AI girlfriend

admin@10vision

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡീപ് ഫേക്ക് വീഡിയോകള്‍, ഓഡിയോകള്‍ ഉപയോഗിച്ചുള്ള പ്രചരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡീപ് ഫേക്ക് വീഡിയോകള്‍, ഓഡിയോകള്‍ ഉപയോഗിച്ചുള്ള പ്രചരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് വ്യാജ ചിത്രങ്ങളും, ശബ്ദ സന്ദേശങ്ങളും ഉപയോഗിച്ചുള്ള പ്രചാരണങ്ങളില്‍ നടപടിയുണ്ടാകുമെന്ന് കമ്മീഷന്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ എ.ഐ വീഡിയോകള്‍ ഉപയോഗിക്കുന്നത് വ്യാപകമായതിന് പിന്നാലെയാണ് നടപടി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഔദ്യോഗിക പേജുകളില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യാനും നിര്‍ദേശമുണ്ട്. എ.ഐ കണ്ടന്റുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ നിര്‍മാതാവിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഹരിത പെരുമാറ്റച്ചട്ടം തദ്ദേശ തെരഞ്ഞെടുപ്പിനായി ഹരിത പെരുമാറ്റച്ചട്ടം തെരഞ്ഞെടുപ്പ്…

Read More

വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

കുറ്റിക്കാട്ടൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിപെരുവയൽ പഞ്ചായത്ത് ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ പാലാഴി പ്രഖ്യാപനം നടത്തി. പാലത്തായി പീഡന കേസ് പുറത്തുകൊണ്ടു വരുന്നതിൽ വെൽഫെയർ പാർട്ടിയും വുമൺ ജസ്റ്റിസ്മൂവ്മെന്റും മുന്നിൽ നിന്ന് നയിച്ചു എന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി എന്നും ഇരകളോടൊപ്പം നിൽക്കുമ്പോൾ ഭരണകൂടങ്ങൾ വേട്ടക്കാരോടൊപ്പംനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നാംഘട്ടത്തിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ: വാർഡ് 15: മൈമൂന ടീച്ചർ വാർഡ് 16: നുസൈബ ടീച്ചർ വാർഡ് 19:…

Read More

പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയെ കീഴ്‌പ്പെടുത്തിയ ഹീറോയെ കണ്ടെത്തി.

തിരുവനന്തപുരം ∙ വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ വച്ച് പെണ്‍കുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയെ കീഴ്‌പ്പെടുത്തി ഹീറ ആയ ബിഹാർ നളന്ദ സ്വദേശി ശങ്കർ പാസ്വാൻ താമസിക്കുന്നത് കൊച്ചുവേളിയിൽ. കൊച്ചുവേളി വ്യവസായ ഏരിയയിലെ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശങ്കർ. ട്രെയിനിലെ ആക്രമണവും ശങ്കർ പാസ്വാന്റെ രക്ഷാപ്രവർത്തനവും കേരളത്തിൽ വലിയ വാർത്തയായെങ്കിലും ഇതര സംസ്ഥാനക്കാരനായ ശങ്കർ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. അതിനാലാണ് പൊലീസിനു മുന്നിൽ ശങ്കർ വരാതിരുന്നത് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ശങ്കർ പാസ്വാനെ…

Read More

പാലത്തായി പത്മരാജനെ ശിക്ഷിച്ചതിന് പിന്നാലെ സംഘപരിവാര്‍ അനുകൂലികളുടെ വിദ്വേഷ പ്രചരണം.

കോഴിക്കോട്: പാലത്തായി കേസില്‍ ബി.ജെ.പി നേതാവ് കെ. പത്മരാജനെ മരണം വരെ ജീവപര്യന്തം തടവിന് വിധിച്ചതിന് പിന്നാലെ സംഘപരിവാര്‍ അനുകൂലികളുടെ വിദ്വേഷ പ്രചരണ. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ പാലത്തായിയിലെ സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി പ്രതികരിച്ചതിന് പിന്നാലെയാണ് ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നതെന്നാണ് ഹിന്ദുത്വവാദിയായ പ്രതേഷ് വിശ്വാനന്ദിന്റെ വാദം. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൗരത്വ ഭേദഗതിയെ അനുകൂലിച്ചുള്ള പോസ്റ്റ് പത്മരാജന്‍ ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിനുപിന്നാലെ പാലത്തായി സ്‌കൂളിലെ ഒരു അറബി അധ്യാപിക പത്മരാജനെതിരെ…

Read More

പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത. കരുളായി തെക്കേമുണ്ട ആറാട്ടു തൊടി സുഹൈലിനെ(35)യാണ് പ്രത്യേക കുറ്റാന്വേഷണ സംഘം എടവണ്ണയില്‍നിന്ന് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. സ്‌കുളിലേക്ക് പോവുകയായിരുന്ന കുട്ടികളെ തന്റെ ഗുഡ്സ് വാഹനത്തില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കുട്ടികളുടെ ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പൂക്കോട്ടുംപാടം സ്റ്റേഷനിലെ എസ്.ഐമാരായ ജെയിംസ് ജോണ്‍,…

Read More

എസ്‌ഐആര്‍ സമ്മർദ്ദം പയ്യന്നൂരിൽ ബി.എൽ. ഒ ജീവനൊടുക്കി.

കണ്ണൂർ :പയ്യന്നൂര ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ ജീവനൊടുക്കി. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്‌ഐആര് ജോലി സംബന്ധമായ സമ്മര്‍ദമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബൂത്ത്‌ലെവല്‍ ഓഫീസറായ (ബിഎല്‍ഒ) അനീഷ് ജോര്‍ജ് ജോലി സമ്മര്‍ദത്തെക്കുറിച്ച് നേരത്തേ തന്നെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായാണ് സൂചന. ബിഎല്‍ഒ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജോലി സമ്മർദത്തെ കുറിച്ച് അനീഷ് വീട്ടുകാരോട് പറഞ്ഞിരുന്നു. ഇന്ന് രാവിലെ വീട്ടുകാർ…

Read More

സംഘ് പരിവാറിനെ ആത്മഹത്യ പിടികൂടുന്നു. തിരുവനന്തപുരത്ത് മഹിളാ മോർച്ച നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു.

സംഘ് പരിവാറിനെ ആത്മഹത്യ പിടികൂടുന്നു തിരുവനന്തപുരത്ത് മഹിളാ മോർച്ച നേതാവ് ആത്മഹത്യക്ക് ശ്രമിച്ചു തിരുവനന്തപുരം∙സംഘ് പരിവാറിനെ ആത്മഹത്യ പിടികൂടുന്നു. സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് നഗരസഭയിലെ പനയ്‌ക്കോട്ടല വാർഡിലെ ശാലിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മഹിളാ മോർച്ചയുടെ ജില്ലാ നേതാവ് കൂടിയാണ് ശാലിനി. ഇന്ന് പുലർച്ചെയാണ് നെടുമങ്ങാട്ടിലെ വീട്ടിൽ ശാലിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശാലിനിയു‌ടെ മകനാണ് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത് കണ്ടെത്തിയത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു….

Read More

കണ്ണൂരിൽ യുവാവ് വെടിയേറ്റു മരിച്ചു.

പെരിങ്ങോം (കണ്ണൂർ) :  കണ്ണൂർ വെള്ളോറയിൽ യുവാവ് വെടിയേറ്റു മരിച്ച. താഴെ എടക്കോത്തെ നെല്ലംകുഴിയിൽ ഷിജോ (37) ആണ് മരിച്ചത്. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സംശയം.‌ ഇന്ന് പുലർച്ചെ 5.30നായിരുന്നു സംഭവം. ഷിജോയുടെ ഒപ്പമുണ്ടായിരുന്ന വെള്ളോറയിലെ ഷൈൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Read More

പാർട്ടിക്ക് അയക്കൂറയും ചിക്കനും കിട്ടിയില്ല; ബാലുശ്ശേരിയിൽ ഹോട്ടൽ അടിച്ചു തകർത്തു, ജീവനക്കാർക്ക് പരുക്ക്.

പാർട്ടിക്ക് അയക്കൂറയും ചിക്കനും കിട്ടിയില്ല; ബാലുശ്ശേരിയിൽ ഹോട്ടൽ അടിച്ചു തകർത്തു, ജീവനക്കാർക്ക് പരുക്ക് ബാലുശ്ശേരി | പൊള്ളിച്ച അയക്കൂറയും ചിക്കനും കിട്ടാത്തതിൽ പ്രകോപിതരായി പാർട്ടിയ്ക്ക് എത്തിയവർ ഹോട്ടൽ അടിച്ചു തകർത്തു. നന്മണ്ട പതിനാലിലെ ഫോർട്ടിൻസ് ഹോട്ടലിലാണ് സംഭവം. അയക്കൂറയും ചിക്കനും തരാൻ പാർട്ടി സംഘടിപ്പിച്ചവർ നിർദേശം നൽകിയിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞതിൽ പ്രകോപിതരായ സംഘം ഹോട്ടലിലെ മേശകളും കസേരകളും അടിച്ചുതകർക്കുകയായിരുന്നു. ജീവനക്കാരെയും മര്‍ദിച്ചു. വ്യക്തിപരമായ ആഘോഷത്തിന്റെ ഭാഗമായി ഹോട്ടലില്‍ 40 പേര്‍ക്ക് ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നു. ചിക്കന്‍ ബിരിയാണി,…

Read More

ചെക്ക് പോസ്റ്റില്‍ നാടകീയ രംഗങ്ങള്‍: ഉറങ്ങുകയാണെന്ന് പറഞ്ഞു, കാറില്‍ മൃതദേഹം; മൂന്നുപേര്‍ കസ്റ്റഡിയില്‍.

വീരാജ്പേട്ട: കുടക്ജില്ലയിലെ സിദ്ധാപുരക്ക് സമീപം സ്ത്രീയുടെ മൃതദേഹവുമായി കാറില്‍ സഞ്ചരിച്ച മൂന്ന് പുരുഷന്മാരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച അർധരാത്രി മാല്‍ദാരെ-ലിംഗാപുര ഫോറസ്റ്റ് ചെക്ക്-പോസ്റ്റിലെ വനം ഉദ്യോഗസ്ഥർ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് സംഭവം.ഹരിയാനയില്‍ രജിസ്റ്റർ ചെയ്ത ഒരു കാർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കാറില്‍ മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. കാറിലുണ്ടായിരുന്ന പുരുഷന്മാർ, സ്ത്രീ ‘ഉറങ്ങുകയാണെന്ന്’ വനം ഉദ്യോഗസ്ഥരോട് പറഞ്ഞതായിട്ടാണ് വിവരം. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വനം ഉദ്യോഗസ്ഥർ യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും കാർ വിശദമായി പരിശോധിക്കുകയുമായിരുന്നു….

Read More