ബഹ്‌റൈനിൽ യുഎസ് നാവികസേനയുടെ ആസ്ഥാനത്തിന് നേരെ ഇറാൻ ആക്രമണത്തിൽ 21 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു.
മനാമ: ബഹ്‌റൈനിലെ മനാമയിലുള്ള യുഎസ് നാവികസേനയുടെ അഞ്ചാം ഫ്ലീറ്റ് ആസ്ഥാനത്തിന് നേരെ ഇറാൻ വൻതോതിലുള്ള മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ 21 അമേരിക്കൻ സൈനികർ കൊല്ലപ്പട്ടതായി ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ആസ്ഥാനത്ത് വലിയ തോതിൽ തീപിടുത്തം ഉണ്ടായതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയെ വധിച്ച അമേരിക്കൻ-ഇസ്രായേൽ സംയുക്ത നീക്കമായ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ക്കുള്ള കൃത്യമായ പ്രതികാരമാണിതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചു. ഫെബ്രുവരി 28-നും മാർച്ച് 6-നുമായി നടന്ന ആക്രമണങ്ങളിൽ ഷഹീദ്-136…

