പോളിങ് കുതിപ്പ് ; ഉച്ച വരെ 49 ശതമാനത്തിന് മുകളിൽ
കേരളത്തിലെ 17-ാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ആരംഭിച്ചു. 140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഉച്ചവരെ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. 49.86 ശതമാനമാണ് 1.20 വരെയുള്ള പോളിങ്. രാവിലെ മുതൽ ബൂത്തുകളിൽ നീണ്ട ക്യൂ ആയിരുന്നു. തൃപ്പൂണിത്തുറയിലാണ് ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത്. മൂന്നാം തവണയും ഭരണം നേടാനായി എല്‍ഡിഎഫും പത്ത് വര്‍ഷത്തിന് ശേഷം അധികാരക്കസേരയില്‍ എത്താന്‍ യുഡിഎഫും കിണഞ്ഞ് പരിശ്രമിക്കുന്ന തെരഞ്ഞെടുപ്പാണിത്. അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവുമായി എന്‍ഡിഎയെയും രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച…

