നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,200 കടന്നു. ദുരന്തം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും 4,000-ത്തിലധികം ആളുകളെ കാണാനില്ല
നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,200 കടന്നു. ദുരന്തം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും 4,000-ത്തിലധികം ആളുകള കണ്ടെത്താനായില്ല.ഭോട്ടെകോഷി നദീതീരത്തെ തുരങ്കങ്ങളിലും ഭൂഗർഭ പവർഹൗസുകളിലും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.കനത്ത മഴയും കുന്നുകൂടിയ പ്രളയാവശിഷ്ടങ്ങളും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. കാണാതായവരെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ മങ്ങിയതോടെ,പല പ്രദേശങ്ങളിലും കുടുംബാംഗങ്ങൾ അന്ത്യകർമ്മങ്ങളും സംസ്കാരച്ചടങ്ങുകളും നടത്തിത്തുടങ്ങിയിട്ടുണ്ട്.ദുരന്തത്തിൽ മരിച്ച 911 അജ്ഞാത മൃതദേഹങ്ങളുടെ വിവരങ്ങൾ നേപ്പാൾ പോലീസ് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കാണാതായ മലയാളികളെ കുറിച്ചും വിവരമില്ല.

