ക്യൂബയെ ഏതെങ്കിലും രൂപത്തില്‍ ‘കൈക്കലാക്കാന്‍’ തനിക്ക് സാധിക്കുമെന്നും, ആ രാജ്യത്തിന്മേല്‍ തനിക്ക് ‘എന്തും ചെയ്യാനുള്ള അധികാരമുണ്ടെന്നും’ ട്രംപ്
വാഷിംഗ്ടടൺ:അയല്‍രാജ്യമായ ക്യൂബയ്ക്കെതിരെ തന്റെ നിലപാടുകള്‍ കടുപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്യൂബയെ ഏതെങ്കിലും രൂപത്തില്‍ ‘കൈക്കലാക്കാന്‍’ തനിക്ക് സാധിക്കുമെന്നും, ആ രാജ്യത്തിന്മേല്‍ തനിക്ക് ‘എന്തും ചെയ്യാനുള്ള അധികാരമുണ്ടെന്നും’ ട്രംപ പ്രസ്താവിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നതിനിടയിലാണ് ട്രംപിന്റെ ഈ പരാമര്‍ശം. ഓവല്‍ ഓഫീസില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ‘ക്യൂബയെ മോചിപ്പിക്കണോ അതോ പിടിച്ചെടുക്കണോ എന്നത് എന്റെ ഇഷ്ടമാണ്. സത്യം പറഞ്ഞാല്‍ എനിക്ക് അവിടെ എന്തും…

