AI girlfriend

admin@10vision

കരയുദ്ധം നടത്തിയാൽ പേർഷ്യൻ ഉൾക്കടലിൽ വ്യാപകമായി മൈനുകൾ വിതക്കും. ഇറാൻ

ടെഹ്റാൻ :കരയുദ്ധം നടത്തിയാൽ പേർഷ്യൻ ഉൾക്കടലിൽ വ്യാപകമായി മൈനുകൾവിതയ്ക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തി. ഇതു സംഭവിച്ചാൽ ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പൂർണമായി നിലയ്ക്കും. കരയുദ്ധത്തിന് ഇപ്പോൾ പദ്ധതിയൊന്നുമില്ലെന്നാണു ട്രംപിന്റെ നിലപാട്. എന്നാൽ, കരയുദ്ധത്തിനും ഒരുക്കമാണെന്നാണ് ഇസ്രയേൽ നിലപാട്. ലബനനിൽ സ്ഥിതി ചെയ്യുന്ന യുഎൻ സമാധാനസേനയുടെ ഓഫിസിൽ ഇന്നലെ ഷെല്ലാക്രമണം നടന്നു. ഇസ്രയേലിനു നേരെ ഹിസ്ബുല്ല ശക്തമായ ആക്രമണം നടത്തി. മധ്യ ഇസ്രയേലിൽ ഇന്നലെ ഇറാനിയൻ മിസൈലുകൾ എത്തിയെങ്കിലും അവ തകർത്തു. മറ്റൊരു സംഭവത്തിൽ, തെക്കൻ മധ്യ ഇസ്രയേലിൽ ഇന്നലെ…

Read More

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തുനൽകി കോൺഗ്രസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ വന്നത്ഏറ്റെടുത്ത് കോൺഗ്രസും. വിഷയം അന്വേഷിക്കണമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തുനൽകി ക്ലെറിക്കൽ പിഴവാണെന്ന കമ്മീഷന്റെ വിശദീകരണം വിശ്വാസ്യയോഗ്യമല്ലെന്നാണ് കോൺഗ്രസിന്റെ വാദം. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ അന്തർധാരയുണ്ടെന്നും സിപിഎമ്മടക്കമുള്ള രാഷ്ട്രീയപാർട്ടികൾ ആരോപിക്കുന്നു. അതേസമയം സംഭവിച്ചത് ക്ലെറിക്കൽ പിഴവാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. നടപടിക്രമങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ…

Read More

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ കോടികളുടെ ആസ്തികൾ മറച്ചു വെച്ചു , തെരഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി.

തിരുവനന്തപുരം:തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖ കോടിക്കണക്കിന് രൂപയുടെ ആസ്തികൾ മറച്ചുവെച്ചതായി പരാതി. കോൺഗ്രസ് ആണ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. ബെംഗളൂരുവിലെ 200 കോടി രൂപയുടെ ബംഗ്ലാവ് മറച്ചുവെച്ചതായാണ് പരാതി.നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ. കോറമംഗല തേർഡ് ബ്ലോക്കിലുള്ള 49000 അടി വിസ്‌തീർണമുള്ള പടുകൂറ്റൻ ബംഗ്ലാവ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ല എന്നാണ് പരാതി. നികുതി രേഖകൾ അടക്കം പങ്കുവെച്ചുകൊണ്ടാണ് കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത് എന്നും ഭൂമിവില…

Read More

ഇറാനെതിരായ സൈനിക ആക്രമണങ്ങളിൽ 5 ദിവസത്തെ ഇടവേള പ്രഖ്യാപിച്ച് ട്രംപ്. ട്രമ്പുമായി ചർച്ച നടത്തിയിട്ടില്ല – ഇറാൻ

വാഷിങ്ടൻ: 24 ദിവസമായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇറാനെതിരായ സൈനിക ആക്രമണങ്ങളിൽ 5 ദിവസത്തെ ഇടവേള പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് ട്രംപിന്റെ സമൂഹമാധ്യമമായ ട്രൂത്ത് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസും ഇറാനുമായി കഴിഞ്ഞ രണ്ടുദിവസങ്ങളായി ഫലപ്രദമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. ചർച്ചകളുടെ ഫലമായി ഇറാനിലെ ഊർജ സംരക്ഷണ പ്ലാന്റുകൾക്കും മറ്റും നടത്തിയ എല്ലാ സൈനിക നടപടികളും 5 ദിവസത്തേക്ക് നിർത്തിവയ്ക്കാൻ പ്രതിരോധ വകുപ്പിനോട് നിർദേശിച്ചു’’– ട്രംപ് കുറിച്ചു. അതേ സമയം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി…

Read More

ഡൽഹിയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ ഹരിയാന യിലെ പൽവാൽ ജില്ലയിലെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി.

ന്യൂഡൽഹി: രണ്ടാഴ്ചയായി കാണാതായ തെക്കുകിഴക്കൻ ഡൽഹിയിൽ നിന്നുള്ള മുഹമ്മദ് ഫൈസ് (23) എന്ന വിദ്യാർത്ഥിയെ ഹരിയാനയിലെ പൽവാൽ ജില്ലയിലെ ഒരു കനാലിൽ മരിച്ച നിലയി കണ്ടെത്തി. വിദ്യാർഥിയുടെ തിരോധാനവും മരണവും ഏറെ ദുരുഹമാണ്. ഓഖ്‌ലയ്ക്കടുത്തുള്ള മദൻപൂർ ഖാദറിൽ താമസിക്കുന്നയാളും ജാമിയ ഹംദാർദിലെ വിദ്യാർത്ഥിയുമായ ഫൈസ് മാർച്ച് 7 ന് രാത്രി 11:30 ഓടെ കുടുംബത്തെ അറിയിക്കാതെ വീട് വിട്ടിറങ്ങിയതതാണെന്ന് ബന്ധുക്കൾ പറഞ്ഞു .റംസാൻ മാസമായതിനാൽ, തറാവീഹ് പ്രാർത്ഥനകൾക്കോ ​​ഇഫ്താറിന് ശേഷമുള്ള ഒത്തുചേരലുകൾക്കോ ​​വേണ്ടി രാത്രിയിൽ പോകുന്നത് സാധാരണമായിരുന്നു,…

Read More

ഹിസ്ബുള്ള സ്പെഷ്യൽ ഫോഴ്‌സ് കമാൻഡർ അബു ഖലീൽ അൽ-ബെർഗിയെ ഇസ്രായേൽ വധിച്ചു,

ബൈറൂത്ത് : ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള സ്പെഷ്യൽ ഫോഴ്‌സ് കമാൻഡർ അബു ഖലീൽ അൽ-ബെർഗിയെ ഇസ്രായേൽ വധിച്ചു സമീപ മാസങ്ങളിൽ ഗ്രൂപ്പിന്റെ എലൈറ്റ് റഡ്‌വാൻ ഫോഴ്‌സിന് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചടികളിൽ ഒന്നാണിത്. തെക്കൻ ലെബനനിൽ ഒരു പ്രിസിഷൻ ഡ്രോൺ വഴി നടത്തിയ ആക്രമണത്തിലാണ് ബെർഗിയ കൊല്ലപ്പെട്ടത്. അതിർത്തി കടന്നുള്ള ഉയർന്ന സൈനിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മുന്നിലായിരുന്നു ഹിസ്ബുള്ളയുടെ പ്രത്യേക യൂണിറ്റുകൾ വടക്കൻ ഇസ്രായേലിലേക്ക് ശക്തമായ റോക്കറ്റ് ആക്രമണമാണ് നടത്തിയിരുന്നത് ഉയർന്ന പരിശീലനം ലഭിച്ച ഗറില്ലാ പോരാളികൾക്ക് പേരുകേട്ട…

Read More

കുടിവെള്ളത്തിന് വേണ്ടി പഞ്ചായത്തിന് മുമ്പിൽ വെള്ള പാത്രവുമായി വീട്ടമ്മമാരുടെ പ്രതിഷേധം

പെരുവയൽ: ( കോഴിക്കോട്) കുടിവെള്ളത്തിന് വേണ്ടി പഞ്ചായത്തിന് മുമ്പിൽ വെള്ള പാത്രവുമായി വീട്ടമ്മമാരുടെ പ്രതിഷേധം പെരുവയൽ പഞ്ചായത്തിലെ തടപ്പറമ്പ് 15-ാം വാർഡിലെ കല്ലട മേത്തൽ താമസിക്കുന്ന കുടുംബങ്ങളാണ് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പാത്രവുമായി പ്രതിഷേധിച്ചത്. കുടിവെള്ള ക്ഷാമം രൂക്ഷമായ ഇവിടെജലജീവൻ പദ്ധതി നടപ്പാക്കായിട്ടില്ല https://www.facebook.com/share/v/1C5MAgS62M/ പൈപ്പ് ലൈൻ തൊട്ടടുത്ത് എത്തിയിട്ടും ഉയർന്ന സ്ഥലത്ത് താമസിക്കുന്ന ഇവർക്ക് വെള്ളം ലഭിക്കാനുള്ള സൗകര്യം ബന്ധപ്പെട്ടവർ ഒരുക്കിയിട്ടില്ല എന്ന് ഇവർ പറഞ്ഞു. വെള്ളം കിട്ടാതെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലന്നും ഇവർ അറിയിച്ചു…

Read More

വണ്ടൂരിൽ വൻ അഗ്നിബാധ; നിരവധി വാഹനങ്ങൾ കത്തിനശിച്ചു

വണ്ടൂർ :കാളികാവ് റോഡിൽ കുരിക്കുണ്ടിൽ പെട്രോൾ പമ്പിന് സമീപം വൻ അഗ്നിബാധ. എൻ.എം. പഴക്കടയോട് ചേർന്ന് ഷെഡ്ഡിൽ നിർത്തിയിട്ട കാർ, ഗുഡ്‌സ്, ബൈക്ക് തുടങ്ങിയവ കത്തിനശിച്ചു. ഷെഡും പൂർണമായും കത്തിനശിച്ചു. ഉച്ചയ്ക്ക് 12.30 നാണ് തീപിടിത്തം ഉണ്ടായത്. അരമണിക്കൂറോളം തീ ആളിക്കത്തി. തിരുവാലിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. വണ്ടൂർ പൊലീസും നാട്ടുകാരും വാഹനങ്ങൾ തടഞ്ഞതു മൂലം കൂടുതൽ അപകടം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

Read More

സുൽത്താൻ ബത്തേരിയില്‍ വീടിന് തീപിടിച്ച് വയോധികന്‍ മരിച്ചു.

വയനാട്: സുൽത്താൻ ബത്തേരിയില്‍ വീടിന് തീപിടിച്ച് വയോധികന്‍ മരിച്ചു അമ്മായിപാലം പുത്തൻ വീട് കൃഷ്ണൻകുട്ടി (73) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാരും സ്ഥലത്തെത്തിയ സുൽത്താൻബത്തേരി പൊലീസും ഫയർഫോഴ്സും ചേർന്ന് തീ അണച്ചെങ്കിലും കൃഷ്ണൻ കുട്ടിയെ രക്ഷിക്കാനായില്ല. ഇദ്ദേഹം കിടന്നിരുന്ന മുറി പൂർണമായും കത്തി നശിച്ചു. അപകടസമയം കൃഷ്ണൻകുട്ടി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോട്ട് സർക്യൂട്ട് ആയിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം…

Read More

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ക്കെതിരെ വ്യക്തി ഹത്യ നടത്തിയ സോഷ്യൽ മീഡിയ ഹാൻഡി ലിനെതിരെ കേസെടുത്തു

മലപ്പുറം :മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ക്കെതിരെലൈംഗികാരോപണം ഉന്നയിച്ച അജ്ഞാത ഐഡിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിൽ കേസെടുത്തു.  മുസ്‍ലിം ലീഗ് പരാതിയിൽ മലപ്പുറം സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്. അപകീർത്തിപ്പെടുത്തൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അക്കൗണ്ട് വഴിയാണ് സാദിഖലി തങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ചത്. അടുത്തിടെയാണ് അക്കൗണ്ട് ആരംഭിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാജ പോസ്റ്റ് പ്രചരിപ്പിച്ച സൈബർ ഹാൻഡിലുകൾക്കെതിരെയും ലീഗ് പരാതി നൽകും.ആരോപണം ഉന്നയിച്ച ഫേസ്ബുക്ക് അക്കൗണ്ട് ഫോളോ ചെയ്തിരിക്കുന്നത് സിപിഎം…

Read More