അതിർത്തി കടന്നും പ്രണയിക്കാം . പ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ:അതിർത്തി കടന്നും പ്രണയിക്കാമെന്നുള്ള പ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടത. വിവാഹം ഇന്ത്യൻ പൗരന്മാർ തമ്മിൽ തന്നെ ആകണമെന്നില്ലെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തമിഴ്നാട് സ്വദേശിയെ വിവാഹം ചെയ്ത ശ്രീലങ്കൻ യുവതിയുടെ ഹർജിയിലാണ് കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്. യുവതിയെ നാടുകടത്തരുതെന്ന് ജസ്റ്റിസ് ജിആർ സ്വാമിനാഥൻ ഉത്തരവിട്ടു. പങ്കാളികൾക്ക് ഒന്നിച്ചു ജീവിക്കാമെന്നത് ഭരണഘടന നൽകുന്ന മൗലികാവകാശമാണെന്നും കോടതി പറഞ്ഞു. അതേസമയം, യുവതിക്ക് മുന്നിൽ രണ്ട് വഴികൾ ഉണ്ടെന്നും കോടതി പറഞ്ഞു. ഇന്ത്യയിൽ എത്തി 7 വർഷം ആകുമ്പോൾ പൗരത്വത്തിന് അപേക്ഷ…

