AI girlfriend
Headlines

വാടക വീട് ഒഴിപ്പിക്കുന്ന തിനിടെ വനിത എഎസ്ഐയെ തീക്കൊളുത്താൻ ശ്രമം. യുവതിക്കെതിരെ കേസെടുത്തു.

കോഴിക്കോട്: വാടക വീട് ഒഴിപ്പിക്കുന്നതിനിടെ വനിത എഎസ്ഐയെ തീക്കൊളുത്താൻ ശ്രമം. യുവതിക്കെതിരെ കേസെടുത്തു കോഴിക്കോട് ചേവായൂർ സ്റ്റേഷനിലെ എ എസ് ഐ യെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച സംഭവത്തിലാണ് കേസ്. മലാപ്പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന ഷെറിന് എതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്തത്. കോടതി ഉത്തരവിനെ തുടർന്ന് വാടക വീട് ഒഴിപ്പിക്കാൻ എത്തിയപ്പോഴായിരുന്നു അക്രമം. പൊലീസ് ഉദ്യോഗസ്ഥയെ തടഞ്ഞുവെച്ച് ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കുകയും കൈകൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും പൊള്ളൽ ഏൽപ്പിക്കാൻ ശ്രമിച്ചെന്നും എഫ്‌ഐആറിൽ പറയുന്നു.

Read More

ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു.

കണ്ണൂർ:  ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു.പത്താം ബ്ലോക്കിലെ അനീഷ് ആണ് മരിച്ചത്. പുലർച്ചെ നാലുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അനീഷിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും കാട്ടാന ആക്രമണം രൂക്ഷമാവുകയാണ്. നേരത്തെ, രണ്ടുപേർ ആറളം ഫാമിൽ കൊല്ലപ്പെട്ടിരുന്നു.

Read More

പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു.

കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ഇന്ന് പുലർച്ചെ ആശുപത്രി വിട്ടു. കെഎസ്‍യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രിയെ ഇവിടെ അഡ്മിറ്റ് ചെ യ്തിരുന്നു. ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് ആശുപത്രി വിട്ടത്. മന്ത്രി പത്തനംതിട്ടയിലെ വീട്ടിലേക്കാണ് തിരിച്ചത്. ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് മന്ത്രിയെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. അതേസമയം, മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റെയിൽവെ പൊലീസ് കോടതിയിൽ സമർപ്പിച്ചേക്കും.ദൃശ്യങ്ങൾ എങ്ങനെ എങ്കിലും പരസ്യപ്പെടുത്താൻ കോൺഗ്രസും നീക്കം…

Read More

ഇരയുടെ പേര് വെളിപ്പെടുത്തി; ആർ. ശ്രീലേഖയ്ക്കെതിരെ കേസ് പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം: ആർ. ശ്രീലേഖയ്ക്കെതിരെ കേസെടുത്ത് മ്യൂസിയം പൊലീസ്. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തി എന്നാണ് കേസ്. കിളിരൂർ കവിയൂർ പീഡനക്കേസുകളെ പരാമർശിച്ചുകൊണ്ട് ചെയ്ത യൂട്യൂബിലെ എപ്പിസോഡിലാണ് ഇരകളെ തിരിച്ചറിയും വിധം മാതാപിതാക്കളുടെ അടക്കം പേര് വെളിപ്പെടുത്തിയതെന്ന് എഫ്ഐആർ. 2022 ഓഗസ്റ്റ് 14ന് സംപ്രേഷണം ചെയ്ത എപ്പിസോഡിൽ ആണ് കിളിരൂർ കവിയൂർ കേസുകളിലെ ഇരകളെക്കുറിച്ച് പരാമർശിച്ചിരിക്കുന്നതെന്നും എഫ്ഐആർ. പോക്സോ വകുപ്പുകൾ ചുമത്തിയാണ് ശ്രീലേഖക്കെതിരെ കേസെടുത്തിരിക്കുന്നത്.

Read More

സഊദിയിൽ ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. പത്തനാപുരം സ്വദേശിനി ഷീബ, ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂർ സ്വദേശിയുമായ ഇസ്മാഈൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. റിയാദിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം – മക്ക റോഡിലെ മഹ്‌ലൂമിയ എന്ന സ്ഥലത്താണ് അപകടം ബസ്സിൽ നിരവധി തീർത്ഥാടകർ ഉണ്ടായിരുന്നു

Read More

വലിയങ്ങാടിയിൽ സ്ലാബ് തകർന്ന് മരിച്ചവർക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരവും മരിച്ചവരുടെ ആശ്രിതർക്ക് സർക്കാരിലോ , നഗരസഭയിലോ ജോലിയും നൽകണം – കോർപ്പറേഷനിൽ പ്രമേയം

കോഴിക്കോട് : കോഴിക്കോട് വലിയങ്ങാടിയിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടം തകർന്ന് നാലു തൊഴിലാളികൾ ദാരുണമായി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും, സർക്കാർ തലത്തിൽ 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും, മരിച്ചവരുടെ ആശ്രിതർക്ക് സർക്കാരിലോ , നഗരസഭയില ജോലി നൽകണമെന്നും മേയർ ഒ . സദാശിവൻ്റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭാ കൗൺസിൽ യോഗം ഐക്യകണ്ഠേന സർക്കാരിനോട് ആവശ്യപ്പെട്ടു. യുഡിഎഫിലെ എസ്.വി സയ്യിദ് ഷമീൽ തങ്ങൾ, ബിജെപിയിലെ നവ്യ ഹരിദാസ് എന്നിവർ കൊണ്ടു വന്ന…

Read More

തിരൂരങ്ങാടി സ്വദേശിയായ യുവ ഡോക്ടറെ തൃശ്ശൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

തൃശൂർ: തൃശ്ശൂരിൽ യുവ ഡോക്ടറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തിരൂരങ്ങാടി കരിമ്പിൽ സ്വദേശിയും വെന്നിയൂർ കൊടിമരം വലിയപറമ്പിൽ മടപ്പള്ളി അബ്ദുറഹ്മാന്റെ മകൻ റഹിയാൻ (25) ആണ് മരിച്ചത് തൃശൂർ മെഡിക്കൽ കോളേജിൽ

Read More

കുറ്റിക്കാട്ടൂർ – മുണ്ടുപാലം റോഡിൻ്റെ നവീകരണ പ്രവർത്തി ഉദ്ഘാടനം മന്ത്രി റിയാസ് നിർവഹിച്ചു.

കുറ്റിക്കാട്ടൂർ :   (കോഴിക്കോട്) കുറ്റിക്കാട്ടൂർ – മുണ്ടുപാലം റോഡിൻ്റെ നവീകരണ പ്രവർത്തിയുട ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ . പി.എ മുഹമ്മ് റിയാസ് ഓൺ ലൈനിൽ നിർവഹിച്ചു. കേരളത്തിൽ ദേശീയ പാതയുടെ നവീകരണത്തിന് ഇടതു സർക്കാർ മുന്തിയ പരിഗണനയാണ് നൽകിയെതെന്ന് മന്ത്രി പറഞ്ഞു. അഡ്വ പി.ടി. എ റഹീം എം. എൽ. എ അധ്യക്ഷത വഹിച്ചു. കുന്ദമംഗലത്ത് നിന്നും കുറ്റിക്കാട്ടുർ വഴി പന്തീരാങ്കാവ് ബൈപ്പാസിലേക്കുളള എളുപ്പ വഴിയാണ് 2.5 കിലോമീറ്റർ ദൂരം വരുന്ന കുറ്റിക്കാട്ടൂർ…

Read More

ജുഡീഷ്യറിയിലെ അഴിമതിയെന്ന അധ്യായം ഉള്‍പ്പെടുത്തിയ എന്‍.സി.ഇ.ആര്‍.ടി എട്ടാം ക്ലാസിലെ പാഠപുസ്തകം നിരോധിച്ച് സുപ്രീം കോടതി.

ന്യൂദല്‍ഹി: ജുഡീഷ്യറിയിലെ അഴിമതിയെന്ന അധ്യായം ഉള്‍പ്പെടുത്തിയ എന്‍.സി.ഇ.ആര്‍.ടി എട്ടാം ക്ലാസിലെ പാഠപുസ്തകം നിരോധിച്ച് സുപ്രീം കോടതി പുസ്തകത്തിന്റെ പ്രിന്റ് ചെയ്ത എല്ലാ പതിപ്പുകളും പിടിച്ചെടുക്കാനും ഡിജിറ്റല്‍ പതിപ്പുകള്‍ പിന്‍വലിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. കോടതി ഉത്തരവ് വൈകാതെ തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കണമെന്നും ഏതെങ്കിലും തരത്തില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. വിവാദമായ അധ്യായം ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കേണ്ടെങ്കില്‍ വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. വിഷയത്തില്‍ എന്‍.സി.ആര്‍.ടി ഡയറക്ടര്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസ…

Read More

വനിതാ പൊലീസ് ഉദ്യോഗ സ്ഥയുടെ കൈവിരൽ ഒടിച്ച് ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ.

കാസർകോട് ∙ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കൈവിരൽ ഒടിച്ച് ഓടി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ ഹൊസബെട്ടുവിലെ മൊയ്നുദ്ദീൻ സമായെയാണ് (33) ഇന്ന് പുലർച്ചെ മഞ്ചേശ്വരം പൊലീസ് മംഗളൂരു കല്ലാപ്പു പച്ചക്കറി മാർക്കറ്റിൽ വച്ച് അറസ്റ്റ് ചെയ്തത്. യുവതിയേയും യുവാവിനെയും ഒരുമിച്ചിരുത്തി നഗ്നദൃശ്യം പകർത്തി പണം ചോദിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് മൊയ്നുദ്ദീൻ സമാ. “ജനുവരി 14ന് ഉച്ചയ്ക്ക് 12 മണിക്ക് ഹൊസങ്കടിയിലാണ് േകസിനാസ്പദമായ സംഭവം. ഉള്ളാൽ താലൂക്കിലെ കൈരങ്കള സ്വദേശി മുഹമ്മദ് ഹനീഫ്…

Read More