AI girlfriend

admin@10vision

ഡൽഹിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ 21 ആയി.

ഡൽഹി :ഡൽഹിയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ 21 ആയി.മാളവ്യ നഗറിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്.മരിച്ചവരുടെ കുടുംബത്തിന് കേന്ദ്രം 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.പ്രധനമന്ത്രി അനുശോചനം രേഖപ്പെടുത്തി. സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത വ്യകതമാക്കി. ദുരിതമനുഭവിക്കുന്നവർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്നും അവർ അറിയിച്ചു.ലെമൺ ഗ്രീൻ ഹോട്ടലിൽ അനുമതിയില്ലാതെ 25 മുറികൾ പ്രവർത്തിച്ചുവെന്നാണ് വിവരം. ഹോട്ടൽ പ്രവർത്തിച്ചിരുന്നത് നിയമവിരുദ്ധമായി എന്ന് റിപ്പോർട്ട്. 6 മുറികൾക്കായിരുന്നു ലൈസൻസ്…

Read More

കുവൈത്ത് എയർപോർട്ടിൽ ഇറാന്‍റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്, വിമാന സർവീസുകൾ നിലച്ച

കുവൈത്ത് സിറ്റി :കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചു. പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി. ആക്രമണത്തെ തുടർന്ന് ടെർമിനൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടമുണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. സാഹചര്യങ്ങൾ സായുധ സേന…

Read More

ബി.ജെ.പി അക്രമത്തിനെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച്  മമത ബാനർജി. ഇന്ത്യ സഖ്യത്തിനൊപ്പം ചേരും

കൊൽക്കത്ത: ബി.ജെ.പി അക്രമത്തിനെതിരെ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച്  മമത ബാനർജ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിൽ നടന്ന അക്രമസംഭവങ്ങൾ , കുടിയൊഴിപ്പിക്കലുകൾ, അഭിഷേക് ബാനർജി ഉൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള ആക്രമണം എന്നീ വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് മമത ബാനർജി കൊൽക്കത്തയിൽ ധർണ പ്രഖ്യാപിച്ചത്. പ്രതിഷേധത്തിന് അനുമതി നിഷേധിക്കാൻ പോലീസ് ശ്രമിച്ചപ്പോൾ മമതയുടെ പ്രതികരണം താൻ ഡൽഹിയിൽ പോയി പ്രതിഷേധം നടത്തുമെന്നായിരുന്നു. 177 ഓളം സീറ്റുകളിൽ ബിജെപി വോട്ട് കൊള്ള നടത്തിയതായും മമത രോപിച്ചു. പ്രതിസന്ധി ഘട്ടത്തിൽ തന്റെ പാർട്ടി…

Read More

ബസുകൾ കൂട്ടിയിടിച്ച് തീപ്പിടിച്ചു.ഏഴു പേർക്ക് ദാരുണാന്ത്യം 

സൂറത്ത്: രണ്ടു ബസുകൾ കൂട്ടിയിടിച്ച് തീപ്പിടിച്ചു.ഏഴു പേർക്ക് ദാരുണാന്ത്യം ഏകദേശം 40 പേർക്ക് പരിക്കേറ്റു. ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ ബർദോളിക്ക് സമീപം ചൊവ്വാഴ്ചയാണ് സംഭവം. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (എം.എസ്.ആർ.ടി.സി) ബസുകളാണ് അപകടത്തിൽപ്പെട്ടത്. കൂട്ടിയിടിയെത്തുടർന്ന് ഒരു ബസിന് തീപിടിച്ചു. തീപിടിച്ച ബസിലുണ്ടായിരുന്നവരാണ് മരിച്ച ഏഴു പേരും.മഹാരാഷ്ട്രയെയും ഗുജറാത്തിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 53ൽ ഉവ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നതെന്ന് അധികൃതർ അറിയിച്ചു. സൂറത്തിൽനിന്ന് ധൂലെയിലേക്ക് പോകുകയായിരുന്ന ബസും ചാലിസ്ഗാവിലെത്തി സൂറത്തിലേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.ബർദോളിയിൽനിന്ന്…

Read More

കിണറ്റിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

കണ്ണൂർ: ആലക്കോട് കരുവഞ്ചാലിൽ കിണറ്റിൽ വീണ് ഓട്ടോറിക്ഷാ ഡ്രൈവർ മരണപ്പെട്ടു. കരുവഞ്ചാൽ പുളിയൻപറമ്പ് സ്വദേശി രാജേഷ് (43) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. കരുവഞ്ചാൽ മെയിൻ സ്റ്റാൻഡിലെ സജീവ സാന്നിധ്യമായിരുന്ന രാജേഷ് ദീർഘനാളായി ഇവിടെ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സഹപ്രവർത്തകർക്കും നാട്ടുകാർക്കും വലിയ ആഘാതമായി. നിലവിൽ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മരണകാരണം സംബന്ധിച്ച കൂടുതൽ…

Read More

പശ്‌ചിമേഷ്യ ആശങ്കയിൽ ; കുവൈത്ത് ,ബഹ്റൈൻ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം .

മനാമ :കുവൈത്ത് ബഹ്റൈൻ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം എന്നാൽ ഒന്നിലധികം ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പരാജയപ്പെടുത്തിയതായി യു.എസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് എക്സിൽ പങ്കിട്ട പ്രസ്താവനയിൽ പറഞ്ഞു. ഇറാൻ പ്രാദേശിക അയൽക്കാർക്ക് നേരെ നിരവധി ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചുവെന്നും അവയെല്ലാം അവയുടെ ലക്ഷ്യങ്ങളിൽ എത്തുന്നതിൽ പരാജയപ്പെട്ടു എന്നും സൈന്യം എക്സിൽ കുറിച്ചു. ബഹ്‌റൈനിലും കുവൈറ്റിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയതായി അൽ ജസീറയും റിപ്പോർട്ട് ചെയ്തു. സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടെ വീണ്ടും മേഖല നീങ്ങുന്നത്…

Read More

തെക്കുപടി ഞ്ഞാറൻ കാലവർഷം വ്യാഴാഴ്ച യോടെ കേരളത്തി ലെത്തും : വിവിധ ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം

തെക്കുപടിഞ്ഞാറൻ കാലവർഷം വ്യാഴാഴ്ചയോടെ കേരളതീരത്തെത്തുമെന്ന് കേന്ദ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്‌നാട്, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലും കാലവർഷം വ്യാപിക്കാൻ അനുകൂല സാഹചര്യമാണുള്ളത്. തെക്കൻ കേരള തീരത്തോട് ചേർന്ന് തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴ ശക്തമാകാൻ കാരണം. ജൂൺ എട്ടുവരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായതും അതിശക്തവുമായ മഴക്ക് സാധ്യതയുണ്ട്. ബുധനാഴ്ച തീവ്രമഴക്ക്​ സാധ്യതയുള്ളതിനാൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച്​ അലർട്ട്​…

Read More

പുവാട്ടുപറമ്പ് തോട്ട്മുക്ക് വിളക്കാട്ടു പറമ്പ് വി പി ഉബൈദുള്ള ഹാജി നിര്യാതനായി.

പുവാട്ടുപറമ്പ് : തോട്ട്മുക്ക് വിളക്കാട്ടുപറമ്പ് വി പി ഉബൈദുള്ള ഹാജി (87) നിര്യാതനായി ഭാര്യ: കദീജ. മക്കൾ: റൈഹാനത്ത് വാഴക്കാട്, റംല താമരശ്ശേരി, ഷെരീഫ് വി പി, മർജാന കാരാട്. മരുമക്കൾ: റിയാസ് സി വാഴക്കാട്, അഷറഫ് എ കെ താമരശ്ശേരി, സഫ് ല പി കൂളിമാട്, അബ്ദുറഹ്മാൻ സി പി കാരാട്. സഹോദരങ്ങൾ: മുഹമ്മദ്‌, ബീരാൻ, ആയിഷ. മയ്യിത്ത് നിസ്കാരം  ബുധൻ  രാവിലെ 9.30 ന്ന് പുവാട്ടുപറമ്പ് അലുവിൻപിലാക്കൽ ജുമാ മസ്ജിദിൽ.  

Read More

താമരശ്ശേരി ചുരത്തിൽ വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി . രാവിലെ ആറ് മണി മുതൽ രാത്രി എട്ട് മണി വരെയാണ് നിയന്ത്രണം.

വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ ഉൾപ്പെടെയുള്ള ബദൽ റോഡുകൾ ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. കോഴിക്കോട്: കാലവർഷം കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെ യാത്രയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തകൊണ്ട് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണുമായ എം.എസ് മാധവിക്കുട്ടി ഉത്തരവിറക്കി. കലാവർഷത്തിന്‍റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം ചർച്ച ചെയ്യുന്നതിനായി കൃഷി…

Read More

മധ്യപ്രദേശിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവാവിനെ വലിച്ചിഴച്ച ശേഷം തല്ലിക്കൊന്നു.

ഇൻഡോർ : ഡൽഹിക്കും ബീഹാറിനും പിറകെ മധ്യപ്രദേശിലും ആൾക്കൂട്ടക്കൊല. മധ്യപ്രദേശിലെ ബോർഡെഹി റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവാവിനെ വലിച്ചിഴച്ച ശേഷം തല്ലിക്കൊന്നു ചിന്ദ്വാരയിൽ നിന്നുള്ള 24 കാരനായ അലി ഖാനെ ബേതുൽ എന്ന യുവാവിനെയാണ് സംഘ് പരിവാർ ആൾകൂട്ടം തല്ലിക്കൊന്നത്. നാഗ്പൂരിൽ ജോലി ചെയ്തിരുന്ന അലി, ജയന്ത് വർമ്മ, ശിവം മാളവ്യ, യാഷ് എന്നീ സുഹൃത്തുക്കളോടൊപ്പം അവധിക്കാല യാത്രയ്ക്കായി സഞ്ചരിക്കുമ്പോഴാണ് ദുരന്തം അരങ്ങേറിയത്. മരിച്ചയാളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും നൽകിയ വിവരണങ്ങൾ ഇങ്ങനെ.. അലിയുടെ റിസർവ്…

Read More