AI girlfriend

admin@10vision

ചെർപുളശേരി എസ്എച്ച്ഒ ജീവനൊടുക്കി; പൊലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ.

പാലക്കാട് :ചെർപുളശേരി എസ്എച്ച്ഒ കോഴിക്കോട് തൊട്ടിൽപാലം സ്വദേശി ബിനു തോമസ് (52) ജീവനൊടുക്കി. വൈകിട്ടോടെ സഹപ്രവർത്തകരാണ് ബിനു തോമസിനെ തൂങ്ങിയ നിലയിൽ കാണുന്നത്. പൊലീസ് ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മരണ കാരണം വ്യക്തമല്ല. ജോലി സമ്മർദമാകാം ആത്മഹത്യയ്ക്ക് പിന്നിലെന്ന് പറയുന്നതെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ആറുമാസം മുൻപാണ് ബിനു തോമസ് സ്ഥലംമാറ്റം ലഭിച്ച് ചെർപുളശേരിയിൽ എത്തിയത്.

Read More

ആർ. എസ്. എസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം എഴുതി വെച്ച് തൃക്കണാപുരം വാര്‍ഡില്‍ ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആർ. എസ്. എസ്. പ്രതിക്കൂട്ടിൽ

തിരുവനന്തപുരം: ആർ. എസ്. എസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം എഴുതി വെച്ച് തൃക്കണാപുരം വാര്‍ഡില്‍ ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആർ. എസ്. എസ്. പ്രതിക്കൂട്ടി .തൃക്കുന്നാപുരം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിച്ചിരുന്ന ആനന്ദ് കെ തമ്പിയാണ് ആത്മഹത്യ ചെയ്തത്. സീറ്റ് ലഭിക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. മാധ്യമ സ്ഥാപനങ്ങളിലേക്ക് വാട്‌സാപ്പിലൂടെ ആത്മഹത്യ കുറിപ്പ് അയച്ച ശേഷമാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. സീറ്റ് ലഭിക്കാത്തതിനാല്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ആനന്ദ് തീരുമാനിച്ചിരുന്നു. തൃക്കണാപുരത്ത് വി. വിനോദ്…

Read More

തിരിച്ചടി,തിരുവനന്തപുരം കോർപ്പറേഷനിലെ യു ഡി.എഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കി.

തിരുവനന്തപുരം :കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. യു.ഡി.എഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന്നീക്കിയതാണ് തിരിച്ചടിയ്ക്ക് കാരണം.പേര് വെട്ടിയതിനാല്‍ വൈഷ്ണയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. മേല്‍വിലാസത്തില്‍ പിഴവ് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.സി.പി.ഐ.എം ബ്രാഞ്ച് കമ്മിറ്റിയംഗം ധനേഷ് കുമാറിന്റെ പരാതിയിലാണ് കമ്മീഷന്‍ നടപടിയെടുത്തത്. കെ.എസ്.യു വൈസ് പ്രസിഡന്റായ വൈഷ്ണ മുട്ടട ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ്.ഹിയറിങ്ങിന് പരാതി ഉന്നയിക്കാത്തവരുടെ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് (ശനി) പരിഗണിച്ചതായും വോട്ടര്‍ പട്ടികയിലെ തിരുത്ത്…

Read More

എസ്.ഐ.ആറിനെതിരെ സി.പി.ഐ.എം സുപ്രീം കോടതിയെ സമീപിക്കുമെന്ന് എം.വി. ഗോവിന്ദന്‍.

തിരുവനന്തപുരം: എസ്.ഐ.ആറിനെതിരെ സി.പി.ഐ.എം സുപ്രീം കോടതിയെ സമീപിക്കുമെന്ന് എം.വി. ഗോവിന്ദന്. രാഷ്ട്രീയപരമായും നിയമപരമായും എസ്.ഐ.ആറിന് എതിരെ പോരാടാനാണ് പാര്‍ട്ടി തീരുമാനിച്ചതെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. അതേസമയം തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കില്ലെന്നും എസ്.ഐ.ആര്‍ നടപടിക്രമങ്ങളോട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഫലപ്രഥമായി ഇടപെട്ട് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതില്‍ എല്ലാവരെയും സഹായിക്കണം. എസ്.ഐ.ആറിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും കേസിന് പോകുകയും ചെയ്തു എന്നതുകൊണ്ട്, വോട്ടര്‍ പട്ടിക തയ്യാറാക്കുന്ന പ്രക്രിയയില്‍ നിന്ന് പിന്നോട്ട് പോയാല്‍…

Read More

പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ആർ.എസ് എസ്. പ്രാദേശിക നേതാവും അധ്യാപകനുമായ പത്മരാജൻ നിരപരാധി, കേസിന് പിന്നിൽ എസ്. ഡി. പി. ഐ. ജമാഅത്തെ ഇസ് ലാമി , പ്രതിഭാഗം അഭിഭാഷകൻ.

കണ്ണൂർ: പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ആർ.എസ് എസ്. പ്രാദേശിക നേതാവും അധ്യാപകനുമായ പത്മരാജൻനിരപരാധിയെന്ന് പ്രതിഭാ​ഗം അഭിഭാഷകൻ പ്രേമരാജൻ. കേസിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയ്യുമാണെന്ന് അദ്ദേഹം പറഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് കെ.പത്മരാജൻ ശിക്ഷിക്കപ്പെടുന്നതെന്ന് പ്രേമരാജൻ പറഞ്ഞു. ‘ഈ കേസ് കാരണം ഭാര്യയോ മക്കളോ ജീവനൊടുക്കിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം പ്രദേശത്തെ എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി നേതൃത്വത്തിനായിരിക്കുമെന്ന് പത്മരാജൻ കോടതിയിൽ പറഞ്ഞു. നാളെ ഒരു പൊതു പ്രവര്‍ത്തകനോ അധ്യാപകനോ രാഷ്ട്രീയ പ്രവര്‍ത്തകനായി എന്ന പേരില്‍ ഇത്തരമൊരു കെട്ടിച്ചമച്ച കേസുകളുണ്ടാവാതിരിക്കട്ടെ…

Read More

കോഴിക്കോട് കോർപ്പറേഷൻ വി.എം വിനു യുഡിഎഫ് മേയർ സ്ഥാനാർഥി, മുസ്‌ലിം യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയ ഡെപ്യൂട്ടി മേയർ.

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ മേയർ , ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി. സംവിധായകൻ വി.എം വിനു യുഡിഎഫ് മേയർ സ്ഥാനാർഥിയും . മുസ്‌ലിം യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്‌ലിയ ഡെപ്യൂട്ടി മേയർസ്ഥാനാർഥിയുമായി പ്രഖ്യാപിച്ചു.. ഇന്ന് വൈകിട്ട് റോഡ് ഷോയോടെ പ്രചാരണം ആരംഭിക്കും.കല്ലായി ഡിവിഷനിൽ നിന്നാണ് വി.എം വിനു മത്സരിക്കുന്നത്. കുറ്റിച്ചിറ വാർഡിൽ നിന്നാണ് ഫാത്തിമ തഹ്‌ലിയ വോട്ട് തേടുക. കോഴിക്കോടിന് കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് വി.എം വിനു പ്രതികരിച്ചിരുന്നു. രാഷ്ട്രീയ പശ്ചാത്തലമില്ല, പദവിയില്‍ ആഗ്രഹമില്ലെന്നും…

Read More

പാലത്തായി പീഡനക്കേസിൽ അധ്യാപകനായ ആർഎസ്എസ് നേതാവ് കുനിയിൽ പത്മരാജന് മരണംവരെ ജീവപരന്ത്യം.

തലശ്ശേരി: പാലത്തായി പീഡനക്കേസിൽ അധ്യാപകനായ ആർഎസ്എസ് നേതാവ് കുനിയിൽ പത്മരാജന് മരണംവരെ ജീവപരന്ത്യ. പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവ് ഉൾപ്പെടെ 40 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി ശിക്ഷ വിധിച്ചത്. സംഘപരിവാർ അധ്യാപക സംഘടനാ ജില്ലാ നേതാവാണ് പ്രതി പത്മരാജൻ അതേസമയം, കേസ് പരിഗണിക്കവെ പ്രതിഭാ​ഗത്തിന്റെ വാദങ്ങൾ പൊളിച്ച് സുപ്രധാന നിരീക്ഷണങ്ങളാണ് കോടതി നടത്തിയത്. കേസ് കെട്ടിച്ചമച്ചതല്ലെന്നും പ്രതിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി….

Read More

കൊല്ലത്ത് ആഭിചാരത്തിന്റെ മറവില്‍ ക്രൂരത; 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി പിടിയില്‍.

കൊല്ലം:കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. പൂജക്ക് എത്തിയപ്പോള്‍ പീഡിപ്പിച്ചെന്ന് നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തി. മകളോട് മോശമായി പെരുമാറിയെന്ന് അമ്മ ട്വന്റിഫോറിനോട് പറഞ്ഞു. വിശ്വാസത്തെ മുതലെടുത്ത് പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. കോഴിബലി നടക്കുന്നത് കണ്ടെന്നും യുവതിയുടെ മൊഴി. ഷിനു മന്ത്രവാദത്തിന്റെ പേരില്‍ നിരവധി പേരില്‍ നിന്നായി തട്ടിയെടുത്തത് ലക്ഷങ്ങളാണെന്നാണ് വിവരം. ഭർത്താവുമായുള്ള പ്രശ്നം പരിഹരിക്കാനാനെത്തിയ യുവതിയോട് കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പതിനായിരങ്ങളാണ് ഇയാള്‍ ഫീസായി ആവശ്യപ്പെട്ടത്….

Read More

കുട്ടികളെയുമായി സ്കൂളിലേക്ക് പുറപ്പെട്ട ബസ് ഡ്രൈവർ കുട്ടികളുടെ മുമ്പിൽ കുഴഞ്ഞു വീണു മരിച്ചു.

ഗുരുവായൂർ: കുട്ടികളെയുമായി സ്കൂളിലേക്ക് പുറപ്പെട്ട ബസ് ഡ്രൈവർ കുട്ടികളുടെ മുമ്പിൽ കുഴഞ്ഞു വീണു മരിച്ച.  അങ്കിളിന്റെ വിയോഗത്തിൽ ഞെട്ടിയിരിക്കയാണ്  കുട്ടികൾ . വെള്ളിയാഴച സ്ളിലേക്ക്‌ പോകുന്നതിനിടെയാണ് ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചത് . പാലുവായ് സെയ്ന്റ് ആന്റണീസ് യുപി സ്‌കൂളിലെ ബസ് ഡ്രൈവർ ചക്കംകണ്ടം മാടാനി വീട്ടിൽ രാജൻ (55) ആണ് മരിച്ചത്.യാത്രയ്ക്കിടെ അവശത തോന്നിയപ്പോഴേക്കും ഡ്രൈവർ വാഹനം അരികിലേക്കൊതുക്കിനിർത്തി. വെള്ളിയാഴ്‌ച രാവിലെ കാർഗിൽ നഗറിലാണ് സംഭവം. നെഞ്ചിൽ ഉഴിഞ്ഞ് ഡ്രൈവർ അസ്വസ്ഥനാകുന്നത് കണ്ട കുട്ടികൾ അമ്പരപ്പിലായി അപ്പോഴേക്കും ബസ്…

Read More

ബീഹാർ തെരഞെടുപ്പിൽ കനത്ത തിരിച്ചടിയിലും വോട്ട് വിഹിതത്തിൽ ഒന്നാമനായി ആർ ജെ.ഡി.

പാട്‌ന: ബീഹാർ തെരഞെടുപ്പിൽ കനത്ത തിരിച്ചടിയിലും വോട്ട് വിഹിതത്തിൽ ഒന്നാമനായി ആർ ജെ.ഡി 25 സീറ്റ് മാത്രം നേടിയ ആർ ജെ ഡി മൊത്തം പോൾ ചെയ്ത 22.8 ശതമാനം നേടിയ അടിത്തറ ബദ്രമാക്കി. ബി.ജെ.പി ക്ക് 20.9 ശതമാനമാണ് വോട്ട് വിഹിതം. എസ്.ഐ.ആര്‍, വോട്ട് ചോരിവിവാദങ്ങള്‍ക്കിടെ നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 243 സീറ്റില്‍ 202ലും വിജയിച്ചാണ് ജെ.ഡിയു – ബി.ജെ.പി സഖ്യം അധികാരക്കസേര കൈവിടാതെ കാത്തത്. 2020ല്‍ എന്‍.ഡി.എ സഖ്യത്തിന് കടുത്ത മത്സരം നല്‍കിയ മഹാഗഡ്ബന്ധന്‍…

Read More