AI girlfriend
Headlines

മുസ്‌ലിം സമുദാ യത്തിന് നേരെയു ണ്ടാകുന്ന അനീതികളെ പൊതുവായി പറയാതെ മുസ്‌ലിം പ്രശ്‌നമായി അവതരിപ്പിക്കണം -രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുസ്‌ലിം സമുദായത്തിന് നേരെയുണ്ടാകുന്ന അനീതികള ‘ന്യൂനപക്ഷ’ വിഷയങ്ങളെന്ന പൊതുവായ ലേബലിൽ ഒതുക്കാതെ, അവയെ മുസ്‌ലിം വിഷയങ്ങളായിത്തന്നെ കൃത്യമായി അടയാളപ്പെടുത്തി ഉന്നയിക്കണമെന്ന് കോൺഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതായി പിടിഐ വാർത്ത ഏജൻസി റിപ്പോർട്ട്. മുസ്‌ലിംകൾ നേരിടുന്ന വിഷയങ്ങളിൽ കൂടുതൽ വ്യക്തതയോടെ സംസാരിക്കണമെന്നും, പാർട്ടിയിൽ സമുദായത്തിന് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പാർട്ടിയിലെ മുസ്‌ലിം നേതാക്കൾക്കിടയിൽ നിലനിൽക്കുന്ന അതൃപ്തി കണക്കിലെടുത്താണ് ഈ പരാമർശം. രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പിന്തുണച്ച് കോൺഗ്രസ് എംപി ഇമ്രാൻ മസൂദും രംഗത്തെത്തി….

Read More

പശ്ചിമേഷ്യയിൽ നിന്ന് ശുഭ വാർത്തകൾ ഉടൻ പ്രതീക്ഷിക്കാമെന് അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി മാർക്കോ റൂബിയോ.

ന്യൂഡെൽഹി:പശ്ചിമേഷ്യയിൽ നിന്ന് ശുഭ വാർത്തകൾ ഉടൻ പ്രതീക്ഷിക്കാമെന് അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി മാർക്കോ റൂബിയോ പശ്ചിമേഷ്യയിൽ നില നിൽക്കുന്ന സംഘർഷങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് സമാധാനത്തിനായുള്ള നിർണായക ചുവടുവെപ്പുമായി അമേരിക്കയും ഇറാനും അടുക്കുന്നതിനിടെയാണ്  ഡൽഹിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ റൂബിയോ ഇക്കാര്യം പറഞ്ഞത് ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസങ്ങൾ നീക്കുന്നതും യുദ്ധം അവസാനിപ്പിക്കുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഒരു കരട് ധാരണാപത്രത്തിൽ എത്തിച്ചേർന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ…

Read More

ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാ നമായ ക്വറ്റയി ലുണ്ടായ സ്ഫോടന ത്തിൽ 20 പേർ കൊല്ലപ്പെട്ടു . നിരവധി പേർക്ക് പരിക്ക്

ക്വറ്റ : ( പാകിസ്ഥാൻ) ) തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലുണ്ടായ സ്ഫോടനത്തിൽ കുറഞ്ഞത് 20 പേർ കൊല്ലപ്പടുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം വിഘടനവാദി ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തു. ഒരു ട്രെയിൻ നഗരത്തിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. ഇതിന്റെ ഫലമായി ചില ബോഗികൾക്ക് തീപിടിച്ചു. സംഭവസ്ഥലത്ത് നിന്ന് അൽ ജസീറയിലെ കമാൽ ഹൈദർ പറഞ്ഞത് അടുത്തുള്ള ഒരു കാർ പാർക്കിലാണ് സ്ഫോടകവസ്തു സ്ഥാപിച്ചിരിക്കുന്നതെന്നാണ്….

Read More

കോഴിക്കോട് പെരുമണ്ണയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല കുട്ടികൾ മെഡിക്കൽ കോളേജിൽ ചികിത്സയിൽ

കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും ഷിഗെല്ല. പെരുമണ്ണയിലെ രണ്ടരയും മൂന്നും വയസായ കുട്ടികൾക്കാണ് രോഗബാധയുള്ളത്. ഇരുവരും മെഡിക്കൽ കോളജ് ആശുപതിയിൽ ചികിത്സയിലാണ്. രക്തം മലത്തിലൂടെ പുറത്തുവരുന്ന രക്താതിസാരം എന്ന അസുഖമാണ് ഷിഗെല്ല. അണുക്കള്‍ മലത്തിലൂടെയാണ് പുറത്തുവരുന്നത്. മലവിസര്‍ജനം കഴിഞ്ഞ് കൈവൃത്തിയാക്കാതെ ഭക്ഷണം പാകംചെയ്യുന്നത് കൊണ്ടും ഭക്ഷണം കഴിക്കുന്നതുകൊണ്ടുമാണ് അസുഖം വരുന്നത്. നിര്‍ജലീകരണം വന്നാണ് മരണം സംഭവിക്കുന്നത്. ചിലപ്പോള്‍ തലച്ചോറിനെ ഉള്‍പ്പെടെ ബാധിച്ചേക്കാം. കാലവർഷം എത്തുന്നതിന് മുൻപേ ഈ മാസം മാത്രം പനി ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ ചികിത്സ തേടിയത്…

Read More

ജിമ്മിൽ വ്യായാമം ചെയ്യുന്നത് മൊബൈലിൽ പകര്‍ത്തുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ഡൽഹി: ജിമ്മിൽ വ്യായാമം ചെയ്യുന്നത് മൊബൈലിൽ പകര്‍ത്തുന്നതിനിടെ യുവാവ് കുഴഞ്ഞു വീണുമരിച്ചു. വ്യായാമം ചെയ്യുന്നത് മൊബൈലിൽ പകര്‍ത്തുന്നതിനിടെയാണ് യുവാവ് പെട്ടെന്ന് പിറകിലേക്ക് മറിഞ്ഞുവീഴുന്നത്. ഇതുകണ്ട പരിഭ്രാന്തരായ മറ്റുള്ളവര്‍ ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യുവാവിന് പെട്ടെന്ന് ബോധക്ഷയമുണ്ടായെന്നും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും പറയപ്പെടുന്നു. കൃത്യമായ മെഡിക്കൽ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. വീഡിയോ പതിവ് പോലെ സമൂഹമാധ്യമങ്ങളിൽ വ്യാപക ചര്‍ച്ചക്ക് വഴിവച്ചിട്ടുണ്ട്. ഇന്നത്തെ സോഷ്യൽ മീഡിയ സംസ്കാരവും അതിന്റെ ഭാഗമായി ഉണ്ടാകുന്ന സമ്മർദ്ദങ്ങളും…

Read More

ട്രമ്പിന് നേരെ വീണ്ടും വെടിപ്പ് അക്രമി കൊല്ലപ്പെട്ടു

വാഷിംഗ്ടൺ: പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്. ശനിയാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടു. സംഭവസമയത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം പൂർ സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം പ്രാദേശിക സമയം ആറുമണിയോടെയാണ് വൈറ്റ് ഹൗസിനടുത്തുള്ള 17-ാം സ്ട്രീറ്റിലും പെൻസിൽവാനിയ അവന്യൂവിലുമായി വെടിവെപ്പ് നടന്നത്. വൈറ്റ് ഹൗസിലെ ഗേറ്റ് 17നടുത്തുള്ള സുരക്ഷാ ചെക്ക് പോയിന്റിലെത്തിയ അക്രമി തന്റെ ബാഗിൽ നിന്ന് തോക്കെടുത്ത്…

Read More

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത പ്രതിയെ വയനാട്ടിൽ പിടി കൂടി

ബംഗളൂരു:ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ സുൽത്താൻ ബത്തേരി സ്വദേശിയായ പ്രതിയെ കർണാടക പൊലീസ് വയനാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. ബത്തേരി സ്വദേശി ഹൈനസിനെ വെള്ളിയാഴ്ച വൈകിട്ടാണ് പൊലീസ് പിടികൂടിയത്. വയനാട്ടിൽ അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ട്രാൻസിറ്റ് വാറന്റുമായാണ് കർണാടകയിലേക്ക് കൊണ്ടുപോയത് മേയ് 12 ന് മഡിവാളയിലെ സുഹൃത്തുക്കളുടെ താമസസ്ഥലത്താണ് ബെംഗളൂരുവിൽ പഠിക്കുന്ന ഇരുപതുകാരിയായ മലയാളി പെൺകുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തിൽ പിറ്റേദിവസം തന്നെ മഡിവാള സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും…

Read More

അഞ്ചാം പനി ദുരന്തം; ബംഗ്ലാദേശിൽ അഞ്ചാംപനി ബാധിച്ച് 500-ലധികം കുട്ടികൾ മരിച്ചു,

ധാക്ക:ബംഗ്ലാദേശിൽ അഞ്ചാംപനി ബാധിച്ച് 500-ലധികം കുട്ടികൾ മരിച്ചു,പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ ദുരന്തമാണിത് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 13 കുട്ടികൾ മരിച്ചു, മാർച്ച് 15 ന് ആരംഭിച്ച ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ആകെ മരണസംഖ്യ 512 ആയി. തീവ്രപരിചരണ വിഭാഗത്തിൽ പെട്ടവർക്ക് ഒരു പ്രത്യേക ചികിത്സയില്ല എന്നതാണ് ഈ രോഗത്തിൻ്റെ ദുരന്തം ഒരിക്കൽ പിടിപെട്ടാൽ പ്രത്യേക ചികിത്സയില്ലാത്ത അഞ്ചാംപനി ചുമ, തുമ്മൽ എന്നിവയിലൂടെ വളരെ വേഗം പടരുന്ന പകർച്ചവ്യാധിയായ ഒരു വൈറൽ രോഗമാണ്. ഈ രോഗം…

Read More

ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർന് വിലക്കേർപ്പെടുത്തി ഫ്രാൻസ്

പാരിസ്:ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർന് വിലക്കേർപ്പെടുത്തി ഫ്രാൻസ ഗസ്സയിലേക്ക് സഹായവുമായി പുറപ്പെട്ട ഫ്ലോട്ടില്ലയിലെ തട്ടിക്കൊണ്ടുപോയ പ്രവർത്തകരെ മാർട്ടിക്കുകയും ബെൻഗ്വിർ പരിഹസിക്കുന്നതിന്റെ യും ദൃശ്യങ്ങൾ അന്താരാഷ്ട്ര തലത്തിൽ അപലപിക്കപ്പെട്ടതിനെത്തുടർന്നാണ് ഫ്രാൻസ് അദ്ദേഹത്തെ തങ്ങളുടെ പ്രദേശത്ത് പ്രവേശിക്കുന്നത് വിലക്കിയത്. ഇന്ന് മുതൽ, ഇറ്റാമർ ബെൻ-ഗ്വിറിന് ഫ്രഞ്ച് പ്രദേശത്ത് പ്രവേശിക്കുന്നത് വിലക്കിയിരിക്കുന്നു,” വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരോട്ട് ശനിയാഴ്ച എക്‌സിൽ പറഞ്ഞു. ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിലെ യാത്രക്കാരായ ഫ്രഞ്ച്, യൂറോപ്യൻ പൗരന്മാർക്കെതിരെയുള്ള നിന്ദ്യമായ നടപടികളും ആഷ്‌ഡോഡ് തുറമുഖത്ത് ഫ്ലോട്ടില്ലയിലെ…

Read More

ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്ര മണത്തിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥരും 13 വയസ്സുള്ള ഒരു ആൺകുട്ടിയും

ഗസ്സ: വെടി നിർത്തലിന് ശേഷവും ക്രൂരത തുടർന്ന് ഇസ്റാഈൽ. ഇന്ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥരും 13 വയസ്സുള്ള ഒരു ആൺകുട്ടിയു കൊല്ലപ്പെട്ടതായി ഗാസ പോലീസ് പറഞ്ഞു. വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഇസ്രായേൽ ഗാസ മുനമ്പിലുടനീളം ആക്രമണം തുടരുകയാണ് ശനിയാഴ്ച ഗാസ സിറ്റിയിൽ നടന്ന അക്രമണ ത്തിൽ പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടുവെന്നും അൽ-ഷിഫ ആശുപത്രിയിലെ വൃത്തങ്ങൾ പറഞ്ഞു ഇതോടൊപ്പം തെരുവിലെ ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടുവെന്നും പറഞ്ഞു. കുറഞ്ഞത് 10 പേർക്ക് പരിക്കേറ്റു. വടക്കൻ…

Read More