AI girlfriend
Headlines

ഭരണകൂടത്തെ വിറളി പിടിപ്പിച്ച  കോക്രോച്ച് ജനത പാർട്ടി യുടെ വെബ് സൈറ്റ് പൂട്ടിച്ചു

ന്യൂഡൽഹി: ഭരണകൂടത്തെ വിറളി പിടിപ്പിച്ച സി.ജെ.പി യുടെ ഇൻസ്റ്റ എകൗണ്ട് പൂട്ടിച്ചതിന് പിറകെ  കോക്രോച്ച് ജനത പാർട്ടി യുടെ വെബ് സൈറ്റ് പൂട്ട. രാജ്യം ഭരിക്കുന്ന ബി.ജെ.പി സർക്കാറിനെ വെട്ടിലാക്കിയതിന് പിറകെയാണ് വീണ്ടും ഈ നടപടി. വെബ്സൈറ്റും ഹാക്ക് ചെയ്യപ്പെട്ടെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെ അറിയിച്ചു. വെബ്സൈറ്റിൽ 10 ലക്ഷം യുവാക്കൾ അംഗങ്ങളായിരുന്നെന്നും ഒപ്പം തന്റെ സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ടും ബാക്കപ്പ് അക്കൗണ്ടും അപ്രത്യക്ഷമായെന്നും ദിപ്കെ വ്യക്തമാക്കി. തന്റെ വ്യക്തിഗത എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്….

Read More

തമിഴ്‌നാട്ടില്‍ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടില്‍ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്ത. അയല്‍വാസിയടക്കം രണ്ടുപേര്‍ പിടിയില്‍. കോയമ്പത്തൂരിലെ സുലൂര്‍ മേഖലയിലെ കണ്ണംപാളയം തടാകത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.കാര്‍ത്തിക്, മോഹന്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് കാര്‍ത്തിക്. വീടിനു സമീപത്തെ കടയില്‍ സാധനം വാങ്ങാന്‍ പോയപ്പോഴായിരുന്നു കാര്‍ത്തിക് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പോലീസ് പിടികൂടുന്നതിനിടെ കാര്‍ത്തിക്കിന്റെ ഒരു കൈയും കാലും ഒടിഞ്ഞിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മോഹനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

ബുൾഡോസർ രാജിൽ കുപ്രസിദധി നേടിയബി.ജെ.പി സംഘ് പരിവാർ ഗുണ്ടകൾ എം.എൽ എ യുടെ നേതൃത്വത്തിൽ മദ്രസ തകർത്തു

ന്യൂഡെൽഹി:ബുൾഡോസർ രാജിൽ കുപ്രസിദധി നേടിയബി.ജെ.പി സംഘ് പരിവാർ ഗുണ്ടകൾ എം.എൽ എ യുടെ നേതൃത്വത്തിൽ നേരിട്ട് എത്തി മത സ്ഥാപനം അടിച്ചു തകർത്തു. ഡൽഹിയിലെ ഷാക്കൂർ ബസ്തി മണ്ഡലത്തിലെ പിതംപുരയിൽ നിർമ്മാണത്തിലിരുന്ന മദ്രസയാണ് ബി.ജെ.പി എം.എൽ.എ കർണൈൽ സിങ്ങിന്റെ നേതൃത്വത്തിൽ തകർത്തത്. വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കി എത്തിയ സംഘം ക്രൂരമായ രീതിയിലാണ് കെട്ടിടം അടിച്ചുതകർത്തത്. അനധികൃത നിർമ്മാണം എന്നാരോപിച്ചായിരുന്നു എം.എൽ.എയുടെയും അനുയായികളുടെയും അഴിഞ്ഞാട്ടം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എം.എൽ.എ നേരിട്ട് പാരയും…

Read More

പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭര്‍ത്താവ് രജിൻ ലാലും മരിച്ചു.

പേരാമ്പ്ര :പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭര്‍ത്താവ് രജിൻ ലാലും മരിച്ചു ഭാര്യ സോന സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. അറുപത് ശതമാനം പൊള്ളലേറ്റ രജിൻ ലാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.ഈ മാസം 15നാണ് പേരാമ്പ്രക്കടുത്ത് രാത്രി ഒമ്പതു മണിയോടെ കാറിന് തീപിടിച്ചത്. രജിൻ ലാലാണ് വാഹനം ഓടിച്ചിരുന്നത്. സോന പിറകിലെ സീറ്റിലായിരുന്നു. തീപിടിച്ചതിനെ തുടർന്ന് രജിൻ ലാൽ ഡോർ തുറന്ന് പുറത്തേക്ക് ചാടിയെങ്കിലും പൊള്ളലേറ്റു. കാർ തീപീടിച്ചത് സംബന്ധിച്ച്…

Read More

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പിണറായി വിജയന്റെ ഗൺ മാൻ അടക്കം അഞ്ചു പേർ പ്രതികൾ

ആലപ്പുഴ:നവകേരള മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പിണറായി വിജയന്റെ ഗൺ മാൻ അടക്കം അഞ്ചു പേർ പ്രതിക. പ്രത്യേക അന്വേഷണസംഘം ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അനിൽകുമാർ, സന്ദീപ്, വരുൺ, വിപിൻ,ഷൈജു എന്നിവരാണ് പ്രതികൾ. .വകുപ്പുകൾ ചുമത്താതെയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഗുരുതര ചട്ടലംഘനമാണെന്ന് എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ അന്വേഷണത്തിന് ശേഷം വകുപ്പുകൾ ചുമത്തും. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രതി ചേർക്കപ്പെട്ട അഞ്ചു പേർക്കെതിരെയും വകുപ്പ് തല നടപടിക്കും പ്രത്യേക…

Read More

വരുംദിവസങ്ങളിൽ മഴ ശക്തമാകും ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ച

Read More

കർണ്ണാടകയിൽ ക്രൂയിസർ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.

ബംഗളുരു : കർണാടക കലബുറഗി ജില്ലയിലെ ലാഡ്‌ലാപൂരിന് സമീപം ക്രൂയിസർ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു’ ചിറ്റാപൂർ താലൂക്കിലെ വാഡിക്ക് സമീപം ദേശീയപാത 150 ൽ രാത്രി വൈകിയായിരുന്നു അപകടം. ഒരേ കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. മഹ്മൂദ് ഹുസൈൻ (60), ഫാത്തിമ അബ്ദുൾ സാബ് (40), റസൂൽ ബീ (40), മഹ്ബൂബ് സംഗവി (37), ക്രൂയിസർ ഡ്രൈവർ ടോളു പാഷ (24) എന്നിവരാണ് മരിച്ചത്. ചിറ്റാപൂർ താലൂക്കിലെ ഇംഗലഗി ഗ്രാമത്തിൽ താമസിക്കുന്നവരാണ് മരിച്ചവരെല്ലാം….

Read More

ദുബായിൽ വാഹനാപ കടത്തിൽ കണ്ണൂർ സ്വദേശികളായ അമ്മയും അഞ്ച് വയസ്സുകാ രിയായ മകളും മരിച്ചു.

ദുബായ് / കണ്ണൂർ  :ദുബായിലുണ്ടായ വാഹനാപകടത്തിൽ അമ്മയും അഞ്ച് വയസ്സുകാരിയായ മകളും മരിച്ചു.കണ്ണൂർ പുതിയാപ്പറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം ‘ആർഷ അഷിത’യിൽ ആർഷയും (35) ഏകമകൾ റൂഹിയുമാണ് മരിച്ചത്. കാർ നിർത്തി റോഡ് മുറിച്ചുകടക്കുമ്പോൾ മറ്റൊരു വാഹനം ഇടിച്ചെന്നാണ് നാട്ടിൽ കിട്ടിയ വിവരം. കാറിൽ സാധനം വാങ്ങാൻ ടൗണിലേക്ക് പോയതായിരുന്നുബുധനാഴ്ച രാത്രിയാണ് സംഭവം. ഓൺലൈൻ ബിസിനസ് നടത്തി വരികയായിരുന്നു ആർഷ. കുറെ വർഷങ്ങളായി ഭർത്താവ് നിഹിലുമൊന്നിച്ച് ദുബായിലാണ് താമസം. നിഹിലിന്റെ അച്ഛനും സഹോദരനും ഭാര്യയും കുടുംബവും ദുബായിൽത്തന്നെയാണ്…

Read More

പരോളിലിറങ്ങി മുങ്ങിയ എമ്പുരാൻ ഉൾപ്പെട്ട സിനിമകളിൽ അഭിനയിച്ച താരം പിടിയിൽ.

ന്യൂഡൽഹി: പരോളിലിറങ്ങി മുങ്ങിയ കൊലപാതകക്കേസ് പ്രതി പിടിയിൽ. എമ്പുരാൻ ഉൾപ്പെടെ നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച് ഹേമന്ത് വൈഷ്ണവാണ് 12 വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായത്. അഹമ്മദാബാദ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ന​ഗരത്തിൽ ഇയാൾ എത്തിയെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. 2005-ൽ അഹമ്മദാബാദിലെ നരോദ പ്രദേശത്ത് നടന്ന കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു ഹെമന്ത്. എന്നാൽ 12 വർഷം മുമ്പ് പരോളിൽ ഇറങ്ങിയ ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. കൊലപാതകം, കലാപം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ…

Read More

അമേരിക്കൻ നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ തുൾസി ​ഗബാർഡ് രാജിവെച്ചു. ട്രമ്പുമായുള്ള ഭിന്നതയെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: അമേരിക്കൻ നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ തുൾസി ​ഗബാർഡ് രാജിവെച്ചു രാജിക്കത്ത് തുൾസി ​ഗബാർ‌ഡ് എക്സിൽ പങ്കുവെച്ചിട്ടുണ്ട്. അർ‌ബുദ ബാധിതനായ ഭർത്താവിനെ പരിചരിക്കുന്നതിന് വേണ്ടിയാണ് രാജിയെന്നാണ് തുൾസി വ്യക്തമാക്കിയിരിക്കുന്നത്. ഭർത്താവിന് അപൂർവമായ ബോൺ കാൻസർ ആണെന്നും അദ്ദേഹത്തെ പരിചരിക്കാൻ ഔദ്യോ​ഗിക ചുമതല ഒഴിയുന്നുവെന്നുമാണ് തുൾസി ​ഗബാർഡ് അറിയിച്ചിരിക്കുന്നത്. 8 ട്രംപ് അർപ്പിച്ച വിശ്വാസത്തിനും കഴിഞ്ഞ ഒന്നര വർഷമായി നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസിനെ നയിക്കാനുള്ള അവസരത്തിനുംനന്ദി അറിയിച്ചു കൊണ്ടാണ് എക്സ് പോസ്റ്റിൽ തുൾസ് ​ഗബാർഡ് രാജി പ്രഖ്യാപനം…

Read More