AI girlfriend
Headlines

‘വാഹനത്തിൽ നിന്നിറങ്ങിയാൽ അടിച്ചു ചെവിക്കല്ല് പൊട്ടിക്കും’ പോലീസിനെ ഭീഷണി പ്പെടുത്തിയ ഡി .വൈ എഫ് ഐ പ്രവർത്തരായ രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: വാഹനത്തിൽ നിന്നിറങ്ങിയാൽ അടിച്ചു ചെവിക്കല്ല് പൊട്ടിക്കും. പോലീസിനെ ഭീഷണിപ്പെടുത്തിയ ഡി .വൈ എഫ് ഐ പ്രവർത്തരായ രണ്ട് പേ കസ്റ്റഡിയിൽ ന​ഗരൂരിൽ പൊലീസുകാരെ അസഭ്യം പറഞ്ഞ കേസിലാണ് ഡിവൈഎഫ്ഐ പ്രവർത്തകരായ  വിഷ്ണു, രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. സംഭവത്തിൽ രൂക്ഷവിമർശനവുമായി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രം​ഗത്തെത്തി. ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസെന്നാണ് അസോസിയേഷൻ പ്രതികരിച്ചത്. ആർക്കെങ്കിലും അങ്ങനെയൊരു ചിന്തയുണ്ടെങ്കിൽ വിഡ്ഢികളുടെ സ്വർ​ഗത്തിലാണ്. ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പൊലീസ്…

Read More

രഞ്ജി ട്രോഫി ക്രിക്കറ്റ് ;ചരിത്ര നിമിഷത്തിന് ആവേശം പകരാൻ കശ്മീർ മുഖ്യ മന്ത്രി ഫാറൂഖ് അബ്ദുല്ല ഇന്ന് ഹുബ്ലിയിൽ എത്തുന്നു

ഹുബ്ലി: ചരിത്ര നിമിഷത്തിന് ആവേശം പകരാൻ കശ്മീർ മുഖ്യ മന്ത്രിഫാറൂഖ് അബ്ദുല്ല ഇന്ന് ഹുബ്ലിയിൽ എത്തുന്ന രഞ്ജി ട്രോഫി ക്രിക്റ്റിന്റെ ചരിത്രത്താളുകളിൽ പുതിയൊരു അധ്യായം കുറിക്കാൻ ജമ്മു കശ്മീർ ഒരുങ്ങുന്നു. കർണാടകയ്‌ക്കെതിരായ കലാശപ്പോരാട്ടത്തിൽ കിരീടത്തിന് തൊട്ടരികിലെത്തി നിൽക്കുന്ന ടീമിന് ആവേശം പകരാനാണ് മുഖ്യമന്ത്രി ഒമർ അബ്ദുളള ഇന്ന് ഹുബ്ലിയിലെ മൈതാനത്തെത്തുന്നത്. ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ ജമ്മു കശ്മീർ, എട്ടുതവണ ചാമ്പ്യന്മാരായ കർണാടകയെ അവരുടെ തട്ടകത്തിൽ നിഷ്പ്രഭമാക്കുന്ന കാഴ്ചയ്ക്കാണ് കെ.എസ്.സി.എ ഗ്രൗണ്ട് സാക്ഷ്യം വഹിക്കുന്നത്. താൻ ഗാലറിയിലിരുന്ന് ടീമിനായി ആർപ്പുവിളിക്കാൻ…

Read More

പാലിയേക്കര ടോൾ ബൂത്തിൽ പുറകോട്ടെടുത്ത കണ്ടെയ്നർ ലോറി ഇടിച്ച് ടോൾ ജീവനക്കാരന് ദാരുണാന്ത്യം

തൃശൂർ: പാലിയേക്കര ടോൾ ബൂത്തിൽ പുറകിലേക്കെടുത്ത കണ്ടെയ്നർ ലോറി ഇടിച്ച് ടോൾ ജീവനക്കാരന് ദാരുണാന്ത്യം. പോട്ട താണിപ്പാറ സ്വദേശി മണികണ്ഠനാണ് മരിച്ചത്.58 വയസായിരുന്നു.തൃശൂർ ഭാഗത്തേക്കുള്ള നാലാമത്തെ ടോൾ ബൂത്തിൽ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനിടെയാണ് അപകടം

Read More

ദി കേരള സ്റ്റോറി’ക്ക് അനുമതി നൽകിയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുശ്രുത് ധർമാധികാരി ഇനി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

തിരുവനന്തപുരം:ദി കേരള സ്റ്റോറി’ക്ക് അനുമതി നൽകിയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുശ്രുത് ധർമാധികാരി ഇനി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ അപ്പീലിൽ വിധി പറയുന്നതിന് മുമ്പ് ഇന്നലെ ചേർന്ന സുപ്രീം കോടതി കൊളീജിയമാണ് സുശ്രുത് അരവിന്ദ് ധർമാധികാരിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തത് തിരുവനന്തപുരം | വിവാദ ചിത്രം ‘ദി കേരള സ്റ്റോറി 2 – ഗോസ് ബിയോണ്ട്’ ന് ഹൈക്കോടതി സിംഗിൾ ബഞ്ച് ഏർപ്പെടുത്തിയ സ്റ്റേ റദ്ദാക്കി പ്രദർശനാനുമതി നൽകിയ ഡിവിഷൻ ബഞ്ചിലെ…

Read More

ലഹരിവിരുദ്ധ പ്രചാരണമായ ‘യോദ്ധാവി’ന്റെ അംബാസഡര്‍ ടിനി ടോമിന്റെ മകന്‍ കഞ്ചാവുമായി പിടിയിൽ

കൊച്ചി: സിനിമയിലെ ലഹരി ഉപയോഗത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച നടന്‍ ടിനി ടോമിന് കനത്ത പ്രഹരമായി മകന്റെ അറസ്റ്റ്. ലഹരിവിരുദ്ധ പ്രചാരണമായ ‘യോദ്ധാവി’ന്റെ അംബാസഡര്‍ കൂടിയായ ടിനി ടോമിന്റെ മകന്‍ ആദം ഷെം (21) ആണ് കഞ്ചാവുമായ കൊച്ചിയില്‍ പോലീസിന്റെ പിടിയിലായത്. തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ആദവും കൂട്ടുകാരും കുടുങ്ങിയത്. തിരുവാങ്കുളം മുകളിയം അമ്ബലത്തിന് സമീപം രാത്രികാല പട്രോളിംഗിനിടെയാണ് പോലീസിന്റെ കണ്ണില്‍ ഈ മൂവര്‍സംഘം പെട്ടത്. പോലീസ് ജീപ്പ് കണ്ടതോടെ പരിഭ്രമിച്ചു മാറിയ ഇവരെ…

Read More

ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞ ‘കേ​ര​ള സ്റ്റോ​റി -2: ഗോ​സ് ബി​യോ​ണ്ട്’ സിനിമ പ്രദർശിപ്പിക്കാൻ ഡിവിഷൻ ബെഞ്ച് അനുമതി

കൊച്ചി: ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞ ‘കേ​ര​ള സ്റ്റോ​റി -2: ഗോ​സ് ബി​യോ​ണ്ട്’ സിനിമ പ്രദർശിപ്പിക്കാൻ ഹൈകോടതി അനുമതി.ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ചാണ് അനുമതി നൽകിയത്. നേരത്തെ ‘കേ​ര​ള സ്റ്റോ​റി -2: ഗോ​സ് ബി​യോ​ണ്ട്’ സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം ഹൈ​കോ​ട​തി സിംഗിൾ ബെഞ്ച് 15 ദി​വ​സ​ത്തേ​ക്ക് ത​ട​ഞ്ഞിരുന്നു. ചി​ത്രം ​വെ​ള്ളി​യാ​ഴ്ച പ്ര​ദ​ർ​ശ​ന​ത്തി​ന്​ എ​ത്താ​നി​രി​ക്കു​മ്പോ​ഴാ​ണ്​ ജ​സ്​​റ്റി​സ്​ ബ​ച്ചു കു​ര്യ​ൻ തോ​മ​സി​ന്‍റെ ഉ​ത്ത​ര​വ്. ഇതിനെതിരെ സിനിമയുടെ നിർമാതാക്കൾ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരിയും എറണാകുളം സ്വദേശി ഫ്രെഡി…

Read More

ജസീലയുടെ മരണം; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ നിർണായക തെളിവുകൾ

കാസർകോട്: നാൽത്തടുക്കയിലെ ജസീലയുടെ ആത്മഹത്യക്ക് ഭർത്താവുൾപ്പെടെയുള്ള ബന്ധുക്കൾക്ക് പങ്കുണ്ടെന്ന് കാണിക്കുന്ന നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു. ജസീലയുടെ ശബ്ദ സന്ദേശമാണ് ലഭിച്ചത്. ‘‘ഇനി പിടിച്ചു നിൽക്കാൻ പറ്റുന്നില്ല എനിക്ക്. എത്ര തവണ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നറിയാമോ? മക്കളെ ഓർത്തിട്ടാണ് പിടിച്ചു നിന്നത്’’ എന്ന് ഭർത്താവിനും സുഹൃത്തുക്കൾക്കും നൽകിയ സന്ദേശത്തിൽ പറയുന്നു. ഈ മാസം 15നാണ് ജസീലയെ എലി വിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 20ന് ചികിത്സയിലിരിക്കെ മരിച്ചു. മോഷണക്കുറ്റം ആരോപിച്ചതിലെ കടുത്ത മാനസിക വിഷമം മൂലമാണ്…

Read More

ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞ് വീണ് മരിച്ചു.

കോഴിക്കോട്: കോഴിക്കോട് ഉത്സവത്തിനിടെ വെളിച്ചപ്പാട് കുഴഞ്ഞ് വീണ് മരിച്ചു.കൊടുവള്ളി സ്വദേശി സുരേന്ദ്രന്‍(53) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. കോവൂര്‍ നെന്മേനി കാളികുളങ്ങര ഭഗവതി കാവിലെ ഉത്സവത്തിനിടെ സുരേന്ദ്രന്‍ കുഴഞ്ഞുവീഴുകയായിരുന്നു. വെളിച്ചപ്പാട് വേഷത്തില്‍ നില്‍ക്കുമ്പോഴാണ് കുഴഞ്ഞ് വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.”

Read More

സ്കൂൾ കെട്ടിടത്തിന്റെ സണ്‍ഷെ യ്ഡിലെ കോണ്‍ ക്രീറ്റ് അടർന്നു വീണു; കോഴിക്കോട് മുക്കത്ത് അധ്യാപി കയ്ക്ക് പരിക്ക്

കോഴിക്കോട്: സ്‌കൂള്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് അധ്യാപികയ്ക്ക് പരിക്ക്. കോഴിക്കോട് മുക്കം മുത്തേരി ജിഎല്‍പി സ്‌കൂളില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. മുത്തേരി സ്വദേശി വിദ്യയ്ക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുകയായിരുന്നു. ഈ സമയം താഴെയുണ്ടായിരുന്ന അധ്യാപികയുടെ മേൽ കോൺക്രീറ്റ് പാളികൾ പതിക്കുകയായിരുന്നു. ഉടൻ തന്നെ പരിക്കേറ്റ അധ്യാപികയെ പ്രാഥമിക ചികിത്സയ്ക്കായി എത്തിച്ചു. കുട്ടികൾ ആരും സമീപത്തില്ലാതിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. സ്കൂൾ കെട്ടിടത്തിന്റെ കാലപ്പഴക്കവും അറ്റകുറ്റപ്പണികളുടെ കുറവുമാണ് അപകടത്തിന് കാരണമെന്ന…

Read More

വിവാദ ചിത്രമായ ‘കേരള സ്റ്റോറി 2: ഗോസ് ബിയോ ണ്ടിന്റെ ബുക്കിംഗ് ആരംഭിച്ചു.

തിരുവനന്തപുരം: വിവാദചിത്രമായ ‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ടിന്റെ” ബുക്കിംഗ് ആരംഭിച്ചു.പശ്ചിമബംഗാളിലെ തിയേറ്ററുകളിലാണ് ഓൺലൈൻ പ്ളാറ്റ്‌ഫോമായ ‘ബുക്ക് മൈ ഷോ’ വഴി ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. ഉച്ചയ്ക്കുശേഷമുള്ള ഷോകളുടെ ബുക്കിംഗാണ് ആരംഭിച്ചത്. ഉള്ളടക്കത്തെച്ചൊല്ലിയും പേരിനെച്ചൊല്ലിയും വിവാദത്തിലായ സിനിമയുടെ റിലീസ് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞിരുന്നു. ഇതിനെതിരെ നിർമ്മാതാക്കൾ നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച്, രാത്രി വൈകിയും വാദം കേട്ടശേഷം വിധി പറയാനായി മാറ്റി. ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചേക്കും. ഇതിനിടെയാണ് കോടതി വിധിയെ അനാദരിക്കുന്ന തരത്തിൽ ബുക്കിംഗ്…

Read More