിനെ വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ആയി നിയമിച്ച് വെനസ്വേല സുപ്രീം കോടതി. വെനസ്വേലയിൽ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്ലോറസിനേയും ബന്ദികളാക്കി ന്യൂയോർക്കിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു വെനസ്വേല സുപ്രീം കോടതിയുടെ ഔദ്യോഗിക പ്രഖ്യാപനം. ആർട്ടിക്കിൾ 233, 234 പ്രകാരമുള്ള ഭരണഘടനാ വ്യവസ്ഥകൾ പ്രകാരമാണ് അധികാരക്കൈമാറ്റം. പ്രസിഡന്റിന്റെ അഭാവത്തിൽ എക്സിക്യൂട്ടീവ് അധികാരം വൈസ് പ്രസിഡന്റിനായിരിക്കുമെന്നാണ് ഭരണഘടനാ വ്യവസ്ഥ. മഡുറോയെ യുഎസ് ബന്ദിയാക്കി കൊണ്ടു പോയതിന്…

Read More

സൗദിയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ കുടുംബത്തിലെ നാലുപേർ മരിച്ചു.

മദീന: സൗദി അറേബ്യയിലെ മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ കുടുംബത്തിലെ നാലുപേർ മരിച്ചു മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്‌ കളത്തിൽ അബ്​ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത്‌ കളത്തിൽ ആദിൽ (14), ജലീലി​െൻറ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്​ദുൽ ജലീലും കുടുംബവും മദീന സന്ദർശനത്തിന്​ പുറപ്പെട്ടതാണ്​. കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനത്തിൽ ഏഴ്​ പേർ ഉണ്ടായിരുന്നു. അബ്ദുൽ ജലീലിന്റെ മറ്റു…

Read More

താമരശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാക്കൂർ സ്വദേശിനി ഹസ്ന കൊല്ലപ്പെട്ടതാണെന്ന് മാതാവ്.

താമരശ്ശേരി: ആൺ സുഹൃത്തിനൊപ്പം താമസിച്ച താമരശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാക്കൂർ സ്വദേശിനി ഹസ്ന കൊല്ലപ്പെട്ടതാണെന്ന് മാതാവ് ഹസ്ന ആത്മഹത്യ ചെയ്തതല്ലെന്നും സുഹൃത്ത് ആദിൽ കൊലപ്പെടുത്തിയതാണെന്നും ഹസ്നയുടെ മാതാവ് ആരോപിച്ചു. മരണപ്പെടുന്നതിന് മുൻപ് തന്നെ വിളിച്ചിരുന്നുവെന്നും കഴുത്തിൽ കണ്ട മുറിവ് സംശയാസ്പദമാണെന്നും മാതാവ് പറഞ്ഞു.കൈതപ്പൊയിലിലെ അപ്പാർട്ട്മെൻ്റിലാണ് ഹസ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘കഴിഞ്ഞമാസം 30 ന് എന്നെ 11 മണിയാകുന്ന സമയത്ത് വിളിച്ചിരുന്നു. ഉമ്മച്ചിയുടെ അരികത്ത് എനിക്ക് 10 മിനിറ്റ് നില്‍ക്കണം. ഉമ്മച്ചീന്റെ കൈയിന്ന് വെള്ളം വാങ്ങി…

Read More