ചിറയിൻ കീഴ് കുട്ടി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; മൂങ്ങയാണോ കടിച്ചതെന്ന് ചോദിച്ച് ആശുപത്രി ജീവനക്കാര്‍ കുട്ടിയോട് തമാശ പറയുകയുകയായിരുന്നു – പിതാവ്
തിരുവനന്തപുരം: പാമ്പുകടിയേറ്റ കുട്ടിയുമായി ആശുപത്രിയിലെത്തിയപ്പോള്‍ ജീവനക്കാര്‍ അത് ഗൗരവമായി എടുത്തില്ലെന്ന് ചിറയിൻ കീഴിൽ പാമ്പ് കടിയേറ്റ് മരിച്ച കുട്ടിയുടെ പിതാവ് ദിലീപ് പറഞ്ഞു മൂങ്ങയാണോ കടിച്ചതെന്ന് ചോദിച്ച് ആശുപത്രി ജീവനക്കാര്‍ കുട്ടിയോട് തമാശ പറയുകയും നിസാരമായി കാണുകയും ചെയ്‌തു പിതാവ് പറഞ്ഞു. ഒരു സിസ്റ്റര്‍ മാത്രമാണ് കുട്ടിയെ ശ്രദ്ധിച്ചതെന്നും ബാക്കിയുള്ളവര്‍ കാര്യമായ പരിശോധനകള്‍ നടത്തിയില്ലെന്നും ദിലീപ് ആരോപിച്ചു. കടിയേറ്റെന്ന് പറഞ്ഞ് കുട്ടി കരയുമ്പോള്‍ മൂങ്ങയാണോ കടിച്ചതെന്ന് ചോദിച്ച് അവര്‍ തമാശ പറയുകയായിരുന്നു. ബ്ലഡ് ടെസ്റ്റില്‍ കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും കുട്ടിക്ക്…

